എനിക്ക് എന്താ തലക്ക് വെളിവില്ലേ? പൊളിറ്റിക്കൽ കറക്ട്‌നെസ്സ് നോക്കി കുടുംബത്തിൽ ജീവിക്കാൻ പറ്റുമോ? വിമർശകർ കുടുംബം കലക്കികളെന്ന് അഖിൽ

234

ബിഗ്‌ബോസ് സീസൺ അഞ്ചിന്റെ വിജയിയായി പടിയിറങ്ങിയ അഖിൽ മാരാരിന്റെ വിശേഷങ്ങൾ അറിയാൻ ഇന്നും തിരക്ക് കൂട്ടുന്നവരാണ് ആരാധകർ. അഞ്ചാം സീസണോടെ ഏറ്റവും കൂടുതൽ ആരാധകരെ കിട്ടിയ ഒരു താരമായിട്ടാണ് അഖിൽ പുറത്തെത്തിയത്. ഗെയിം ഷോയിലെ മാസ്റ്റർ ബ്രെയിനാണ് അഖിലിന്റേത് എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ബിഗ് ബോസ് ഫിനാലെയിൽ പ്രതീക്ഷിക്കപ്പെട്ട പോലെ തന്നെ അഖിൽ കപ്പുയർത്തുകയായിരുന്നു ഇത്തവണ.

അഖിൽ മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയും ആരാധകർക്ക് സുപരിചിതയാണ്. ഇന്റർ വ്യൂകളിലൂടെയാണ് ലക്ഷ്മി താരമായത്. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. പ്രണയിച്ച കഥയൊക്കെ അഖിൽ ബിഗ് ബോസിൽ വെച്ചുതന്നെ വെളിപ്പെടുത്തിയിരുന്നു.

Advertisements

വിവാഹത്തിന് വിവാഹത്തിന് സ്വർണം വേണ്ടെന്ന് താൻ ഭാര്യയോട് പറഞ്ഞിരുന്നുവെന്ന് അഖിൽ വെളിപ്പെടുത്തിയിരുന്നു ഈയടുത്ത്. ഭാര്യ ലക്ഷ്മിയുടെ കൂടെ എത്തിയ സ്വകാര്യ അഭിമുഖത്തിലാണ് അഖിലിന്റെ വെളിപ്പെടുത്തൽ. താനന്ന് കരിമണിമാലയിട്ട് കെട്ടിക്കാൻ പറഞ്ഞതാണ്. അന്ന് താൻ പറഞ്ഞത് ഇവർ കേട്ടില്ലെന്നാണ് ലക്ഷ്മിയെ കുറിച്ച് അഖിൽ പറയുന്നത്. ആ സമയത്ത് സ്വർണം വാടകയ്ക്കെടുത്തേ കെട്ടിക്കുകയുള്ളൂവെന്ന് പറഞ്ഞൂ. അന്ന് പറഞ്ഞപ്പോൾ പുഛമായിരുന്നെന്നും അഖിൽ വിശദീകരിച്ചിരുന്നു. ഈ അഭിമുഖം പുറത്തെത്തിയതിന് പിന്നാലെ വീണ്ടും അഖിലിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നു.

ALSO READ- സിനിമയിൽ എനിക്ക് എതിരെ ഒരു ലോബി പ്രവർത്തിക്കുന്നു; സിനിമകളിൽ നിന്നും ഒഴിവാക്കപ്പെട്ടു; എന്നിട്ടും അവാർഡ് കിട്ടി: വെളിപ്പെടുത്തലുമായി എം ജയചന്ദ്രൻ

ഇതിനൊക്കെ മറുപടി നൽകുകയാണ് അഖിലും ഭാര്യ ലക്ഷ്മിയും ഇപ്പോൾ. ആ അഭിമുഖത്തിനിടയിൽ ഞങ്ങൾ പരസ്പരം സംസാരിക്കുന്നത് കണ്ടിട്ടാണ് ഇപ്പോൾ ചില ആരോപണങ്ങൾ ഉയർന്നത് എന്ന് ഇവർ പറയുന്നു.

താൻ ഭാര്യക്ക് റെസ്പെക്ട് കൊടുത്തില്ല എന്നാണ് അവർ പറഞ്ഞുണ്ടാക്കുന്നത്. തങ്ങൾ പരസ്പരം തമാശയ്ക്ക് പറയുന്ന കാര്യങ്ങൾ പോലും വളച്ചൊടിക്കുകയാണ് ഇപ്പോൾ ചില വിരോധികൾ. രസകരമായ മറ്റൊരു സംഗതി എന്താണെന്നു വച്ചാൽ ആ ഹേറ്റേഴ്സ് ലക്ഷ്മിയുടെ ഫാൻസ് ആണെന്ന ലേബലിൽ ആണ് കമന്റുകൾ ഇടുന്നതെന്നും അഖിൽ ചൂണ്ടിക്കാണിക്കുന്നു.

തനിക്കും ഒരുപാട് മെസേജുകൾ വരുന്നുണ്ട്. ഇവരുടെ പ്ലാൻ എന്താണെന്നു വച്ചാൽ നമ്മുടെ കുടുംബത്തിലെ സമാധാനം നശിപ്പിക്കുക എന്നുള്ളതാണ്. ഇതുവരെ തന്റെ ഒപ്പം ഉണ്ടായിരുന്ന ഒരു പാവം കണ്ടസ്റ്റന്റിന്റെ പുറകെ ആയിരുന്നു. ഇപ്പോൾ തന്റെ ഭാര്യയുടെ പുറകെ കൂടിയിട്ടുണ്ടെന്നും അഖിൽ പറയുകയാണ്.

സ്വന്തം ജീവിതവും തകർന്നു മറ്റുള്ളവരുടെ ജീവിതം കൂടി എങ്ങനെ തകർക്കാം എന്ന് കരുതി കച്ചകെട്ടി ഇറങ്ങിയ ആളുകൾക്ക് വേണ്ടിയാണ് താനീ വീഡിയോ ചെയ്തതെന്നാണ് അഖിലിന്റെ വിശദീകരണം.

ALSO READ- മാഞ്ചസ്റ്ററിൽ നിന്നും പറന്നെത്തി മരുമകളുടെ വളകാപ്പ് ഗംഭീരമാക്കി ലക്ഷമി നായർ; ഇതുപോലൊരു അമ്മായിയമ്മ അനുക്കുട്ടിയുടെ ഭാഗ്യമാണെന്ന് ആരാധകർ

താൻ ഭാര്യയെ പൊതുമധ്യത്തിൽ അപമാനിച്ചു എന്നാണ് പറഞ്ഞുണ്ടാക്കുന്നത്. പൊതുമധ്യത്തിൽ അവളെ അപമാനിക്കാൻ എനിക്ക് എന്താ തലക്ക് വെളിവില്ലാതെ ഇരിപ്പാണോ. ഒരു ചാറ്റ് ഷോ ആകുമ്പോൾ നമ്മൾ സംസാരിക്കും. ഞങ്ങൾ കുടുംബത്തിലൊക്കെ അങ്ങനെയാണെന്നും താരം പറയുന്നു.

കൂടാതെ, പൊളിറ്റിക്കൽ കറക്ട്‌നെസ്സ് നോക്കി കുടുംബത്തിൽ ജീവിക്കാൻ ആകുമോയെന്നാണ് അഖിലും ലക്ഷ്മിയും വിമർശകരെ ചോദ്യം ചെയ്യുന്നത്.

Advertisement