ബിഗ്ബോസ് സീസണ് അഞ്ചിന്റെ വിജയിയായി പടിയിറങ്ങിയ അഖില്‍ മാരാരിന്റെ വിശേഷങ്ങള്‍ അറിയാന്‍ ഇന്നും തിരക്ക് കൂട്ടുന്നവരാണ് ആരാധകര്‍. അഞ്ചാം സീസണോടെ ഏറ്റവും കൂടുതല്‍ ആരാധകരെ കിട്ടിയ ഒരു താരമായിട്ടാണ് അഖില്‍ പുറത്തെത്തിയത്.
ഗെയിം ഷോയിലെ മാസ്റ്റര്‍ ബ്രെയിനാണ് അഖിലിന്റേത് എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ബിഗ് ബോസ് ഫിനാലെയില്‍ പ്രതീക്ഷിക്കപ്പെട്ട പോലെ തന്നെ അഖില്‍ കപ്പുയര്‍ത്തുകയായിരുന്നു ഇത്തവണ.
അഖില്‍ മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയും ആരാധകര്‍ക്ക് സുപരിചിതയാണ്.
ഇന്റര്‍വ്യൂകളിലൂടെയാണ് ലക്ഷ്മി താരമായത്. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. പ്രണയിച്ച കഥയൊക്കെ അഖില്‍ ബിഗ് ബോസില്‍ വെച്ചുതന്നെ വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസ് സീസണ് ആറ് അണിയറയില്‍ ഒരുങ്ങുകയാണ്.
ഇത്തവണത്തെ ഷോയില്‍ ആരൊക്കെയാവും മത്സരാര്‍ത്ഥികളെന്ന് അറിയാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകരൊന്നടങ്കം. ഈ അവസരത്തില്‍ ബിഗ് ബോസ് അഞ്ചിന്റെ കപ്പ് സ്വന്തമാക്കിയ അഖില്‍ മാരാര്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
ആരായിരിക്കും മത്സരാര്‍ത്ഥികളെന്ന പ്രെഡിക്ഷന് ലിസ്റ്റുകളിലൊന്നും യാതൊരു കാര്യവുമില്ല. 2023 മാര്‍ച്ച് 18നാണ് താനും ഷോയില്‍ ഉണ്ടെന്ന് ഉറപ്പിക്കുന്നതെന്നും ഹൗസിനുള്ളില്‍ കയറും വരെ പ്രെഡിക്ഷന് ലിസ്റ്റുകളില്‍ കാര്യമില്ലെന്നും രഹസ്യ സ്വഭാവമുള്ള ഷോയാണ് ബിഗ് ബോസ് എന്നും പ്ലാന്‍ ചെയ്ത് കയറിപ്പോകാന്‍ കഴിയില്ലെന്നും താരം പറയുന്നു.
ബിഗ് ബോസ് ഷോ കാണുന്ന ഓഡിയന്‍സ് മണ്ടന്മാരൊന്നുമല്ലല്ലോ. പ്ലാന്‍ ചെയ്ത് മത്സരാര്‍ത്ഥികള്‍ കയറിപ്പോയിരുന്നുവെങ്കില് അവര്‍ അത് കണ്ട് പിടിക്കുമല്ലോയെന്നും അഖില്‍ പറയുന്നു.