ആരാധകര്‍ ഏറെയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നിരവധി ഭാഷകളില്‍ ആരംഭിച്ച ഷോ മികച്ച പ്രതികരണം ആണ് നേടിയത്. ഇപ്പോഴിതാ മലയാളം ബിഗ് ബോസിന്റെ ആറാം സീസണ് വരാന്‍ പോവുകയാണ്. ഈ അവസരത്തില്‍ ആരെക്കെ ആയിരിക്കും ഷോയില്‍ ഉണ്ടാവുക എന്നത് സംബന്ധിച്ച ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.
ഈ അവസരത്തില്‍ സീസണ് അഞ്ചിന്റെ ടൈറ്റില്‍ വിന്നറും സംവിധായകനുമായ അഖില്‍ മാരാര്‍ ഷോയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടുകയാണ്.
പ്രെഡിക്ഷന് ലിസ്റ്റുകളില്‍ യാതൊരു കാര്യവും ഇല്ലെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. ഒറിജിനല്‍സ് എന്ന യുട്യൂബ് ചാനലിനോട് ആണ് മാരാരുടെ പ്രതികരണം. തനിക്ക് അറിയാവുന്ന ബി?ഗ് ബോസില്‍ താന്‍ ഉണ്ടെന്ന് ഉറപ്പിക്കുന്നത് 2023 മാര്‍ച്ച് 18ന് ആണെന്ന് അഖില്‍ പറയുന്നു. ഹൗസിന് ഉള്ളില്‍ കയറുന്നത് വരെ പ്രെഡിക്ഷന് ലിസ്റ്റില്‍ കാര്യമില്ലെന്നും താരം പറഞ്ഞു.
also read
ഷൂട്ടിന് പോകുമ്പോള്‍ ഭര്‍ത്താവും അനിയത്തിയും ഒന്നിച്ചായിരുന്നു, അങ്ങനെ അവര്‍ പ്രണയത്തിലായി, ഇത് കണ്ടുപിടിച്ചതോടെ അപര്‍ണ ഒത്തിരി ടോര്‍ച്ചര്‍ അനുഭവിച്ചു, നടിയുടെ മരണത്തില്‍ ബയില്‍വാന്‍ രംഗനാഥന് പറയുന്നു
രഹസ്യ സ്വഭാവം ഉള്ളൊരു ഷോ ആണല്ലോ ഇത്. പ്ലാന്‍ ചെയ്ത് കേറിപ്പോകാന്‍ പറ്റില്ല. ഓഡിയന്‍സ് മണ്ടന്മാരല്ല. കറക്ട് ആയവര്‍ അത് മനസിലാക്കും’, എന്നാണ് അഖില്‍ മാരാര്‍ പറഞ്ഞത്.