സീരിയല്‍ ആരാധകരായ മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരസുന്ദരിയാണ് നടി ആലിസ് ക്രിസ്റ്റി ഗോമസ്. ജനപ്രീതി നേടിയ നിരവധി സീരിയലുകളില്‍ തിളങ്ങിയ ആലീസ് വളരെ പെട്ടെന്നു തന്നെ ആരാധകുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.
ബാലതാരമായിട്ടാണ് ആലീസ് അഭിനയം ആരംഭിച്ചത്. അതിന് ശേഷമാണ് മഞ്ഞുരുകും കാലം അടക്കം നിരവധി സീരിയലുകളുടെ ഭാഗമായത്. കൂടുതലും നെഗറ്റിവാ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടിയിട്ടുള്ള താരം ഇപ്പോള്‍ സി കേരളം ചാനലിലെ മിസിസ് ഹിറ്റ്ലര്‍ എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.
ഈ കഴിഞ്ഞ നവംബറില്‍ യിരുന്നു ആലിസ് ക്രിസ്റ്റി വിവാഹിത ആയത്. പത്തനംതിട്ട സ്വദേശിയായ സജിന്‍ സാമുവലിനേയാണ് ആലീസ് വിവാഹം ചെയ്തത്. മഴവില്‍ മനോരമയിലെ മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ക്രിസ്റ്റിയുടെ തുടക്കം. പിന്നീട് ചില സീരിയലുകള്‍ ചെയ്തു എങ്കിലും ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത് മിസിസ് ഹിറ്റ്ലര്‍ എന്ന സീരിയലിലെ പ്രിയ എന്ന കഥാപാത്രത്തിലൂടെയാണ്. ഇപ്പോഴിതാ യൂട്യൂബ് ചാനല്‍ തുടങ്ങി വലിയ ഹിറ്റ് അടിച്ചിരിക്കുകയാണ് ആലീയും ഭര്‍ത്താവും.
താരത്തിന്റെ വിവാഹം സോഷ്യല്‍ മീഡിയ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. വിവാഹത്തോട് അനുബന്ധിച്ചാണ് ആലിസ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. പിന്നീട് ഓരോ വിശേഷങ്ങളും അതിലൂടെയാണ് പങ്കുവെച്ചിരുന്നത്. ലക്ഷക്കണക്കിന് കാഴ്ച്ചക്കാരാണ് ഇവരുടെ യൂട്യൂബ് ചാനലിന് ഉള്ളത്. ഇപ്പോഴിതാ പുതിയ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് ആലീസും സജിനും.
തങ്ങളുടെ വിവാഹ ശേഷം ജീവിതത്തില്‍ വന്ന മാറ്റത്തെ കുറിച്ചാണ് സജിന്‍ പറയുന്നത്. ആലീസിന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് സജിന്റെ വാക്കുകള്‍. ‘വിവാഹത്തിന് മുന്‍പ് എനിക്ക് വിശന്നാല്‍, എന്തെങ്കിലും വേണം എന്നുണ്ടെങ്കില്‍ എന്റെ അമ്മ കൈയ്യില്‍ കൊണ്ടുവന്ന് തരുമായിരുന്നു.’
‘കല്യാണ ശേഷം വിശന്നാല്‍ എന്തെങ്കിലും വേണം എന്ന് തോന്നിയാല്‍ ഭാര്യയുടെ കാല് പിടിക്കേണ്ട അവസ്ഥയാണ്’- എന്നാണ് സജിന്‍ പറയുന്നത്. ഇക്കാര്യത്തിന് പിന്തുണ അറിയിച്ചും സത്യമാണെന്നും പറഞ്ഞും നിരവധി ഭര്‍ത്താക്കന്മാര്‍ കമന്റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്.
‘എന്താണ് അതിനിപ്പോള്‍ വേണ്ടത് എന്ന് ആലീസ് ചോദിക്കുന്നുണ്ട്. എനിക്കൊരു ചായ വേണം, പോയി എടുത്തിട്ട് വാ എന്ന് സജിന്‍ പറയുമ്പോള്‍, എനിക്ക് ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ എന്ന് സ്വയം ചോദിക്കുകയാണ് ആലീസ്. ഇതേ ചോദ്യം ക്യാപ്ഷനായി നല്‍കിക്കൊണ്ടാണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. പൊട്ടി ചിരിയ്ക്കുന്ന ഇമോജികളുമായി വീഡിയോയ്ക്ക് താഴെ ആരാധകരും എത്തുന്നുണ്ട്.