മൂന്ന് കോടിക്ക് സിനിമ നിര്‍മ്മിക്കാന്‍ അലഞ്ഞവന്‍, ഇന്ന് ഇരുപത് കോടി മുടക്കില്‍ സിനിമ നിര്‍മ്മിക്കുന്നു; ഈശ്വരഭക്തി ആരേയും നശിപ്പിക്കില്ല; ഉണ്ണി മുകുന്ദനെ വാഴ്ത്തി അഖില്‍ മാരാര്‍

285

ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം സിനിമ മികച്ച അഭിപ്രായങ്ങളോടെ തീയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ തെലുങ്ക് ഡബ്ബ്ഡ് വേര്‍ഷന്‍ ഉടനെ പുറത്തിറങ്ങു. കൂടാതെ റീമേക്ക് അവകാശങ്ങളും ഇതിനിടെ വിറ്റുപോയിരുന്നു.

ഉണ്ണി മുകുന്ദന്‍ ആരാധകരെ ആവേശത്തിലാക്കി 2023 ലെ ആദ്യ സൂപ്പര്‍ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് മാളികപ്പുറം. രാഷ്ട്രീയക്കാരും സിനിമാതാരങ്ങളുമടക്കം നിരവധി പേരാണ് ഉണ്ണി മുകുന്ദന്റെ ചിത്രത്തെ പ്രശംസിച്ചം രംഗത്തെത്തിയത്.

Advertisements

ഇപ്പോഴിതാ ഉണ്ണി മുകുന്ദന്റെ സുഹൃത്തും സിനിമ സംവിധായകനുമായ അഖില്‍ മാരാര്‍ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്. ‘മൂന്ന് കോടി നിര്‍മ്മാണത്തില്‍ ഒരു സിനിമ നിര്‍മ്മിക്കാന്‍ അലഞ്ഞവന്‍ ഇന്ന് ഇരുപത് കോടി മുതല്‍ മുടക്കില്‍ സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്നു. ഈശ്വര ഭക്തി ആരെയും നശിപ്പിച്ചതായി ഞാന്‍ കണ്ടിട്ടില്ല. മാത്രമല്ല പലപ്പോഴും ആരോ നമ്മെ മുന്നോട്ട് നയിക്കുന്നതായി തോന്നിപ്പിക്കുകയും ചെയ്യുമെന്നാണ് സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ALSO READ- പെണ്‍മക്കളില്ലാത്ത വിഷമം മാറിയത് മരുമക്കള്‍ വന്നതോടെ; രണ്ടു മരുമക്കളും ഹിന്ദു മതവിശ്വാസികളാണ്; മതം മാറിയിട്ടില്ല; ആരും നിര്‍ബന്ധച്ചിട്ടുമില്ലെന്ന് പ്രഭ യേശുദാസ്

അകമഴിഞ്ഞ ഉണ്ണിയുടെ അയ്യപ്പ ഭക്തി ആവാം മാളികപ്പുറം എന്ന സിനിമ ചെയ്യാനുള്ള യോഗം ഉണ്ണിയില്‍ ഉണ്ടാക്കിയതും, ആരാണ് അയ്യപ്പന്‍ ആവേണ്ടതെന്ന് സാക്ഷാല്‍ അയ്യപ്പന്‍ തീരുമാനിച്ചിരുന്നു എന്നതാണ് സത്യം എന്നുമാണ് അഖില്‍ പറയുന്നത്.

