ശോഭ പിണങ്ങിപ്പോയ കാര്യം എനിക്കറിയത്തില്ല, പറയുന്നത് കേട്ടാല്‍ തോന്നും ഞാനാണ് നാലാംസ്ഥാനം കൊടുത്തതെന്ന്, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി അഖില്‍ മാരാര്‍

142

ബിഗ്ബോസ് സീസണ്‍ 5 ന് തിരശ്ശീല വീഴുന്നതോടെ ടൈറ്റില്‍ വിന്നര്‍ കപ്പ് സ്വന്തമാക്കിയത് അഖില്‍ മാരാറായിരുന്നു. ആരാധകരുടെ പ്രവചനങ്ങള്‍ പോലെ തന്നെ വന്‍ ഭൂരിപക്ഷത്തോടെയാണ് അഖില്‍ കപ്പുയര്‍ത്തിയത്.

Advertisements

നെഗറ്റീവ് ഇമേജുമായി വന്ന താരം പിന്നീട് ഷോയിലെ മാസ്റ്റര്‍ ബ്രെയിന്‍ ആകുകയായിരുന്നു. ഇടക്കുണ്ടായ പല വിവാദങ്ങളും അഖിലിന്റെ പ്രതിച്ഛായയെ അടിമുടി മാറ്റുമെന്ന് കരുതിയെങ്കിലും, ജനപ്രീതി നേടി എടുക്കാന്‍ താരത്തിന് സാധിച്ചു.

Also Read: ഒരുകാലത്ത് ഒരു തലമുറയുടെ ക്രഷ്, സിനിമയില്‍ നിന്നും വിട്ടുനിന്നതിന് പിന്നാലെ വാഹനാപകടം, മരുന്നുകള്‍ കാരണം മുടിയെല്ലാം കൊഴിഞ്ഞ് രൂപം മാറി, നടന്‍ അരവിന്ദസ്വാമിയുടെ ജീവിതം, വെളിപ്പെടുത്തല്‍

ഷോയില്‍ രണ്ടാംസ്ഥാനം നേടുമെന്ന് പ്രേക്ഷകരൊന്നടങ്കം കരുതിയിരുന്നത് ശോഭയെയായിരുന്നു. എന്നാല്‍ രണ്ടാംസ്ഥാനത്ത് റെനീഷ വരിയും ശോഭയ്ക്ക് നാലാം സ്ഥാനം ലഭിക്കുകയുമായിരുന്നു. പിന്നാലെ ശോഭ പിണങ്ങിപ്പോയെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയാണ് അഖില്‍ മാരാര്‍. ശോഭ എവിടെ പിണങ്ങിപ്പോയെന്നും തനിക്കറിയില്ലെന്നും ഇതേപ്പറ്റ തന്നോട് ചോദിച്ചാല്‍ താന്‍ എന്ത് പറയാനാണെന്നും അഖില്‍ മാരാര്‍ ചോദിക്കുന്നു.

Also Read: സോഷ്യല്‍മീഡിയയിലൂടെ പരിചയം, നടിയാണെന്ന് അറിയാതെ പ്രണയം, പിന്നാലെ വിവാഹം, ഇപ്പോള്‍ കുട്ടികളെ പറ്റിയുള്ള പ്ലാനിങ്ങിലാണെന്ന് രഞ്ജിനിയും ഭര്‍ത്താവും

ശോഭ പിണങ്ങിപ്പോയി എന്ന് പറയുന്നവരോട് തന്നെ പോയി കാര്യം ചോദിക്ക്. താന്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഹൗസിലുണ്ടായിരുന്നത് പോലെ തന്നെയാണ് താന്‍ ഇപ്പോഴെന്നും തനിക്ക് ആരോടും വിരോധമില്ലെന്നും അഖില്‍ പറയുന്നു.

അതേസമയം, ശോഭയക്ക് രണ്ടാംസ്ഥാനം കൊടുക്കേണ്ടതായിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കിടിലന്‍ മറുപടിയായിരുന്നു താരം നല്‍കിയത്. താനാണോ ഇതൊക്കെ കൊടുക്കുന്നതെന്നും താനാണോ വോട്ട് ചെയ്തതെന്നും ശോഭയ്ക്ക് താന്‍ നാലാം സ്ഥാനം കൊടുത്ത പോലുണ്ടല്ലോ ചോദ്യം കേട്ടിട്ടെന്നും അഖില്‍ പറഞ്ഞു.

Advertisement