ബിഗ് ബോസ് പ്രെഡിക്ഷന്‍ ലിസ്റ്റില്‍ ആലീസ് ക്രിസ്റ്റിയും! ഇതിനെ കുറിച്ച് താരം പറയുന്നത് കേട്ടോ?

190

ഒരുപിടി സൂപ്പര്‍ഹിറ്റ് സീരിയലുകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറിയ താരമാണ് ആലീസ് ഗോമസ് ക്രിസ്റ്റി. ജനപ്രീതി നേടിയ നിരവധി സീരിയലുകളില്‍ തിളങ്ങിയ ആലീസ് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പര്‍ഹിറ്റ് പരമ്പര മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെ ആണ് ആലീസ് ആരാധകര്‍ക്ക് ഇടിയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത താരത്തിന് ആരാധകരും ഏറെയാണ്. ഇപ്പോള്‍ സി കേരളം ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഹിറ്റ് സീരിയല്‍ മിസിസ് ഹിറ്റ്ലര്‍ എന്ന പരമ്പരയിലാണ് ആലീസ് അഭിനയിക്കുന്നത്.

Advertisements

അതേ സമയം കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശി സജിന്‍ സജി സാമുവല്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്. വിവാഹം ഉറപ്പിച്ച് കഴിഞ്ഞ് ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇവരുടെ വിവാഹം നടന്നത്.സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ഇരുവരും.

ALSO READ- പ്രസവം ദുബായില്‍ തന്നെ, നാട്ടിലെത്തിയത് ബേബി ഷവറിനും വീട് മോടി കൂട്ടാനും; ആറാം മാസം വരെ ജോലി ചെയ്തത് പറഞ്ഞ് ഷംന കാസിം

സ്വന്തമായി യൂടൂബ് ചാനലും ഇവര്‍ക്കുണ്ട്. ഇതിലൂടെ തങ്ങളുടെ വിശേഷങ്ങളെല്ലാം ആലീസും സജീനും ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ഒരു അവധി ദിവസം എങ്ങനെയെന്ന് കാണിക്കാന്‍ താരം പങ്കുവച്ച പുതിയ വീഡിയോയാണ് വൈറലാകുന്നത്.

ആലീസ് ഷൂട്ടിന് പോകാനായി രാവിലെ എഴുന്നേറ്റ് റെഡിയായി ഭര്‍ത്താവ് സജിനെയും കൂടെ കൂട്ടിയാണ് വീഡിയോ ആരംഭിക്കുന്നത്. സന്തോഷത്തോടെയാണ്‌വീഡിയോ മുന്നോട്ട് പോകുന്നത്. ആലിസിനു ഷൂട്ടും സജിന് ഓഫീസും ഇല്ലാത്ത ദിവസങ്ങളില്‍ ഇങ്ങനെയാണ് തങ്ങളെന്നാണ് വ്‌ളോഗിലൂടെ താരം പറഞ്ഞു വെക്കുന്നത്. പ്രഭാത ഭക്ഷണം തയാറാക്കുന്നതും കാപ്പി ഇടുന്നതുമെല്ലാം വീഡിയോയില്‍ പറയുന്നുണ്ട്.

ALSO READ- അന്ന് വിവാഹാഭ്യര്‍ത്ഥന നടത്തി ഞെട്ടിച്ച ഉറ്റസുഹൃത്ത്; ഇന്ന് ഭര്‍ത്താവ്; സൗദിയില്‍ ജനിച്ച് വളര്‍ന്ന രാഘവിനെ സ്വന്തമാക്കിയത് പറഞ്ഞ് വൈഷ്ണവി വേണുഗോപാല്‍

ഇരുവരും പരസ്പരം ഓരോ കാര്യങ്ങള്‍ക്കും ട്രോളുന്നുമുണ്ട്. ഇതിനിടെയാണ് ബിഗ് ബോസ് പ്രെഡിക്ഷന്‍ ലിസ്റ്റില്‍ തന്റെ പേര് വന്നതിനെ കുറിച്ച് ആലീസ് സംസാരിക്കുന്നത്. അക്കാര്യത്തെ പറ്റി ഇപ്പോള്‍ ഒന്നും പറയുന്നില്ല പിന്നീടാവാം എന്നാണ് രണ്ടാളും പറയുന്നത്.

അതേസമയം, പതിവുപോലെ വീഡിയോയ്ക്ക് ആരാധകരുടെ പിന്തുണയാണ് ലഭിക്കുന്നത്. ഇങ്ങനെ തന്നെ സന്തോഷത്തോടെ കുടുംബം മുന്നോട്ട് പോവട്ടെയെന്നാണ് എല്ലാവരും ആശംസിക്കുന്നു.

Advertisement