മ്മളെക്കാളേറെ നമ്മെ സ്‌നേഹിക്കുന്ന ജീവികളാണ് നായകള്‍; തന്റെ നായക്കുട്ടിക്കൊപ്പം ആലീസ് ക്രിസ്റ്റി

35

ഒരുപിടി സൂപ്പര്‍ഹിറ്റ് സീരിയലുകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറിയ താരമാണ് ആലീസ് ഗോമസ് ക്രിസ്റ്റി. ജനപ്രീതി നേടിയ നിരവധി സീരിയലുകളില്‍ തിളങ്ങിയ ആലീസ് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പര്‍ഹിറ്റ് പരമ്പര മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെ ആണ് ആലീസ് ആരാധകര്‍ക്ക് ഇടിയില്‍ ശ്രദ്ധിക്കപ്പെടുന്നത്. 

സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത താരത്തിന് ആരാധകരും ഏറെയാണ്. സി കേരളം ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഹിറ്റ് സീരിയല്‍ മിസിസ് ഹിറ്റ്‌ലര്‍ എന്ന പരമ്പരയിലും ആലീസ് അഭിനയിച്ചിരുന്നു.

Advertisements

ഇപ്പോഴിതാ നടി തന്റെ വളര്‍ത്ത് നായയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളാണ് പങ്കുവെച്ചത്. നമ്മളെക്കാളേറെ നമ്മെ സ്‌നേഹിക്കുന്ന ജീവികളാണ് നായകള്‍ എന്ന ജോഷ് ബില്ലിങ്‌സിന്റെ വാക്യത്തോടൊപ്പമാണ് നടി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. സെറയെന്നനാണ് നായക്കുട്ടിയുടെ പേര്. സെറ ബേബിയെന്നാണ് ആലിസ് എപ്പോഴും അഭിസംബോധന ചെയ്യാറ്.

ഭര്‍ത്താവ് സജിന്റെ വീട്ടിലെ, എല്ലാവരും ഓമനിച്ച് വളര്‍ത്തിയിരുന്ന നായക്കുട്ടി ചത്തുപോയതിന്റെ സങ്കടം നടി പ്രേക്ഷകരെയും അറിയിച്ചിരുന്നു. നായ്ക്കളെ വല്ലാതെ ഭയപ്പെടുത്തുന്ന ഒരു വ്യക്തിയായിരുന്നു താനെന്നും സോണിമോനെയാണ് ആദ്യമായി ലാളിച്ചതെന്നും താരം പറഞ്ഞിരുന്നു. നിനക്ക് പകരം വെക്കാന്‍ മറ്റാര്‍ക്കും കഴിയില്ല…. നായ്ക്കള്‍ വളരെ ആക്രമണകാരികളും സൗഹൃദപരവുമല്ലെന്ന് നിന്നെ കണ്ടുമുട്ടുന്നത് വരെ ഞാന്‍ വിശ്വസിച്ചിരുന്നുവെന്നും നടി കുറിച്ചിരുന്നു.

 

Advertisement