‘സോണി മോന് പകരം വയ്ക്കാൻ കഴിയില്ല എന്നറിയാം, എങ്കിലും പുതിയ അംഗത്തിന് തകർന്ന ഹൃദയത്തെ ആശ്വസിപ്പിക്കാനാകും’: ആലീസ് ക്രിസ്റ്റി

79

ഒരുപിടി സൂപ്പർഹിറ്റ് സീരിയലുകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറിയ താരമാണ് ആലീസ് ഗോമസ് ക്രിസ്റ്റി. ജനപ്രീതി നേടിയ നിരവധി സീരിയലുകളിൽ തിളങ്ങിയ ആലീസ് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് പരമ്പര മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെ ആണ് ആലീസ് ആരാധകർക്ക് ഇടിയിൽ ശ്രദ്ധിക്കപ്പെടുന്നത്.

സ്ത്രീപദം, കസ്തൂരിമാൻ തുടങ്ങി നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ വേഷം ചെയ്ത താരത്തിന് ആരാധകരും ഏറെയാണ്. സി കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഹിറ്റ് സീരിയൽ മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിലും ആലീസ് അഭിനയിച്ചിരുന്നു.

Advertisements

കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശി സജിൻ സജി സാമുവൽ ആണ് താരത്തിന്റെ ഭർത്താവ്. വിവാഹം ഉറപ്പിച്ച് കഴിഞ്ഞ് ഏറെ നാളുകൾക്ക് ശേഷമാണ് ഇവരുടെ വിവാഹം നടന്നത്.സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ഇരുവരും. താലോലിച്ച് ഓമനിച്ചു വളർത്തിയ വളർത്തു നായ മരിച്ചു പോയതിന്റെ വിഷമത്തെ കുറിച്ച് ആലിസും കുടുംബവും പങ്കുവെച്ചിരുന്നു. കുറച്ചുനാളായി സോണി മോൻ പോയതിന്റെ വിഷമത്തിലായിരുന്നു കുടുംബം.

ALSO READ- തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് നിർമാതാവ്; ഒരക്ഷരം മിണ്ടാതെ കാർത്തിയും സൂര്യയും; ഇനിയും മൗനം തുടരരുതെന്ന് അമർഷവുമായി തമിഴ് സിനിമാലോകം

സോണി മോൻ എന്ന നായ തങ്ങളുടെ ജീവിതത്തിൽ എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് പറഞ്ഞ് ആലീസ് വികാരഭരിതമായ പോസ്റ്റുകൾ പങ്കുവച്ചിരുന്നു. നായ എന്നാലേ പേടിച്ചിരുന്ന ആലീസിന് സജിന്റെ വീട്ടിലെത്തിയപ്പോഴാണ് ആ പേടി മാറിയതെന്നും വളർത്തുനായ്ക്കളെ ഇഷ്ടപ്പെട്ടതെന്നും സോണി മോനുമായി അടുത്തതോടെയായിരുന്നു.

സോണി മോനാപ്പം ആലീസ് രണ്ട് വർഷം ഉണ്ടായിരുന്നു. എട്ടു വർഷമായി സജിന്റെ കുടുംബത്തിലെ അംഗമായിരുന്നു സോണി. പൊന്നോമനയുടെ മ ര ണം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ആ വേദനയിൽ നിന്ന് മറികടക്കാൻ കഴിയാത്തതിനെ കുറിച്ച് ആലീസ് വാക്കുകൾ കുറിച്ചിരുന്നു.

ഇപ്പോഴിതാ, സോണി മോന് പകരം വയ്ക്കാൻ ആകില്ല എങ്കിലും പുതിയ ഒരു പപ്പിയെ വാങ്ങിയ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണിപ്പോൾ ആലീസ്. ‘ഞങ്ങളുടെ കുടുംബത്തിലേക്ക് വീണ്ടും സന്തോഷം കൊണ്ടു വരേണ്ട സമയമാണിത്. സോണി മോന് പകരം വയ്ക്കാൻ കഴിയില്ല എന്നറിയാം, എന്നിരുന്നാലും പുതിയ അംഗത്തിന് ഞങ്ങളുടെ തകർന്ന ഹൃദയത്തെ ആശ്വസിപ്പിക്കാൻ കഴിയുമെന്ന് ഉറപ്പാണ്. എന്റെ ജീവിതത്തിലെ ആദ്യത്തെ നായക്കുട്ടിയായ സെറ ബെർനാഡിനെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു”- എന്നാണ് ആലിസ് പറയുന്നത്.

”സോണി മോനെ ലവ് യു. അപ്പയും അമ്മയും അച്ചാച്ചയും കുക്കു ചേച്ചിയും അനു ചേച്ചിയും ഒരിക്കലും നിന്നെ മറക്കില്ല. ഇത് ഞങ്ങൾ നൽകുന്ന ഉറപ്പാണ്”- ആലിസ് പങ്കിട്ട കുറിപ്പിൽ പറയുന്നതിങ്ങനെ.

ALSO READ- നിന്റെ കൂന് മാറ്റണമെന്ന് കേട്ടതും ‘പണ്ട് അവന്മാരെല്ലാം കൂടി ഒരുത്തന്റെ ചെരിവ് മാറ്റാൻ നടന്നതാണ്’, എന്ന് പറഞ്ഞു; നടൻ മുരളിയെ കുറിച്ച് മിഥുൻ രമേശ്
പുതിയ പപ്പിയ്ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും ആലീസ് ക്രിസ്റ്റി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ആരാധകരും ആലിസിന് ആസംസയുമായി എത്തുകയാണ്.

Advertisement