ബിഗ്ബോസ് സീസൺ അഞ്ചിന് തിരശ്ശീല വീണെങ്കിലും, വിന്നറായ അഖിൽ മാരാരിന്റെ വിശേഷങ്ങൾ തീർന്നിട്ടില്ല. അഞ്ചാം സീസണോടെ ഏറ്റവും കൂടുതൽ ആരാധകരെ കിട്ടിയ ഒരു താരമുണ്ടെങ്കിൽ അത് അഖിലായിരിക്കും. മാസ്റ്റർ ബ്രെയിനാണ് അഖിലിന്റേത് എന്നാണ് ആരാധകരുടെ വാദം.ശത്രുക്കളെ പോലും കൂളായി ഹാൻഡിൽ ചെയ്യാൻ താരത്തിന് സാധിച്ചു. ഗെയിമിനെ ഗെയിമായി കാണാനുള്ള കഴിവാണ് താരത്തിന്റെ പ്രത്യേകത.
ഇപ്പോഴിതാ മലയാളത്തിന്റെ ഹിറ്റ് സംവിധായകൻ ഷാജി കൈലാസിനൊപ്പമുള്ള ചിത്രം പങ്ക് വെച്ചുക്കൊണ്ട് അഖിൽ മാരാർ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സാറ് അറിയാതെ സാറിന്റെ ശിഷ്യനായവനാണ് ഞാൻ. ഇപ്പോ സാർ എന്റെ ഫാനായിരിക്കുന്നു എന്നാണ് താരത്തിന്റെ കുറിപ്പ്. അഖിലിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
മലയാള സിനിമ സംവിധായകരിൽ ഞാൻ ഏറ്റവും കൂടുതൽ ആരാധിച്ച ഷാജി കൈലാസ് സാറിനെ ഒരു കാലത്ത് കാണാൻ ഏറെ കൊതിച്ചിട്ടുണ്ട്.. പിന്നീട് തിരുവനന്തപുരത്ത് ഓഗസ്റ്റ് 15 ഫിലിമിന്റെ ഷൂട്ട് നടക്കുമ്ബോൾ അതിന്റെ ചീഫ് അസോസിയേറ്റ്സിനെ സോപ്പിട്ട് സംവിധാന സഹായി ആവാൻ ശ്രമം നടത്തി.. ഒഫീഷ്യൽ ആയി നിർത്തിയില്ല എങ്കിലും രാത്രിയിൽ അവരെ സഹായിക്കാൻ ഞാൻ അങ്ങ് കൂടി..
പകർത്തിയെഴുത്ത് ഒക്കെ ഞാൻ ചെയ്ത് കൊടുത്തു.. അങ്ങനെ സിനിമ സെറ്റിൽ ധൈര്യമായി പോയി നിൽക്കാൻ കഴിഞ്ഞു.. ഷാജി സാറിനെ നേരിൽ പോയി കാണാനുള്ള ധൈര്യം ഒന്നും അന്നില്ലായിരുന്ന്.. ഏകലവ്യനെ പോലെ ഒളിച്ചു നിന്ന് സാറിന്റെ ശിഷ്യനായി.. 13 വർഷങ്ങൾക്ക് ശേഷം. ബിഗ് ബോസ് കാണാത്ത ഷാജി സാർ അവിചാരിതമായി എന്റെ ചില രംഗങ്ങൾ കണ്ട ശേഷം ഷോയുടെ സ്ഥിരം പ്രേക്ഷകനായി..
എനിക്ക് 5 വോട്ട് ചെയ്യുകയും മറ്റുള്ളവരോട് പറഞ്ഞു ചെയ്യിക്കുകയും സാർ ചെയ്തു എന്ന് കേട്ടപ്പോൾ സത്യത്തിൽ അത്ഭുതവും ആശ്ചര്യവും തോന്നി.. കപ്പടിച്ച് ഞാൻ ഇറങ്ങിയപ്പോൾ സാർ എന്നെ വിളിച്ചു.. സന്തോഷം പങ്കുവെച്ചു.. ബാക്കി വിശേഷങ്ങൾ വഴിയേ അറിയിക്കാം.. ഏറെ അഭിമാനം ഈ നിമിഷം.