മലർവാടി ആർട്‌സ് ക്ലബ് എന്ന വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് അജു വർഗീസ് എന്ന താരോദയം ജനിക്കുന്നത്. പിന്നീട് തുടരെ തുടരെ ഹാസ്യ വേഷങ്ങൾ ലഭിച്ചു തുടങ്ങിയ അജു വർഗീസ് മലയാള സിനിമയിലെ അവിഭാജ്യഘടകമായി മാറുകയായിരുന്നു.
ചെറിയ വേഷങ്ങളിലൂടെ എത്തി ഇപ്പോൾ മലയാളത്തിലെ യുവ നിരയിലെ ഏറ്റവു ശ്രദ്ദേയനായ നടനാണ് അജു വർഗീസ്. ഹാസ്യ നടനായി രംഗത്തെത്തിയ ഈ യുവതാരം ഇല്ലാത്ത സിനിമകൽ കുറവാണെന്ന് തന്നെ പറയാം. നായകനായും തിളങ്ങുന്ന അജു സിനിമാ നിർമ്മാണ രംഗത്തും തിളങ്ങുകയാണ്.
അതേസമം, തനിക്ക് വിമർശനങ്ങൾ എപ്പോഴും ഇഷ്ടമാണെന്ന് തുറന്ന് പറയുകയാണ് നടൻ അജു വർഗീസ്. സാറ്റർഡേ നൈറ്റ് കണ്ടിട്ട് തന്നെ ബലിക്കല്ലിലടിച്ച് കൊല്ലണമെന്ന് റിവ്യൂവർ അശ്വന്ത് കോക് പറഞ്ഞിട്ടുണ്ടെന്നാണ് അജു വർഗീസ് പറയുന്നത് സില്ലി മോങ്കസ് മോളിവുഡിന് നൽകിയ അഭിമുഖത്തിലായിരുന്നു നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്നും വിമർശനങ്ങളെ ഇഷ്ടമാണ്. സാറ്റർഡേ നൈറ്റ് കണ്ടിട്ട് അശ്വന്ത് കോക് എന്നെ ബലിക്കല്ലിലടിച്ച് കൊല്ലണമെന്ന് തന്നോട് പറഞ്ഞിട്ടുണ്ട്. താനത് സ്‌ക്രീൻ റെക്കോർഡ് ചെയ്ത് റോഷൻ സാറിന് അയച്ച് കൊടുത്തെന്നും അജു വെളിപ്പെടുത്തി.
തനിക്ക് മുൻപും ഇങ്ങനെ തന്നെയാണെന്നും അജു പറയുന്നു. കോളേജിൽ പഠിക്കുമ്പോഴും ആളുകൾ തന്റെ അടുത്ത് വന്ന് കുറ്റം പറയുമ്പോൾ താൻ ആസ്വദിക്കാറുണ്ടായിരുന്നെന്നും അവരുടെ മുഖത്തെ സന്തോഷം കാണാൻ തനിക്ക് ഇഷ്ടമാണെന്നും അജു പറയുന്നു.
‘കോളേജിൽ പഠിക്കുമ്പോഴും എന്റെ അടുത്ത് വന്ന് എന്നെ കുറ്റം പറയുമ്പോൾ എനിക്ക് അവരുടെ മുഖത്തെ സന്തോഷം ഇഷ്ടമാണ്. ഒരു നാഗവല്ലി എഫക്ട് എനിക്ക് കിട്ടാറുണ്ട്. എന്റെ കൂടെ പഠിച്ച ഒരു പെൺകുട്ടിയുണ്ടായിരുന്നു. അവൾ നന്നായി പഠിക്കും.’
‘ഒരിക്കൽ ഞാനവളുടെ അച്ഛനോട് സംസാരിച്ചപ്പോൾ എനിക്ക് ഒൻപത് സപ്ലിയുണ്ടെന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് എന്നെക്കാളും മികച്ചതാണല്ലോ മകൾ എന്നൊരു സന്തോഷം വന്നു. അതിൽ ഞാനൊരു ആസ്വാദനം കാണാറുണ്ട്.’- എന്നാണ് അജു പറയുന്നത്.
തന്നോട് ഇപ്പോഴും തന്റെ അടുത്ത് വന്നിട്ട് പടമില്ലേയെന്ന് ചോദിക്കുമ്പോൾ താൻ റിലീസ് ചെയ്യാൻ പടമുണ്ടെങ്കിലും വെറുതെ ഇല്ലെന്ന് പറയും. അപ്പോൾ ആ ഇല്ലല്ലേ എന്നൊരു സന്തോഷം കാണും അവരുടെ മുഖത്ത് അത് കാണുമ്പോൾ തനിക്കൊരു സന്തോഷമാണെന്നും ചെറിയൊരു വട്ടെന്നും അജു വർഗീസ് പറയുന്നു.
ആക്ഷൻ സിനിമ ചെയ്യാൻ പലരും തന്നെ വിളിച്ചിട്ടുണ്ടെന്നും എന്നാൽ താൻ ആക്ഷൻ ചെയ്താൽ തമാശ ആയിരിക്കുമെന്നും അദ്ദേഹം പറയുന്നു. അവർക്ക് കൊള്ളാവുന്ന നടമാരോട് കഥ പറയാൻ ഡേറ്റ് കിട്ടാത്തത് കൊണ്ടാണ് തന്നോട് പറയുന്നതെന്ന് തനിക്കറിയാം. അക്കാര്യം താൻ അവരോട് തന്നെ പറഞ്ഞിട്ടുണ്ട് നിങ്ങളിത് ചെയ്താൽ നിങ്ങളുടെ ജിവിതം അവിടെ തീരുമെന്ന്.
ഇനി തന്നെ കൊണ്ട് ആക്ഷൻ ചെയ്യിപ്പിച്ച്, ആൾക്കാർ കൂവി സംവിധായകൻ ഡിപ്രഷൻ അടിച്ച് ഇരിക്കും. തനിക്ക് പിന്നെയും ഓക്കെ ആയിരിക്കും. തന്നെ ബാധിക്കുന്ന ആ സ്റ്റേജ് കഴിഞ്ഞു. അവന്റെ ആദ്യത്തെ സിനിമയാണ്, എന്നന്നേക്കും കൂവലിന്റെ ഒച്ചയായിരിക്കും അവന്റെ ചെവിയിലെന്നും അജു പറഞ്ഞു.