സാനിയ കമന്റ് ചെയ്താല്‍ റിവ്യൂവും ഡാന്‍സും നിര്‍ത്തുമെന്ന് അലന്‍ ജോസ് പെരേര, ഒട്ടും വൈകാതെ കമന്റുമായെത്തി സാനിയയും, സമൂഹത്തിന് വേണ്ടി ചെയ്ത വലിയ ഉപകാരമെന്ന് ആരാധകര്‍

116

ഇന്ന് സോഷ്യല്‍മീഡിയയിലെ താരമാണ് അലന്‍ ജോസ് പെരേര. തിയ്യേറ്ററുകളില്‍ ചിത്രങ്ങളുടെ റിലീസ് ദിവസമെത്തി റിവ്യൂ പറഞ്ഞാണ് സന്തോഷ് വര്‍ക്കിയെന്ന ആറാട്ടണ്ണനെ പോലെ അലന്‍ ജോസ് പെരേരയും സോഷ്യല്‍മീഡിയയുടെ ശ്രദ്ധനേടിയത്.

Advertisements

ഇപ്പോഴിതാ അലന്‍ ജോസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു റീല്‍ വീഡിയോക്ക് നടി സാനിയ ഇയ്യപ്പന്‍ നല്‍കിയ ഒരു മറുപടിയാണ് ശ്രദ്ധനേടുന്നത്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡാണ് സെലിബ്രിറ്റികള്‍ കമന്റ് ചെയ്താല്‍ ഓരോ കാര്യങ്ങള്‍ ചെയ്യാമെന്ന വാക്കുനല്‍കുന്ന വീഡിയോകള്‍.

Also Read:മകനെ ഞാന്‍ കളഞ്ഞു, ഭര്‍ത്താവിനെ ആട്ടിപ്പായിച്ചു എന്നൊക്കെ പറയാന്‍ നിനക്കെന്ത് യോഗ്യത, എന്തധികാരം, പൊട്ടിത്തെറിച്ച് മഞ്ജു പത്രോസ്

ഇത്തരത്തിലൊരു വീഡിയോയായിരുന്നു അലന്‍ പങ്കുവെച്ചത്. സാനിയ ഇയ്യപ്പന്‍ കമന്റ് ചെയ്താല്‍ താന്‍ റിവ്യൂ പറയുന്നതും ഡാന്‍സ് കളിക്കുന്നതും നിര്‍ത്താമെന്നായിരുന്നു അലന്‍ വീഡിയോയിലൂടെ പറഞ്ഞത്. ഇത് സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരുന്നു.

പിന്നാലെയാണ് സാനിയയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഒട്ടും വൈകാതെ തന്നെ സാനിയ ഇതിന് മറുപടിയും നല്കി. നിര്‍ത്തിക്കോ എന്നായിരുന്നു സാനിയ വീഡിയോക്ക് നല്‍കിയ മറുപടി. സാനിയയുടെ കമന്റും വൈറലായിക്കഴിഞ്ഞു.

Also Read:എന്റെ ജീവിത അവസാനം വരെ കൂടെ ഉണ്ടാവണം; പ്രിയപ്പെട്ട കൂട്ടുകാരിയെ കുറിച്ച് അനുശ്രീ

ഒത്തിരി പേരാണ് സാനിയയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് കമന്റിട്ടത്. സമൂഹത്തിന് വേണ്ടി സാനിയ ചെയ്തത് വലിയ ഉപകാരമാണെന്നും 3.5 കോടി ജനങ്ങളെ സാനിയ ഒരു കമന്റിലൂടെ രക്ഷിച്ചുവെന്നും തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.

Advertisement