അക്ഷയ് കുമാറിന് പ്രധാന്യമില്ല: 2.0 യ്ക്ക് എതിരെ പ്രതിഷേധം

16

ശങ്കര്‍ സംവിധാനം ചെയ്ത് രജനീകാന്ത് നായകനായി 2010ല്‍ പുറത്തിറങ്ങിയ യെന്തിരന്‍ വമ്പന്‍ ഹിറ്റായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞ് ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന് പ്രഖ്യാപിച്ചത് തൊട്ടേ ചിത്രം വാര്‍ത്തകളിലുണ്ട്.

Advertisements

ബോളിവുഡില്‍ നിന്ന് അക്ഷയ് കുമാര്‍ വില്ലനായി ചിത്രത്തില്‍ എത്തുന്നു എന്നതും ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷ വാനോളമുയര്‍ത്തിയിരുന്നു. ഒരു വര്‍ഷത്തോളം നീണ്ട് നിന്ന ചിത്രീകരണത്തിനും വിഎക്‌സ് ജോലികള്‍ക്ക് ശേഷം ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ അക്ഷയ്കുമാര്‍ ആരാധകര്‍ കോപത്തിലാണ്.

ടീസറില്‍ അക്ഷയ് കുമാറിന്റെ സാന്നിദ്ധ്യം തീരെ ഇല്ലാതെ പോയി എന്നാണ് ആരാധകരുടെ കോപത്തിന് കാരണമായി പറയുന്നത്. മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്ത് നിയമവിരുദ്ധ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒരു ശക്തിയായാണ് അക്ഷയ്കുമാര്‍ ചിത്രത്തില്‍.

Advertisement