മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരിപാടിയായ ബിഗ്ഗ് ബോസ് ഹൗസിൽ പ്രണയം പുത്തരിയല്ല. എന്നാൽ അതിലും നല്ല സൗഹൃദങ്ങളും ഉണ്ടാവാറുണ്ട്. പക്ഷെ അത് തിരിച്ചറിയാൻ ചിലർക്ക് കൃത്യമായി സാധിക്കാറില്ല. ബിഗ്ഗ് ബോസ് സീസൺ ഫോറിൽ നിലവിൽ ഒരു ട്രയാങ്കിൾ ലവ് സ്റ്റോറിയുമായി ബന്ധപ്പെട്ട ഗോസിപ്പുകൾ ചൂടു പിടിച്ച് നടക്കുന്നുണ്ട്. അതിനിടയിൽ പലരെയും കുറിച്ച് അപവാദ പ്രചരണങ്ങളും നടക്കുന്നു.
അഖിലിനെയും തന്നെയും ചേർത്ത് ഗോസിപ്പുകൾ വരുന്നുണ്ട് എന്ന് പറഞ്ഞ് രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോൾ സുചിത്ര. കിടപ്പ് മുറിയിൽ ഇരുന്ന് അഖിലും സുചിത്രയും സംസാരിച്ച കാര്യങ്ങൾ കേട്ടാൽ, ബിഗ്ഗ് ബോസ് ഹൗസിലെ മറ്റ് മത്സരാർത്ഥികൾ എല്ലാം സംശയത്തോടെ കാണുന്ന ബന്ധമാണ് അഖിലിന്റെയും സുചിത്രയുടേയും എന്ന് തോന്നിപ്പോവും.
ALSO READ
റോൺസണും, ലക്ഷ്മിപ്രിയയും ജാസ്മിനും എല്ലാം പറഞ്ഞുവത്രെ അഖിലും സുചിത്രയും തമ്മിൽ എന്തോ ഒരിതുണ്ട് എന്ന്. നമുക്ക് ഇടയിൽ സൂരജ് ട്രയാങ്കിൾ കളിക്കുകയാണ് എന്ന് പറഞ്ഞപ്പോൾ അഖിലിന് ചിരി വന്നു. ഡെയ്സിയുമായുള്ള സൂരജിന്റെ സൗഹൃദത്തെ വരെ സംശയിച്ചവർ അവിടെയുണ്ടത്രെ.
നല്ല സൗഹൃദങ്ങളെ പോലും ഇവിടെ തിരിച്ചറിയുന്നില്ല എന്നാണ് ഇരുവരും പറയുന്നത്. നേരത്തെ പല തവണ അഖിൽ സുചിത്രയോടുള്ള തന്റെ സ്നേഹത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അത് പക്ഷെ നല്ല സഹോദരനെ പോലെ ആണ് എന്ന് മാത്രം.
ALSO READ
തുടക്കത്തിൽ തീരെ ഇഷ്ടമല്ലാത്ത മത്സരാർത്ഥിയായിരുന്നു സുചിത്ര, എന്നാൽ ഈ വീട്ടിൽ ഇപ്പോൾ തനിക്ക് വളരെ കംഫർട്ട് ആയ ആളാണ് സുചിത്ര എന്നാണ് അഖിൽ നേരത്തെ പറഞ്ഞിട്ടുള്ളത്. നിലനിൽപ്പിന് വേണ്ടി പലരും ലവ് സ്ട്രാറ്റജി എടുക്കുന്നത് കൊണ്ടാണോ ഇത്തരത്തിൽ നല്ല സൗഹൃദങ്ങൾ പോലും സംശയിയ്ക്കപ്പെടുന്നത് എന്ന് ആരാധകരും അഭിപ്രായപ്പെടുന്നുണ്ട്.