അഖില്‍ മാരാരിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

Success has many fathers… കഴിഞ്ഞ ദിവസം ഞാനും ഉണ്ണിയും ഏകദേശം ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചു .. സിനിമ ബ്ലോക് ബസ്റ്റര്‍ അടിച്ചപ്പോള്‍ താന്‍ മുംബെയില്‍ ഒരു റൂമില്‍ ഒറ്റയ്ക്ക് ഇരുന്ന് ആസ്വദിക്കുക ആണെന്ന് ഉണ്ണി പറഞ്ഞു..പലപ്പോഴും പിന്നിട്ട വഴികളില്‍ ഉണ്ണി ഒറ്റയ്ക്കായിരുന്നു..
ഒറ്റയ്ക്ക് പട പൊരുതി തന്നെയാണ് അയാള്‍ ഇവിടെ വരെ എത്തിയത്… ഉണ്ണിയോട് സംസാരിച്ചപ്പോള്‍ ഞാനും പറഞ്ഞത് ഉണ്ണിയുടെ പോരാട്ടത്തെ പറ്റി തന്നെയാണ്.. മേപ്പടിയാന്‍ സിനിമയുടെ പൂജയില്‍ ഞാനും പങ്കെടുത്തിരുന്നു.. പിന്നീട് പല വിധ കാരണങ്ങള്‍ കൊണ്ട് ആ പ്രോജക്ട് നടക്കാതെ പോയപ്പോള്‍ പലരില്‍ നിന്നും കടം വാങ്ങി മേപ്പടിയാനിലെ ജയകൃഷ്ണനെ പോലെ അയാള്‍ അലഞ്ഞത് ,അപേക്ഷിച്ചത് ഉള്ളില്‍ ഒരു തീ കൊണ്ട് നടന്നത്…
ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ ഈ പ്രകൃതി നിങ്ങള്‍ക്ക് വേണ്ടി ഗൂഢാലോചന നടത്തും എന്ന് ആല്‍കെമിസ്റ്റ് പറഞ്ഞത് പോലെ തന്നെ ഇല്ലാതാക്കാന്‍ നോക്കിയ ഒരു വിഭാഗത്തിന് മുന്നില്‍ അയാല്‍ അഭിമാനത്തോടെ പിടിച്ച് നിന്നു..
മൂന്ന് കോടി നിര്‍മ്മാണത്തില്‍ ഒരു സിനിമ നിര്‍മ്മിക്കാന്‍ അലഞ്ഞവന്‍ ഇന്ന് ഇരുപത് കോടി മുതല്‍ മുടക്കില്‍ സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്നു… ഈശ്വര ഭക്തി ആരെയും നശിപ്പിച്ചതായി ഞാന്‍ കണ്ടിട്ടില്ല..മാത്രമല്ല പലപ്പോഴും ആരോ നമ്മെ മുന്നോട്ട് നയിക്കുന്നതായി തൊന്നിപ്പിക്കുകയും ചെയ്യും..
അകമഴിഞ്ഞ ഉണ്ണിയുടെ അയ്യപ്പ ഭക്തി ആവാം മാളികപ്പുറം എന്ന സിനിമ ചെയ്യാനുള്ള യോഗം ഉണ്ണിയില്‍ ഉണ്ടാക്കിയതും… 4വര്‍ഷം മുന്‍പ് മലയാള സിനിമയിലെ മറ്റോരു സംവിധായകന് ഒരു സൂപ്പര്‍ താരത്തെ വെച്ച് ചെയ്യാനിരുന്ന സിനിമ അതും അതിന്റെ പോസ്റ്റര്‍ ആണ് അന്ന് ഞാന്‍ കാണുന്നത്..
പിന്നീട് സംവിധായകന്‍ മാറി.. മറ്റൊരു സംവിധായകന്‍ മറ്റൊരു യുവ സൂപ്പര്‍ താരം .. പക്ഷേ ആരാണ് അയ്യപ്പന്‍ ആവേണ്ടതെന്ന് സാക്ഷാല്‍ അയ്യപ്പന്‍ തീരുമാനിച്ചിരുന്നു എന്നതാണ് സത്യം … ആ നിയോഗം ഉണ്ണിയില്‍ തന്നെ വന്ന് ചേര്‍ന്നു…സ്വാഭാവികം എന്ന് യുക്തി വാദികള്‍ക്ക് കാണാം..
പക്ഷെ എനിക്കങ്ങനെ തോന്നുന്നില്ല… ഈ സിനിമയിലെ കുട്ടികള്‍ അയ്യപ്പന്റെ മറ്റൊരു അത്ഭുതം പോലെ എനിക്ക് തോന്നി..ആരാണ് മാളികപ്പുറം എന്നതും തീരുമാനിച്ചു ഉറപ്പിച്ചതയിരുന്ന് എന്നതാണ് സത്യം..

അവരെ വിഷ്ണുവോ ,അഭിലാഷോ കണ്ടെത്തിയതല്ല..ദേവനന്ദ ആ പേര് നിങള്‍ നോക്കു…അവളുടെ ചിരി മാത്രം മതി ഏത് അയ്യപ്പനും മയങ്ങാന്‍…ഉയര്‍ന്ന ശമ്പളം ഉള്ള ഐ റ്റി രംഗത്തെ ജോലി ഉപേക്ഷിച്ച് സിനിമയില്‍ ഇറങ്ങിയ അഭിലാഷ് പിള്ളയ്ക്കും ഇതൊരു നിയോഗമായിരുന്നു…
ഹൈന്ദവ വിശ്വാസങ്ങളെ മുറുകെ പിടിച്ച് കേരളത്തില്‍ ജീവിക്കാന്‍ മുന്നോട്ട് പോകാന്‍ മാളികപ്പുറം സിനിമ ഉണ്ണിക്ക് നല്‍കുന്ന ആത്മ വിശ്വാസം …അയ്യപ്പനെ കയറി ചൊറിഞ്ഞാല്‍ അയ്യപ്പന്‍ കയറി മാന്തും എന്നൊരു ഭയം ഇവിടെ ഉണ്ടാവുന്നതും നല്ലതാണ്…

കഴിഞ്ഞ 8 വര്‍ഷത്തിനിടെ ഉണ്ണിയും ഞാനും എത്രയോ തവണ കണ്ടു.. ഒരേ ടീമില്‍ ക്രിക്കറ്റ് കളിക്കുന്നു.. ആദ്യമായി ഉണ്ണിയെ കണ്ടപ്പോള്‍ ഞാന്‍ എന്റെ ഒരാഗ്രഹം പോലെ പറഞ്ഞിരുന്നു. വിക്രത്തെ പോലെ ഒരു സൗത്ത് ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ഒരിക്കല്‍ ഉണ്ണി ആകും.. ഉണ്ണി മുകുന്ദന്‍ നടന്‍ എന്ന നിലയില്‍ ഇനിയും ഏറെ വളരാനിരിക്കുന്നു എന്ന് തന്നെയാണ് എന്റെ പക്ഷം …പക്ഷേ ഉണ്ണി എന്ന പോരാളി അയാളെ തകര്‍ക്കാന്‍ ആകില്ല മക്കളേ… ആ പോരാട്ട വീര്യം ഉണ്ണിയെ സൗത്ത് ഇന്ത്യയിലെ അല്ല പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ആക്കും ..

അവനവില്‍ വിശ്വസിക്കൂ … നീ തന്നെയാണ് നിനക്ക് ഈശ്വരന്‍… ഉണ്ണിയില്‍ തന്നെ ഉണ്ടായിരുന്നു തകര്‍ന്നു പോയ മനുഷ്യനും പിടിച്ചുയര്‍ത്തിയ ദൈവവും…തത്വമസി….

Advertisement