വല്ലപ്പോഴും വരുന്നതാണ്, ഇവിടെ സ്ഥിരതാമസമാക്കാനല്ല വന്നത്, ഞാന്‍ ഇവിടുത്തെ മരുമകള്‍ അല്ല, പൊട്ടത്തെറിച്ച് ആലീസ് ക്രിസ്റ്റി

451

ഒരുപിടി സൂപ്പര്‍ഹിറ്റ് സീരിയലുകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറിയ താരമാണ് ആലീസ് ഗോമസ് ക്രിസ്റ്റി. ജനപ്രീതി നേടിയ നിരവധി സീരിയലുകളില്‍ തിളങ്ങിയ ആലീസ് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പര്‍ഹിറ്റ് പരമ്പര മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെ ആണ് ആലീസ് ആരാധകര്‍ക്ക് ഇടിയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത താരത്തിന് ആരാധകരും ഏറെയാണ്. ഇപ്പോള്‍ സി കേരളം ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഹിറ്റ് സീരിയല്‍ മിസിസ് ഹിറ്റ്‌ലര്‍ എന്ന പരമ്പരയിലാണ് ആലീസ് അഭിനയിക്കുന്നത്.

Advertisements

കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശി സജിന്‍ സജി സാമുവല്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്. വിവാഹം ഉറപ്പിച്ച് കഴിഞ്ഞ് ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇവരുടെ വിവാഹം നടന്നത്.സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ഇരുവരും.

Also Read; ‘എന്റെയും മകൻ ഋഷിയുടെയും ജീവിതത്തിലെ എല്ലാം തകിടം മറിഞ്ഞത് ഈ ദിവസത്തിലായിരുന്നു’; തുറന്നുപറഞ്ഞ് നടി രോഹിണി

ഇപ്പോഴിതാ ആലീസ് പങ്കുവെച്ച വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. തനിക്കും ഭര്‍ത്താവിനുമെതിരെ വന്ന മോശം കമന്റ്‌സുകളെ കുറിച്ചാണ് താരം സംസാരിക്കുന്നത്. പട്ടിയെ കളിയാക്കി എന്നായിരുന്നു ഒരാള്‍ പറഞ്ഞത്, മുട്ട കൊടുത്തൂടേ എന്ന് മറ്റൊരാളും പറഞ്ഞുവെന്നും ആലീസ് പറയുന്നു.

തങ്ങള്‍ പട്ടിയായ സോണിക്ക് മുട്ട കൊടുക്കാറുണ്ട്. ഇരിക്കെടാ എന്നൊക്കെ പറഞ്ഞാല്‍ ഇരിക്കുമെന്നും തങ്ങളുടെ വീട്ടില്‍ ഒത്തിരി വര്‍ഷമായിട്ടുള്ള പട്ടിയാണെന്നും ഇടുന്ന വീഡിയോകള്‍ നിങ്ങള്‍ക്ക് കാണാനും കാണാതിരിക്കാനുമുള്ള അവകാശമുണ്ടെന്നും ആലിസ് കൂട്ടിച്ചേര്‍ത്തു,

Also Read: പണ്ട് മുതലേ പർദ്ദ ധരിക്കുന്ന ആളാണ് ഞാൻ; ഭർത്താവും മകളും ഒറ്റയ്ക്കാവുന്നത് സഹിക്കില്ല; ജീവിതത്തിലെ പുതിയ സന്തോഷം പങ്കിട്ട് സജിത ബേട്ടി

താന്‍ ഒരിക്കലും സജിനോട് വീഡിയോ എടുക്കരുതെന്ന് പറഞ്ഞിട്ടില്ല. വീട്ടിലുള്ള കോലത്തില്‍ തനിക്ക് വീഡിയോ എടുക്കാന്‍ താത്പര്യമില്ലെന്നുംഇവിടെ സ്ഥിരതാമസമല്ല എന്നും വീട്ടിലേക്ക് എപ്പോഴെങ്കിലുമൊക്കെയാണ് വരുന്നതെന്നും കൊച്ചിയില്‍ താമസിക്കുമ്പോള്‍ തങ്ങള്‍ തന്നെയാണ് എല്ലാകാര്യങ്ങളും ചെയ്യുന്നതെന്നും താന്‍ ഈ വീട്ടിലെ മകളാണ് അല്ലാതെ മരുമകള്‍ അല്ലെന്നും ആലീസ് പറയുന്നു.

Advertisement