ദിവ്യയും എന്റെ മുറിയില്‍ വന്നിട്ടുണ്ട്, കട്ടിലില്‍ കിടന്നിട്ടുണ്ട്: അലന്‍സിയര്‍

66

മലയാള സിനിമയെ മീടൂ ക്യാമ്പയില്‍ മുഴുവന്‍ പിടിച്ചുകുലുക്കുകയാണ്. നടന്‍ അലന്‍സിയറിനെതിരെ നടി ദിവ്യ ഗോപിനാഥ് ഉയര്‍ത്തിയ ആരോപണമാണ് ഇപ്പോള്‍ കത്തിക്കയറുന്നത്.

Advertisements

തനിക്കെതിരെ നടി ദിവ്യ ഗോപിനാഥ് ഉന്നയിച്ച മീ ടൂ ആരോപണത്തിന് പ്രതികരണവുമായി അലന്‍സിയര്‍. തന്നെ അനാവശ്യമായ ആരോപണങ്ങളിലേക്ക് വലിച്ചിഴക്കുന്നതില്‍ സങ്കടമുണ്ടെന്ന് നടന്‍ പറഞ്ഞു. ഹോട്ടലില്‍ നിന്ന് മീന്‍ കഴിക്കുമ്പോള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചു എന്നതാണ് മറ്റൊരാരോപണം. സിനിമകളില്‍ നായകന്മാര്‍ നായികാ കഥാപാത്രങ്ങളെ മീന്‍ വിഴുങ്ങുന്നത് പോലെ വിഴുങ്ങും എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അതില്‍ അശ്ലീലമുണ്ടെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല.

നല്ല ജോളിയായ സെറ്റായിരുന്നു ആഭാസം എന്ന ചിത്രത്തിന്റേത്. ഒരു കുടുംബം പോലെയാണ് ഞങ്ങള്‍ കഴിഞ്ഞത്. എല്ലാവരും എല്ലാവരുടെയും മുറികളിലൊക്കെ പോകുമായിരുന്നു. അതെല്ലാം സൗഹൃദത്തിന്റെ പുറത്തായിരുന്നു. അത് അല്പം അതിര് വിട്ട് പോയിരുന്നോ എന്ന് ഞാന്‍ ചില കൂട്ടുകാരുമായി പങ്ക് വെച്ചിരുന്നു. അത് ആരോ മറ്റൊരു രീതിയില്‍ ആ കുട്ടിയുടെ അടുത്തെത്തിച്ചു. എന്റെ കമന്റ് നാണംകെടുത്തിയതായി സഹോദരി ഫോണില്‍ മെസേജ് അയച്ചു. ഞാന്‍ ഒരിക്കലും ചിന്തിക്കാത്ത കാര്യം ബുദ്ധിമുട്ടിച്ചെങ്കില്‍ അതില്‍ ഞാന്‍ മാപ്പ് ചോദിച്ചു.അങ്ങനെ ആ തെറ്റിദ്ധാരണ നീങ്ങിയതാണ്. മറ്റൊരു മീ ടൂ കാമ്പയിനിങ്ങിന്റെ ഭാഗമായി കൊണ്ട് വന്നത് എന്തിനാണെന്നാണ് എനിക്ക് മനസ്സിലാവാത്തത്.

‘ആഭാസം’ എന്ന സിനിമയുടെ സെറ്റില്‍ വച്ച്‌ അലന്‍സിയര്‍ തന്‍റെ മാറിലേക്ക് നോക്കി അശ്ലീലം പറഞ്ഞുവെന്നും മദ്യപിച്ച്‌ മുറിയില്‍ കടന്നുവന്ന് മോശമായി പെരുമാറിയെന്നുമാണ് ദിവ്യ ആരോപിച്ചത്. ആരോപണം അലന്‍സിയര്‍ ഭാഗികമായി ശരിവച്ചു.

മദ്യലഹരിയില്‍ താന്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അതിന് തെറ്റ് ഏറ്റുപറഞ്ഞ് ദിവ്യയോട് മാപ്പ് ചോദിച്ചിട്ടുണ്ടെന്നും അലന്‍സിയര്‍ വെളിപ്പെടുത്തി. ദിവ്യയോട് നേരിട്ട് അശ്ലീല പ്രയോഗങ്ങല്‍ നടത്തിയിട്ടില്ല. എല്ലാവരും കൂടിയിരുന്നപ്പോള്‍ തമാശയായി പറയുന്നതാണ്.

ദിവ്യയുടെ മുറിയില്‍ ദുരുദ്ദേശ്യത്തോടെ കയറിയിട്ടില്ല. അവരുടെ കട്ടിലില്‍ കയറി കിടന്നിട്ടുണ്ട്. അത് സെക്സിനുവേണ്ടി ആയിരുന്നില്ല. ദിവ്യയും തന്റെ മുറിയില്‍ വന്നിട്ടുണ്ടെന്നും കട്ടിലില്‍ കിടന്നിട്ടുണ്ടെന്നും അലന്‍സിയര്‍ പറയുന്നു. അതെല്ലാം സൗഹൃദത്തിന്റെ പേരിലായിരുന്നു എന്നും അലന്‍സിയര്‍ കൂട്ടിച്ചേര്‍ക്കുന്നു.

മീടൂ കാമ്ബയിന്‍ നല്ലതാണ്. എന്നാല്‍ അത് കുടുംബങ്ങള്‍ തകര്‍ക്കാന്‍ ആകരുത്. പ്രശ്നങ്ങള്‍ നേരത്തേ ഒത്തുതീര്‍പ്പാക്കിയതാണെന്നും അലന്‍സിയര്‍ പറയുന്നു.

Advertisement