അജു വര്‍ഗീസിനെ എന്തുകൊണ്ട് ഇത്തിക്കര പക്കിയാക്കിയില്ല; നിവിന്‍ പോളിയുടെ മാസ് മറുപടി

64

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണി മുന്നേറുകയാണ്. ആദ്യദിനം 5 കോടി 30 ലക്ഷം രൂപയാണ് ചിത്രം കേരളത്തില്‍ നിന്നും മാത്രം വാരിക്കൂട്ടിയത്. ഒരു നിവിന്‍ പോളി സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുക കൂടിയാണിത്.

Advertisements

കൊച്ചുണ്ണിക്കൊപ്പം മോഹന്‍ലാലിന്റെ ഇത്തിരി പക്കയെന്ന കഥാപാത്രത്തെയും പ്രേക്ഷകര്‍ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. സിനിമയെ പറ്റിയുള്ള ഓരോ വിശേഷങ്ങളും ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

സിനിമയുടെ പ്രമോഷന്റെ ഭാഗമായി ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെ രസകരമായൊരു ചോദ്യം നിവിന്‍ നേരിടുകയുണ്ടായി. അജു വര്‍ഗീസിന് എന്തുകൊണ്ട് ഇത്തിക്കരപക്കിയായി അവസരം കൊടുത്തില്ലെന്നും ഒരു അടിമയുടെ വേഷമെങ്കിലും കൊടുക്കാമായിരുന്നു എന്നായിരുന്നു ചോദ്യം.

സരസമായി തന്നെ ഇതിന് മറുപടി നല്‍കുകയും ചെയ്തു നിവിന്‍. ഇക്കാര്യം അജുവിനോട് തന്നെ ചോദിക്കാമെന്നും, ചോദ്യം ചോദിച്ച ആളുടെ പേര് വിവരവും പറഞ്ഞു കൊടുക്കാമെന്നുമായിരുന്നു നിവിന്റെ മറുപടി.

ഗോകുലം പ്രൊഡക്ഷന്‍സ് ആണ് ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 45 കോടിയാണ് സിനിമയുടെ മുതല്‍മുടക്ക്. ഏകദേശം പതിനായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ചിത്രത്തില്‍ അഭിനയിച്ചു. 161 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.

Advertisement