മലൈക്കോട്ടെ വാലിബൻ സ്വപ്‌ന സാക്ഷാത്കാരം; ലാലേട്ടനെ കണ്ടത് മറക്കാനാകാത്ത അനുഭവം; വെളിപ്പെടുത്തി നായിക കത നന്ദിനി

500

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ക്ലാസിക് സിനിമകളുടെ ഉസ്താദ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ നൻപകൽ മയക്കം എന്ന എവർഗ്രീൻ സിനിമയ്ക്ക് ശേഷം ലാലേട്ടനെ വെച്ച് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെ ആണ് ആരാധകർ നോക്കി കാണിന്നത്.

ഇപ്പോഴിതാ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തെ കുറിച്ച് പുതിയ ഒരു അപ്ഡേഷൻ ആണ് പുറത്തു വരുന്നത്. മോഹൻലാൽ ഗുസ്തിക്കാരനായാണ്ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്നാണ് സൂചന. രാജസ്ഥാനിൽ വച്ചാണ് ചിത്രത്തിന്റെ ചിത്രീകരണം. പൂർണമായും രാജസ്ഥാൻ തന്നെയായിരിക്കും ചിത്രത്തിന്റെ ലൊക്കേഷനെന്നാണ് വിവരം. ഏറെ നാളുകൾ നീണ്ടു നിന്ന അഭ്യൂഹങ്ങൾക്ക് ശേഷമാണ് ചിത്രം പ്രഖ്യാപിക്കപ്പെട്ടത്.

Advertisements

ചിത്രത്തിൽ പ്രമുഖ പല താരങ്ങളും അണിനിരക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ നായികയായെത്തുന്നത് ബംഗാളി നടിയും മോഡലുമായ കത നന്ദിയാണ്. താരത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ തേടുകയാണ് സോഷ്യൽമീഡിയ ഇപ്പോൾ.

ALSO READ- രണ്ട് വ്യക്തികൾ തമ്മിൽ അല്ലേ, മതങ്ങൾ തമ്മിലല്ലല്ലോ വിവാഹം കഴിക്കുന്നത്; മകന്റെ മതം വിവാഹത്തിന് മുൻപ് തന്നെ തീരുമാനിച്ചതാണ്: ടോഷും ചന്ദ്ര ലക്ഷ്മണും പറയുന്നു

കൊൽക്കത്ത സ്വദേശിനിയാണ് കത നന്ദിനി. ഷോർട്ട് ഫിലിമുകളിലും സീരിസുകളിലുമെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. മോഡലിംഗിൽ നിന്നാണ് അഭിനയരംഗത്തെത്തിയത്. പിസാച് കഹിനി: ദ് സ്റ്റോറി ഓഫ് വാംപയർ എന്ന് ഷോർട്ട് ഫിലിമിൽ താരം അഭിനയിച്ചിരുന്നു.

താരത്തിന്റെ ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. തലൈക്കൂത്തൽ എന്ന ചിത്രമാണ് തമിഴിലെ താരത്തിന്റെ ആദ്യ ചിത്രം. ഇതാണ് ഏറ്റവും കതയുടെ ലേറ്റസ്റ്റ് റിലീസും.

അതേസമയം, ഈ സിനിമ തന്റെ സ്വപ്ന സാക്ഷാത്കാരമാണെന്നാണ് കത നന്ദി പറയുന്നത്. ഒരുപാട് ട്വിസ്റ്റുകളുള്ള ആക്ഷൻ സീക്വൻസുകളാൽ സമ്പന്നമാണ് ചിത്രമെന്നും താരം പറയുന്നു. അങ്കമാലി ഡയറീസ് മുതൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആരാധകയാണ് താനെന്നും താരം വെളിപ്പെടുത്തുന്നു.

ALSO READ-ആശുപത്രിയിൽ നിന്ന് ഇറങ്ങി ഞാൻ ആദ്യം കാണാൻ വന്നത് ബാല സാറിനെയാണ്; ആശുപത്രിയിൽ കിടന്നപ്പോൾ സഹായിച്ചത് ബാലസാർ; നന്ദിയോടെ മോളി കണ്ണമാലി

സിനിമയിൽ വളരെ ശക്തമായ ഒരു സ്ത്രീ കഥാപാത്രമാണ് തന്റേത്. കഥ പറയുന്ന കാലഘട്ടത്തിലെ ഭാഷാശൈലിയും പെരുമാറ്റരീതികളും താൻ പഠിച്ചെടുത്തുവെന്നും കത പറയുന്നു.

മോഹൻലാലിനെ ആദ്യമായി കണ്ടത് മറക്കാനാവാത്ത നിമിഷമാണ്. അദ്ദേഹത്തിന്റെ വിനയത്തോടെയുള്ള പെരുമാറ്റം ശരിക്കും അത്ഭുതപ്പെടുത്തി. എല്ലാവരെയും പെട്ടെന്ന് കംഫർട്ടബിൾ ആക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും താരം പറയുന്നു.

ചിത്രത്തിന്റെ ചിത്രീകരണത്തിനായി മോഹൻലാൽ രാജസ്ഥാനിലെത്തിയതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രാജസ്ഥാനാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ജയ്‌സൽമീറിലായിരുന്നു മുൻപ് വാലിബന്റെ ചിത്രീകരണം നടന്നിരുന്നത്. നിലവിൽ പൊഖ്‌റാനിലാണെന്നാണ് സൂചന. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ.

Advertisement