മലയാള ചലച്ചിത്ര ലോകത്ത് എത്ര പേർക്കുണ്ട് ഈ മഹത്വം? സുരേഷ് ഗോപി ഇതൊക്കെ ചെയ്തത് ഇമേജ് വർധിപ്പിക്കാൻ വേണ്ടിയല്ല;ആലപ്പി അഷ്‌റഫ് പറയുന്നതിങ്ങനെ

285

മലയാളി സിനിമാപ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരില് ഓരാളാണ് സുരേഷ് ഗോപി. ഒരു നല്ല നടൻ മാത്രമല്ല, മനുഷ്യസ്‌നേഹിയും രാഷ്ട്രീയപ്രവർത്തകനും കൂടിയാണ്. ബിജെപി അനുഭാവിയാണ് താരം.

തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നുപറയാൻ താരത്തിന് ഒരു മടിയുമില്ല. പല വിഷയങ്ങളിലും താരം തന്റെ പ്രതികരണം അറിയിച്ചിട്ടുണ്ട്. നിരവധി പേർക്ക് സഹായമെത്തിച്ച ജീവകാരുണ്യ പ്രവർത്തകൻ കൂടിയാണ് സുരേഷ് ഗോപി. ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് ഇതിന് മുമ്പ് നിർമാതാവ് ആലപ്പി അഷറഫ് പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധേയമാകുന്നത്.

Advertisements

ALSO READ- ആ മു റി വ് അങ്ങനെ ഉണങ്ങില്ല; എല്ലാം ശരിയായി എന്നുപറയുന്ന ഒരു ജീവിതത്തിൽ ഞാൻ എത്തിയിട്ടില്ല: ഭാവന

രാഷ്ട്രീയ പരമായി ആ മനുഷ്യനോട് എതിർപ്പ് ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ മനസ് അത് എന്നും നന്മക്ക് ഒപ്പമാണ്, അത് എനിക്ക് നേരിട്ട് അറിവുള്ള ചില കാര്യങ്ങൾ കൊണ്ട് ഞാൻ മനസിലാക്കിയതാണെന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്. സുരേഷ്‌ഗോപി മകൾ ലക്ഷ്മിയുടെ പേരിലുള്ള ട്രസ്റ്റ് വഴിയാണ് സഹായങ്ങൾ ചെയ്യുന്നത്. അലഞ്ഞു നടക്കുന്ന ഒരുപാട് പേർക്ക് കിടപ്പാടം നൽകിയ ആളാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

എൻഡോസൾഫാൻ ദു രി തത്തിലാഴ്ത്തിയവർക്ക് തല ചായ്ക്കാൻ 9 പാർപ്പിടങ്ങളാണ് സുരേഷ് ഗോപി നിർമ്മിച്ച് നൽകിയത്. പൊതുസമൂഹം മാറ്റി നിർത്തിയ മണ്ണിന്റെ മക്കളായ ആദിവാസികൾക്ക് സഹായവുമായി എത്തിയ ആദ്യ സിനിമാക്കാരനും സുരേഷ് ഗോപിയാണ്.

ALSO READ- അതിഗംഭീര അഭിനയം, വര്‍മനില്ലെങ്കില്‍ ജയിലറില്ല, വിനായകനെ വാനോളം പുകഴ്ത്തി രജനികാന്ത്
കൂടാതെ, അധികാരികൾ പോലും ഒന്ന് തിരിഞ്ഞു നോക്കാൻ ഇല്ലാത്ത ആദിവാസി മേഖലക്ക് വേണ്ടി ആ മനുഷ്യൻ ചെയ്തിട്ടുള്ള പ്രവർത്തികൾ ഇപ്പോഴും പുറം ലോകം അറിഞ്ഞിട്ടില്ല, കോ ത മംഗലത്തിനടുത്ത് ചൊങ്ങിൻചുവടിലെയും, അട്ടപ്പാടിയിലെയും അത്തരത്തിലുള്ള പല ആദിവാസി കോളനികളിലും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിരവധി ടോയ്ലറ്റുകൾ നിർമിച്ച് നൽകിയിരുന്നെന്നും ആലപ്പി അഷ്‌റഫ് ചൂണ്ടിക്കാണിച്ചു.

ഇതിൽ എടുത്ത് പറയേണ്ട ഒന്ന് എല്ലാം ആ മനുഷ്യന്റെ സ്വന്തം അദ്ധ്വാനത്തിൻറെ ഒരു വീതത്തിൽ നിന്നുമാണന്ന് നമ്മൾ ഓർക്കണം. അദ്ദേഹത്തിന്റെ കാരുണ്യ പ്രവർത്തങ്ങൾ കുറിച്ചുള്ള നമ്മൾ എത്രയോ വാർത്തകളാണ് ദിനം പ്രതി കേൾക്കുന്നത്, അതുമാത്രമല്ല തന്റെ കൺ മുന്നിൽ കാണുന്ന പലരുടെയും ദുഖങ്ങൾക്ക് പരിഹാരം കാണാൻ അദ്ദേഹം കഴിവതും ശ്രമിക്കാറുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

മാവേലിക്കരയിലൂടെ യാത്ര ചെയ്യുമ്പോൾ യാദൃശ്ചികമായി വഴിയിൽ കണ്ടുമുട്ടിയ കാൽ നഷ്ടപ്പെട്ട മനുഷ്യന് ഒരുലക്ഷം രൂപയോളം മുടക്കിയാണ് ആധുനിക കൃത്രിമക്കാൽ വാങ്ങി നൽകിയത്. മലയാള ചലച്ചിത്ര ലോകത്ത് എത്ര പേർക്കുണ്ട് ഈ മഹത്വം. ആ മനുഷ്യൻ ചെയ്ത് ഒരു കാര്യങ്ങളും തന്റെ ഇമേജ് വർധിപ്പിക്കാൻ വേണ്ടി അദ്ദേഹം ഉപയോഗിച്ചിട്ടില്ല എന്നും അഷറഫ് പറയുകയാണ്.

തന്റെ അറിവിൽ സാധാരണക്കാരായ ഏതൊരു മനുഷ്യനും ഒരു സഹായത്തിനായി ആദ്യം ഓർക്കുന്നത് സാക്ഷാൽ സുരേഷ് ഗോപിയുടെ മുഖമാണ്. കാരണം ആ കരുതൽ. അത് അവർക്ക് ഉറപ്പാണ്.

വയനാട്ടിൽ നിന്നും ഒരു പക്ഷേ കേരളത്തിൽ നിന്നു തന്നെ ആദ്യമായി ഒരു ആദിവാസി യുവാവ് പൈലറ്റാകുന്നു. അതും സുരേഷ് ഗോപിയുടെ ഇടപെടൽ കൊണ്ട് മാത്രമാണ് സഭലമായത്. അദ്ദേഹത്തിന്റെ നന്മകളുടെ ബലാമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന ഗൂഗിൾ സെർച്ച് റിസൾട്ട്. അതായത് കഴിഞ്ഞ കൊല്ലം മലയാളികൾ ഗൂ ഗി ളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് ഇതേ സുരേഷ് ഗോപിയുടെ ഫോൺ നമ്പർ ആണെന്നും ചൂണ്ടിക്കാണിക്കുന്നു.

Advertisement