തന്റെ സാരികൾ വില്ക്കാനൊരുങ്ങി ആലിയഭട്ട്; വിറ്റു കിട്ടുന്ന പണം ഉപയോഗിക്കുന്നത് ഇക്കാര്യത്തിന്‌

148

ബോളിവുഡിലെ ഹിറ്റ് സംവിധായകൻ മഹേഷ് ഭട്ടിന്റേയും, അഭിനേത്രി സോണി റുസ്ദാനയുടെയും മകളാണ് ആലിയ ഭട്ട്. കരൺ ജോഹറിന്റെ സംവിധാനത്തിൽ പിറന്ന സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന സിനിമയിലാണ് ആലിയ ആദ്യമായി അഭിനയിക്കുന്നത്.

തുടർന്നിങ്ങോട്ട് താരത്തെ നിരവധി സിനിമകളിൽ കാണാൻ സാധിച്ചു. ഇന്ന് ബോളിവുഡിലെ തിരക്കുള്ള നായിക നടിയാണ് ആലിയ ഭട്ട്. ഇപ്പോഴിതാ തന്റെ സാരികൾ മുഴുവൻ വില്ക്കാൻ ഒരുങ്ങുകയാണ് ആലിയഭട്ട്. താരത്തിന്റെ പുറത്തിറങ്ങിയ ചിത്രമായ റോക്കി ഔർ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ധരിച്ച സാരികളാണ് താരം വിൽക്കാനായി ഒരുങ്ങുന്നത്.

Advertisements

Also Read
ചിത്രത്തിന് ഇരട്ടി ഇംപാക്ട് വേണമെങ്കിൽ മമ്മൂട്ടി വില്ലനായി വരണമായിരുന്നു; ജയിലറിനെ കുറിച്ച് അഭിപ്രായവുമായി സംവിധായകൻ ഒമർ ലുലു

മനീഷ് മൽഹോത്രയായിരുന്നു സാരികളുടെ ഡിസൈൻ ചെയ്തത്. ആലിയ ഭട്ട് തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.സാരികൾ വിറ്റുകിട്ടുന്ന പണം കൊണ്ട് ജീവകാരുണ്യ പ്രവർത്തനം നടത്താനാണ് താരത്തിന്റെ തീരുമാനം.

സ്‌നേഹ’ എന്ന സംഘടന വഴി സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി മുഴുവൻ തുകയും വിനിയോഗിക്കും. മനീഷ് മൽഹോത്രയുമായി ചേർന്നാണ് ആലിയ പുതിയ ഉദ്യമത്തിന് തുടക്കമിടുന്നത്.

Also Read
നയൻതാര വരുന്നു എന്നറിഞ്ഞപ്പോൾ നിർമ്മാതാവിന് ടെൻഷനായി; അവരെ അഫോർഡ് ചെയ്യേണ്ടതായിരുന്നു പ്രധാന പ്രശ്‌നം; ബോഡിഗാർഡിലേക്ക് നയൻതാര വന്നതിനെ പറ്റി സിദ്ധിഖ് അന്ന് പറഞ്ഞത് ഇങ്ങനെ

സിനിമയുടെ പ്രമോഷൻ സമയത്ത് ഞാൻ ധരിച്ച സാരികൾ നിങ്ങളിലേക്ക് എത്തിക്കാനൊരുങ്ങുകയാണ്. മനീഷും ഞാനും ചേർന്നാണ് ഇതിനുവേണ്ടി പ്രവർത്തിക്കുന്നത്. manishmalhotra.inൽ സാരികൾ ലഭ്യമാകും. അതിൽനിന്ന് നിങ്ങളുടെ പ്രിയപ്പെട്ട ഒന്നോ അതിലധികമോ തെരഞ്ഞെടുക്കുക. എല്ലാം ഒരു നല്ല കാര്യത്തിനാണെന്നും ആലിയ ഭട്ട് തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

Advertisement