സംവിധായകന്‍ ശിവയും തമിഴ് നടന്‍ അജിത്തും നാലാം തവണയാണ് ഒരുമിക്കുന്നത്. ഇവര്‍ ഒരുമിച്ചപ്പോള്‍ ആദ്യ രണ്ട് ചിത്രങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു.
മൂന്നാം ചിത്രമായ വിവേഗം വലിയ ബഡ്ജറ്റില്‍ ദിവസങ്ങളെടുത്ത് ചിത്രീകരിച്ച ചിത്രമായിരുന്നു. പക്ഷെ ബോക്സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചില്ല. വിവേഗം നല്‍കിയ പരാജയത്തെ മറികടക്കാനെന്നവണ്ണമാണ് നാലാം തവണയും അജിത്തും ശിവയും ഒന്നിച്ചത്.
വിശ്വാസമെന്നാണ് പുതിയ ചിത്രത്തിന്റെ പേര്. മികച്ച താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നയന്‍താര, തമ്പി രാമയ്യ, വിവേക്, ബോസ് വെങ്കട്ട്, യോഗി ബാബു,കോവൈ സരള എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്നു.
ബോളിവുഡ് താരമായ രവി ആവാനയാണ് ചിത്രത്തില്‍ ഒരു വില്ലനായെത്തുന്നത്. രവി ആവാന നേരത്തെ നാനി നായകനായ കൃഷ്ണാര്‍ജുന യുദ്ധം എന്ന തെലുങ്ക് ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. തമിഴില്‍ ആദ്യ ചിത്രമാണ് വിശ്വാസം.
രവി ആവാന ചിത്രത്തില്‍ ജോയില്‍ ചെയ്തു. അജിത്തിനോടൊപ്പം ഉള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ രവി ആവാന പോസ്റ്റ് ചെയ്തു. ഡി ഇമാനാണ് ചിത്രത്തിന്റെ സംഗീതം. പൊങ്കലിന് ചിത്രം റിലീസ് ചെയ്യും.