എന്റെ പുറകെ നടന്ന് ഒരോന്ന് തോണ്ടിയെടുക്കാമെന്ന് വിചാരിക്കേണ്ട, ഉമ്മ കൊടുക്കേണ്ട നേരത്ത് മഞ്ജുവാര്യര്‍ക്കാണെങ്കിലും ഉമ്മ കൊടുക്കും, വീണ്ടും പ്രതികരിച്ച് അലന്‍സിയര്‍

1404

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് ഇന്ന് അലന്‍സിയര്‍. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവിതരണ ചടങ്ങിനെത്തിയ നടന്‍ അലന്‍സിയറിന്റെ പ്രവര്‍ത്തി വലിയ ചര്‍ച്ചയായി മാറിയിരുന്നു. അലന്‍സിയര്‍ അവാര്‍ഡ് വാങ്ങി നടത്തിയ പ്രസംഗമാണ് വിവാദമായത്.

Advertisements

സ്ത്രീവിരുദ്ധ പരാമര്‍ശമാണ് താരം നടത്തിയത്. ഇതുപോലെ ഉള്ള പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും, ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള പ്രതിമ നല്‍കണമെന്നും ആണ്‍കരുത്തുള്ള പ്രതിമ ലഭിക്കുന്ന ദിവസം അഭിനയം നിര്‍ത്തുമെന്നും അലന്‍സിയര്‍ പറഞ്ഞിരുന്നു.

Also Read: മമ്മൂക്ക ഓടിക്കളിച്ച വീട്ടുമുറ്റത്തെ ഒരുപിടി മണ്ണ് വാരി സൂക്ഷിച്ചിട്ടുണ്ട്, ഈ കഥ കേട്ടപ്പോള്‍ മമ്മൂക്ക പറഞ്ഞതിങ്ങനെ, അസീസ് പറയുന്നു

സ്പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് സ്വര്‍ണം പൂശിയ പ്രതിമ തരണം. സ്പെഷ്യല്‍ ജൂറി പുരസ്‌കാരത്തുക 25000മെന്നത് വര്‍ധിപ്പിക്കണമെന്നും അദ്ദേഹം വേദിയില്‍ വെച്ച് സാംസ്‌കാരിക മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ ഇരിക്കുന്ന വേദിയില്‍ വെച്ചായിരുന്നു അലന്‍സിയറിന്റെ പ്രസംഗം.

നിരവധി പേരാണ് താരത്തിന്റെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ഇതിലെല്ലാം പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അലന്‍സിയര്‍. ഒത്തിരി വാര്‍ത്തകള്‍ വരുന്നുണ്ടെന്നും എന്നാല്‍ അതിലെല്ലാം പലതും മറച്ചുവെക്കുകയാണെന്നും അവര്‍ കച്ചവടം നടത്തുകയല്ലേ എന്നും തന്നേ വെറുതേ വിട്ടേക്കൂവെന്നും അഭിനയിച്ച് ജീവിച്ചുപോട്ടെയെന്നും അലന്‍സിയര്‍ പറയുന്നു.

Also Read: കേരള സര്‍ക്കാര്‍ ഇതുകണ്ട് പഠിക്കണം, നല്ല സ്വഭാവം നോക്കിയിട്ട് വേണം അവാര്‍ഡ് കൊടുക്കാനെന്ന് ലാല്‍, അലന്‍സിയറിനെ പരോക്ഷമായി പരിഹസിച്ച് താരം

തന്റെ പുറകേ വന്ന് ഓരോന്ന് തോണ്ടി തോണ്ടിയെടുക്കാമെന്ന് വിചാരിക്കേണ്ട എന്നും അലന്‍സിയര്‍ പ്രതികരിച്ചു. മുമ്പും അലന്‍സിയര്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടിയിരുന്നു. താന്‍ ദേഷ്യപ്പെടേണ്ട സമയത്ത് ദേഷ്യപ്പെടുമെന്നും കരയേണ്ടിടത്ത് കരയുമെന്നും അങ്ങനെയാണ് തന്റെ സ്വഭാവമെന്നും അലന്‍സിയര്‍ പറഞ്ഞിരുന്നു.

ഉമ്മ കൊടുക്കേണ്ട നേരത്ത് ഉമ്മ കൊടുക്കും. മഞ്ജുവാര്യക്കാണെങ്കിലും ഉമ്മ കൊടുക്കും, തന്റെ നല്ല സുഹൃത്താണ് മഞ്ജുവെന്നും താന്‍ ഉര്‍വശിച്ചേച്ചിക്ക് ഉമ്മ കൊടുക്കുത്തിട്ടുണ്ടെന്നും അലന്‍സിയര്‍ പറയുന്നു.

Advertisement