ബിഗ്ബോസ് സീസണ്‍ അഞ്ചിന്റെ വിജയിയായി പടിയിറങ്ങിയ അഖില്‍ മാരാരിന്റെ വിശേഷങ്ങള്‍ അറിയാന്‍ ഇന്നും തിരക്ക് കൂട്ടുന്നവരാണ് ആരാധകര്‍. അഞ്ചാം സീസണോടെ ഏറ്റവും കൂടുതല്‍ ആരാധകരെ കിട്ടിയ ഒരു താരമായിട്ടാണ് അഖില്‍ പുറത്തെത്തിയത്.
ഗെയിം ഷോയിലെ മാസ്റ്റര്‍ ബ്രെയിനാണ് അഖിലിന്റേത് എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ബിഗ് ബോസ് ഫിനാലെയില്‍ പ്രതീക്ഷിക്കപ്പെട്ട പോലെ തന്നെ അഖില്‍ കപ്പുയര്‍ത്തുകയായിരുന്നു ഇത്തവണ.
അഖില്‍ മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയും ആരാധകര്‍ക്ക് സുപരിചിതയാണ്. ഇന്റര്‍ വ്യൂകളിലൂടെയാണ് ലക്ഷ്മി താരമായത്. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. പ്രണയിച്ച കഥയൊക്കെ അഖില്‍ ബിഗ് ബോസില്‍ വെച്ചുതന്നെ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ഭാര്യ ലക്ഷ്മിയെ കുറിച്ച് അഖില്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. പൈസയൊക്കെ വരുന്നതിന്റെ പൊങ്ങച്ചം അവള്‍ക്കിപ്പോഴുണ്ടെന്നും ഇച്ചിരി ജാഡയൊക്കെ കാണിക്കുന്നുണ്ടോയെന്ന് തനിക്ക് സംശയമുണ്ടെന്നും അഖില്‍ പറയുന്നു.
Also Read: ഗോപി സുന്ദര്‍ പക്കാ ഫ്രോഡ് ആണ് , പുറത്ത് ആരോട് ചോദിച്ചാലും ഇങ്ങനെ പറയൂ ; ബാല
ഇന്‍സ്റ്റഗ്രാം റീല്‍സ് നോക്കിയിരിക്കുമ്പോള്‍ ഏതെങ്കിലും പെണ്ണ് എന്തെങ്കിലും ചെയ്യുന്നത് കണ്ടാല്‍ അത് അവള്‍ക്കും വേണം, തനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത കാര്യമാണ് മറ്റൊരാളുടെ ലൈഫ് നോക്കി ജീവിക്കുന്നതെന്നും അഖില്‍ തുറന്നുപറഞ്ഞു.