ബിഗ് ബോസ് മലയാളം സീസൺ 5ന്റെ വിജയിയാി പുറത്തെത്തിയിരിക്കുകയാണ് അഖിൽ മാരാർ. അഖിലിന് പുറത്ത് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. ആരാധകരുടെ ബഹളം തന്നെയായിരുന്നു കുറച്ചുദിവസമായി അഖിലിന് ചുറ്റും.
ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ച് സംസാരിക്കുകയാണ് അഖിൽ മാരാർ. തനിക്ക് ബിഗ് ബോസിൽ വച്ച് ആരോടും പ്രണയം തോന്നിയിട്ടില്ലെന്നാണ് അഖിൽ പറയുന്നത്. ഭാര്യയോട് തന്നെ പ്രണയം തോന്നിയിട്ടുണ്ടോ എന്ന് സംശയമാണ്. എനിക്ക് എന്റെ ഭാര്യയോട് തോന്നുന്ന വികാരം മറ്റൊരു സ്ത്രീയോട് ഉണ്ടാകില്ല. അവിടെ വച്ച് ശോഭയോട് തമാശ പറഞ്ഞിരുന്നു.
കളിയാക്കലുകളും കുട്ടിക്കളികളും ഒക്കെ ഉണ്ടാകും. അല്ലാതെ ഒരാളോട് പ്രണയം ഒന്നും തോന്നിയിട്ടില്ലെന്നാണ് അഖിൽ മാധ്യമപ്രവർത്തകൻ അലിയോട് സംസാരിക്കവെ വ്യക്തമാക്കിയത്. തന്റെ സ്വഭാവവും പെരുമാറ്റവും ഒരു കമ്മ്യൂണിസ്റ്റ്കാരന്റേത് ആണെന്നും അഖിൽ വിശദീകരിച്ചു.
അതേസമയം, താൻ മുൻപ് ദിലീപിനെയും, വിജയ് ബാബുവിനെയും പിന്തുണച്ചതിനെ സംബന്ധിച്ചും അഖിൽ വാചാലനായി.’ ദിലീപേട്ടനെയും വിജയ് ബാബുവിനെയും ഞാൻ പിന്തുണച്ചത് അവർ ഒറ്റപ്പെട്ടുനിന്ന സമയത്താണ്.’
‘പലപ്പോഴും പല വിഷയങ്ങളിൽ സംസാരിക്കുന്നത് അവർക്ക് വേണ്ടി ആരും ഇല്ലാതെ ആകുമ്പോഴാണ്. മിഥുന്റെ കാര്യത്തിലും ഞാൻ ചെയ്തത് അതാണ്. അപ്പോഴാണ് എന്റെ സ്‌നേഹം മനസിലാകുന്നത്’- എന്നാണ് അഖിലിന്റെ വിശദീകരണം.
തന്നെ തന്റെ വിജയത്തിന്റെ സമയത്തുമാത്രം വിളിച്ച ആളുകളുണ്ട്. എന്നാൽ ഒന്നും അല്ലാതിരുന്ന സമയത്തു തന്നെ വിളിച്ച ആളാണ് അലി. ഒന്നും ഇല്ലാത്ത അവസ്ഥകളിൽ എന്റെ കൂടെ നിന്ന ആളുകളുടെ ഒപ്പം നിൽക്കാനാണ് ഇപ്പോഴും, എപ്പോഴും ഇഷ്ടമെന്നും അഖിൽ തുറന്നുപറയുന്നു.
തനിക്ക് കപ്പ് കിട്ടിയപ്പോഴും എക്‌സൈറ്റഡ് ആയിരുന്നില്ല. ഇത്രയും ആളുകൾ ഇഷ്ടപെട്ടതുകൊണ്ടാണ് വിജയം കിട്ടിയതെന്നും താരം പറഞ്ഞു.
തനിക്ക്, അഹങ്കാരി ആകരുതേ എന്ന പ്രാർത്ഥനയാണുള്ളത്. ‘എനിക്ക് പൈസ തരണം, സിനിമ ഹിറ്റ് ആകണം എന്നുള്ള പ്രാർത്ഥന എനിക്ക് ഇല്ല. ഞാൻ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റിന് മാപ്പ് തരണേ എന്ന് മാത്രമാണ് ഞാൻ പ്രാർത്ഥിച്ചിട്ടുള്ളത’-എന്നും അഖിൽ വിശദീകരിച്ചു.