മലയാള സിനിമാപ്രേമികളുടെ ഇഷ്ടനടന്മാരാണ് നിവിന്‍ പോളിയും അജു വര്‍ഗീസും. ഇരുവരും വെള്ളിത്തിരയിലേക്ക് എത്തിയത് മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ്. അജുവും നിവിനും നായകന്മാരായി തിളങ്ങിയെങ്കിലും ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രത്തിന് ആരാധകരേറെയാണ്.
മലയാള സിനിമയിലെ തിളങ്ങുന്ന ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രങ്ങള്‍ക്കായി ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. റലീസിനൊരുങ്ങുന്ന സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രമാണ് അജുവും നിവിനും ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രം.
ഇപ്പോഴിതാ അജു വര്‍ഗീസ് പങ്കുവെച്ച നിവിനുമൊത്തുള്ള ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഹോട്ടലില്‍ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ എടുത്ത ഒരു വീഡിയോയാണിത്.
ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ നോക്കുന്ന അജുവിനോട് ‘ഇനി ഇതും നോക്കിയിരുന്ന്, കൊതിവിട്ട്, എന്റെ വയറും കേടാക്കിയിട്ടേ ഇറങ്ങുന്നുള്ളോ’എന്ന് പറയുകയാണ് നിവിന്‍.
ഇത് കേട്ടതോടെ അതിവേഗത്തില്‍ നിരാശനായി ആഹാരം കഴിക്കാന്‍ തുടങ്ങുകയാണ് അജു വര്‍ഗീസ്. ഈ വീഡിയോ പങ്കുവെച്ച അജു വീഡിയോയ്ക്കൊപ്പം ‘ഇവന്റെ വാക്കും കേട്ട് വന്ന എന്നെ പറഞ്ഞാമതി…കിറുക്കന്’, എന്ന് കുറിക്കുകയും ചെയ്തിട്ടുണ്ട്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അജുവിനും സാനിയയ്ക്കും എങ്ങനെയാണ് പൊറോട്ട കഴിക്കേണ്ടത് എന്ന് പഠിപ്പിച്ചുകൊടുന്ന നിവിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘സാറ്റര്‍ഡേ നൈറ്റ്’ല്‍ അജു വര്‍ഗീസ്, നിവിന്‍ പോളി, സൈജു കുറുപ്പ്, സിജു വിത്സണ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.