ബിഗ്ബോസ് സീസൺ അഞ്ചിന്റെ വിജയിയായി പടിയിറങ്ങിയ അഖിൽ മാരാരിന്റെ വിശേഷങ്ങൾ അറിയാൻ ഇന്നും തിരക്ക് കൂട്ടുന്നവരാണ് ആരാധകർ. അഞ്ചാം സീസണോടെ ഏറ്റവും കൂടുതൽ ആരാധകരെ കിട്ടിയ ഒരു താരമായിട്ടാണ് അഖിൽ പുറത്തെത്തിയത്. ഗെയിം ഷോയിലെ മാസ്റ്റർ ബ്രെയിനാണ് അഖിലിന്റേത് എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ബിഗ് ബോസ് ഫിനാലെയിൽ പ്രതീക്ഷിക്കപ്പെട്ട പോലെ തന്നെ അഖിൽ കപ്പുയർത്തുകയായിരുന്നു ഇത്തവണ.
അഖിൽ മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയും ആരാധകർക്ക് സുപരിചിതയാണ്. ഇന്റർ വ്യൂകളിലൂടെയാണ് ലക്ഷ്മി താരമായത്. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. പ്രണയിച്ച കഥയൊക്കെ അഖിൽ ബിഗ് ബോസിൽ വെച്ചുതന്നെ വെളിപ്പെടുത്തിയിരുന്നു.
അതേസമയം, വിവാഹത്തിന് വിവാഹത്തിന് സ്വർണം വേണ്ടെന്ന് താൻ ഭാര്യയോട് പറഞ്ഞിരുന്നുവെന്ന് അഖിൽ വെളിപ്പെടുത്തിയതാണിപ്പോൾ ആരാധകർക്കിടയിലെ ചർച്ച. ഭാര്യ ലക്ഷഅമിയുടെ കൂടെ എത്തിയ സ്വകാര്യ അഭിമുഖത്തിലാണ് അഖിലിന്റെ വെളിപ്പെടുത്തൽ.
താനന്ന് കരിമണിമാലയിട്ട് കെട്ടിക്കാൻ പറഞ്ഞതാണ്. അന്ന് താൻ പറഞ്ഞത് ഇവർ കേട്ടില്ലെന്നാണ് ലക്ഷഅമിയെ കുറിച്ച് അഖിൽ പറയുന്നത്. ആ സമയത്ത് സ്വർണം വാടകയ്‌ക്കെടുത്തേ കെട്ടിക്കുകയുള്ളൂവെന്ന് പറഞ്ഞൂ. അന്ന് പറഞ്ഞപ്പോൾ പുഛമായിരുന്നെന്നും അഖിൽ വിശദീകരിച്ചു.
ഒരു 2021ഒക്കെ ആകുമ്പോഴേക്ക് താൻ എന്തെങ്കിലും പറയുന്നത് നാല് പേര് കേൾക്കും എന്നൊക്കെ തനിക്ക് വിശ്വാസമുണ്ടായിരുന്നു. താൻ ഒരു വേദിയിൽ പ്രസംഗിക്കുമ്പോൾ സ്ത്രീയാണ് ധനം എന്നൊക്കെ പറയും ഈ സമയത്ത് ഒരാളെഴുന്നേറ്റ് വിവാഹ ഫോട്ടോ കാണിച്ചിട്ട് 75 പവൻ സ്വർണം വാങ്ങിച്ചാണ് ഇയാളിത് പറയുന്നതെന്ന് അയാൾ ചൂണ്ടിക്കാട്ടി.
തനിക്ക് ഭാവി ചിന്തയുള്ളതിനാൽ താൻ പറഞ്ഞിരുന്നു, കരിമണിമാല മതിയെന്ന്. എന്നാൽ തന്റെ മോളെ സ്വർണമിട്ടേ വിവാഹം കഴിപ്പിക്കൂവെന്ന് അമ്മ പറയുകയായിരുന്നു. എന്നാൽ കയ്യിൽ എന്തെങ്കിലും പൈസയുണ്ടോ? അതുമില്ല. ജ്വല്ലറിയിൽ ഒരു ദിവസത്തേയ്ക്ക് വാടകയ്‌ക്കെടുത്തായിരുന്നു വിവാഹത്തിന് സ്വർണമെടുത്തത് എന്നാണ് അഖിൽ മാരാർ ഭാര്യയുടെ വീട്ടുകാരെ കുറിച്ച് പറയുന്നത്. ഈ സമയത്ത് പൊട്ടിച്ചിരിക്കുന്ന ലക്ഷ്മിയേയും കാണാം.
താരത്തിന്റെ വാക്കുകൾ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം, അഖിൽ ‘ഓമന’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലേക്ക് കടക്കുകയാണ്. കോട്ടാത്തലയുമായി ബന്ധപ്പെട്ട നടന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ജോജു ജോർജിന്റെ ചിത്രത്തിലും അഖിൽ ഭാഗമായേക്കും.
തന്നെ ചില പ്രമുഖ സംവിധായകർ വിളിച്ചിരുന്നു. എന്നാൽ നായകനാകാനൊന്നും ആഗ്രഹമില്ല, തിരക്കുണ്ട്. പെട്ടെന്ന് തനിക്ക് ഒരു സിനിമ സംവിധാനം ചെയ്യണമെന്നാണ് ആഗ്രഹം എന്നും അഖിൽ വ്യക്തമാക്കിയിരുന്നു.