സിന്ദുരമണിഞ്ഞ് വിവാഹ വേഷത്തില്‍ അതിസുന്ദരിയായി അമൃത നായര്‍; അജു തോമസിനെ വിവാഹം ചെയ്തിട്ടും അറിയിച്ചില്ലെന്ന് പരിഭവം പറഞ്ഞ് ആരാധകര്‍

352

ഇന്ന് മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി അമൃത നായര്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് താരം മലയാളികളുടെ ഹൃദയത്തില്‍ കയറിയത്. ഈ പരമ്പരയില്‍ ശീതള്‍ എന്ന കഥാപാത്രത്തെയായിരുന്നു അമൃത നായര്‍ അവതരിപ്പിച്ചത്.

കുടുംബവിളക്കിന് ശേഷം സ്റ്റാര്‍ മാജിക്കിലും വന്നതോടെ അമൃതയ്ക്ക് ആരാധകര്‍ കൂടി വന്നു. എന്നാല്‍ സീരിയലുകളിലും റിയാലിറ്റി ഷോകളിലും മാത്രമല്ല സോഷ്യല്‍മീഡിയയിലും നിറസാന്നിധ്യമാണ് അമൃത നായര്‍. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും സജീവമാണ് നടി.

Advertisements

ഇന്‍സ്റ്റഗ്രാമില്‍ താരം തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. യൂട്യൂബില്‍ സ്വന്തമായി ചാനല്‍ തുടങ്ങിയ അമൃത തന്റെ വീട്ടില്‍ അമ്മയ്ക്കൊപ്പമുള്ള രസകരമായ വീഡിയോകളെല്ലാം പങ്കുവെക്കാറുണ്ട്. വീഡിയോകള്‍ എല്ലാം ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

ALSO READ- ഓട്ടോ തൊഴിലാളിയാണ് അച്ഛനെന്ന കാരണം കൊണ്ട് സുഹൃത്തുക്കള്‍ക്ക് മുന്നില്‍ കുറച്ചിലായി പോയി; എന്റെ അച്ഛന്‍ സമ്പന്നനാണ് ഹൃദയം കൊണ്ട്: കുറിപ്പുമായി ശാലിനി

അമൃത കുറച്ച് ദിവസങ്ങളായി ഫോട്ടോഷൂട്ടുകളുടെ തിരക്കിലാണ്. കൂടാതെ താരത്തിന് യൂട്യൂബ് ചാനലുമുണ്ട്. തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും അമൃത ഇതിലൂടെയാണ് പങ്കുവെയ്ക്കാറുള്ളത്. താരത്തിന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്ന സ്വന്തമായിട്ടൊരു വാഹനം എന്ന സ്വപ്‌നം താരം സഫലീകരിച്ചിരുന്നു. പുത്തന്‍ കാര്‍ തന്നെ താരം സ്വന്തം അധ്വാനത്തിലൂടെ സ്വന്തമാക്കിയിരിക്കുകയാണ്. ഇനി താരത്തിന്റെ ആഗ്രഹം ഒരു വീടെന്നതാണ്. ഇതും താരം നേടിയെടുക്കുമെന്ന് ആരാധകര്‍ക്ക് ഉറപ്പാണ്.

ഇതിനിടെ വിവാഹത്തെ കുറിച്ചും താരം സംസാരിച്ചിരുന്നു. വൈകാതെ തന്നെ വിവാഹമുണ്ടാകും എന്ന സൂചനയാണ് അമൃത നല്‍കിയിരുന്നത്. ഇപ്പോള്‍ താരം വിവാഹ വേഷത്തില്‍ അണിഞ്ഞൊരുങ്ങി എത്തിയിരിക്കുകയാണ്. ഇത് ആരാധകരെ ആകെ അമ്പരപ്പിക്കുന്നുണ്ട്.

ALSO READ- എന്റെ പൊക്കിൾ ഇപ്പോഴും വളരെ നല്ലതാണ്, ഷാരൂഖ് ഖാന് നല്ല നുണക്കുഴികളും ഉണ്ട്, ട്വിങ്കിൾ ഖന്ന പറഞ്ഞത് കേട്ട് അന്തംവിട്ട് ആരാധകർ

വിവാഹിതയായി സിന്ദൂരം അണിഞ്ഞ് സുന്ദരിയായ ലുക്കില്‍ അമൃത സാന്ത്വനം സീരിയലിലൂടെ ജനശ്രദ്ധ നേടിയ താരമായ അജു തോമസിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ചിത്രങ്ങള്‍ കണ്ട് നിരവധി താരങ്ങളും ആരാധകരും ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇത് താരം വിവാഹിത ആയതല്ലെന്നും അതേ സമയം ഇരുവരും വിവാഹിതര്‍ ആയിട്ടില്ലെന്നും ഇരുവരുടെയും പുതിയ സീരിയലിന്റെ ഭാഗമായി എടുത്ത ചിത്രങ്ങള്‍ ആണിതെന്നും മറ്റു ചിലര്‍ കമന്റിലൂടെ പറയുന്നുണ്ട്.

Advertisement