തമിഴ് സിനിമയിൽ മുടി ചൂടാ മന്നനാണ് അജിത്ത്. തമിഴകത്തിന്റെ തല എന്നാണ് താരം അറിയപ്പെടുന്നത്. എന്നാൽ തമിഴകത്തിന്റെ തല മറ്റുളളവരുടെ വേല കളയുന്നതിൽ മുന്നിലാണെന്ന് പറയുകയാണ് ഹാസ്യസാമ്രാട്ട് വടിവേലുവിന്റെ സുഹൃത്തായ ടെലഫോൺ രാജു. വടിവേലുവിന്റെ അവസരങ്ങൽ അജിത്ത് ഇല്ലാതാക്കി എന്നാണ് മണി പറയുന്നത്. രാജുവിന്റെ വാക്കുകൾ ഇങ്ങനെ;
വടിവേലുവും അജിത്തും രാജ എന്ന ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചത്. പിന്നീട് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. ഇതിന് കാരണം അജിത്താണ്. ചിത്രത്തിൽ അജിത്തിന്റെ അമ്മാവന്റെ വേഷത്തിലാണ് വടിവേലു എത്തിയത്. ധാരാളം കോമഡി രംഗങ്ങളുള്ള ചിത്രമാണ് രാജ. ചിത്രത്തിൽ അജിത്തിന്റെ മാമൻ ആയതു കൊണ്ട് തന്നെ അജിത്തിനെ വടിവേലു വാടാ, പോടാ എന്നൊക്കെ വിളക്കുന്നുണ്ട്. അഭിനയിക്കുമ്ബോൾ മാത്രമല്ല അല്ലാത്തപ്പോഴും അജിത്തിനെ വടിവേലു പേരെടുത്തായിരുന്നു വിളിച്ചിരുന്നത്.
എന്നാൽ തന്നെ വടിവേലു വാടാ പോടാ എന്നൊക്കെ വിളിക്കുന്നത് അജിത്തിന് അംഗീകരിക്കാനായില്ല. അജിത്ത് സംവിധായകനോട് പരാതിപ്പെട്ടു. എന്നിട്ടും വടിവേലു തന്റെ സമീപനത്തിൽ മാറ്റം വരുത്തിയില്ല. ഇത് അജിത്തിന്റെ ഈഗോയെ മുറിപ്പെടുത്തി. താരങ്ങൾക്കിടയിൽ ഉരസൽ ഉടലെടുത്തുവെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. പൊതുവെ വടിവേലു തന്റെ സഹതാരങ്ങളെ കളിയാക്കുന്നത് പതിവാണ്. എന്നാൽ അജിത്തിന് അത് അംഗീകരിക്കാനായില്ലെന്നാണ് രാജ് പറയുന്നത്.
അതേസമയം പബ്ലിസിറ്റിയുടെ കാര്യത്തിൽ അജിത്ത് രാജാവാണെന്നാണ് രാജ് പറയുന്നത്. മറ്റുള്ളവർ അറിയാൻ വേണ്ടി മാത്രമാണ് അജിത്ത് ചാരിറ്റി പ്രവർത്തനകൾ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഈ വീഡിയോ വൈറലായി മാറിയതോടെ നിരവധി പേരാണ് രാജിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. തമിഴകത്തെ ജെന്റിൽമാൻ ഇമേജുള്ള അജിത്തിനെതിരെ നടത്തിയ ആരോപണങ്ങൾ ജനശ്രദ്ധ പിടിച്ചു പറ്റാനും അവസരങ്ങൾ കിട്ടാനും വേണ്ടിയുള്ളത് മാത്രമാണെന്നാണ് അജിത്ത് ആരാധകർ പറയുന്നത്.
അതേസമയം വടിവേലുവിന്റെ മാമന്നൻ തിയേറ്ററിൽ നിറഞ്ഞോടുകയാണ്. ഉദയനിധി സ്റ്റാലിൻ സംവിധാനം ചെയ്ത ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട ഫഹദ്ഫാസിലാണ്. ചിത്രത്തിൽ ഉദയനിധി സ്റ്റാലിന്റെ അച്ഛന്റെ വേഷത്തിലാണ് വടിവേലു അഭിനിയിച്ചിരിക്കുന്നത്.