ആരാധകര്‍ ഏറെയാണ് അജിത്ത് ശാലിനി ദമ്പതികള്‍ക്ക്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നിച്ചത്. ആ ദാമ്പത്യജീവിതം ഇപ്പോഴും മനോഹരമായി മുന്നോട്ടു പോകുന്നു. തെന്നിന്ത്യന്‍ സിനിമ ആരാധകര്‍ക്കിടയില്‍ അജിത്തും ശാലിനിയും ഇഷ്ട താര ജോഡി മാത്രമല്ല മാതൃക ദമ്പതികള്‍ കൂടിയാണ്.
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട താര വിവാഹമായിരുന്നു ഇവരുടെ. തലയുടെ ഭാര്യ പദവിയിലേക്ക് ശാലിനി എത്തിയെങ്കിലും മലയാളികള്‍ക്ക് ഈ നടി എന്നും ബേബി ശാലിനി തന്നെ. താരങ്ങളെ കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ എല്ലാം പെട്ടെന്ന് തന്നെ വൈറല്‍ ആവാറുണ്ട്.
നിരവധി സിനിമകളില്‍ അജിത്ത് ശാലിനി ജോഡി എത്തിയിരുന്നു. പിന്നീട് ഇവര്‍ പ്രണയത്തിലാവുകയായിരുന്നു. ഇന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആവാറുണ്ട് ഇവരുടെ പ്രണയകഥ. മലയാള സിനിമയില്‍ നായികയായി മാറിയ ശേഷം തിളങ്ങി നില്‍ക്കുമ്പോഴാണ് അജിത്ത് ശാലിനിയെ നേരിട്ട് വിളിച്ച് സിനിമയില്‍ നായികയാക്കുന്നത്. സംവിധായകനായ ശരണിന്റെ ഓഫീസില്‍ നിന്നും വിളിച്ച് അടുത്ത സിനിമയില്‍ നായികയായി ശാലിനി വേണമെന്നായിരുന്നു അജിത്ത് ശാലിനിയുടെ അച്ഛനോട് പറഞ്ഞത്. അദ്ദേഹം ആശ്ചര്യപ്പെട്ടെങ്കിലും സമ്മതം നല്‍കുകയായിരുന്നു.
നായകനും നായികയ്ക്കും തുല്യപ്രാധാന്യമുള്ള അമര്‍ക്കളമായിരുന്നു ആ ചിത്രം. ഈ ചിത്രത്തില്‍ ആദ്യമായി അജിത്തിനൊപ്പം അഭിനയിക്കാന്‍ എത്തുമ്പോള്‍ ശാലിനിയുടെ കൂടെ അച്ഛനും ലൊക്കേഷനില്‍ ഉണ്ടാകുമായിരുന്നു. ഈ സെറ്റില്‍ വെച്ച് ആദ്യമായി കാണുകയാണെങ്കിലും വര്‍ഷങ്ങളായി പരിചയമുള്ളവരെപ്പോലെയായിരുന്നു അജിത്തും ശാലിനിയും സംസാരിച്ചിരുന്നത്.
സെറ്റിലുള്ള എല്ലാവരുമായും പെട്ടെന്ന് കൂട്ടാവുമായിരുന്നു അജിത്തെന്നും ഇതുപോലെയൊരു നായകനെ താനിതുവരെ കണ്ടിട്ടില്ലെന്നും ശാലിനിയുടെ ച്ഛന്‍ ബാബു പറഞ്ഞിരുന്നു. അതേസമയം, ഇതുവരെ പ്രണയക്കുരുക്കകളിലോ, ഗോസിപ്പുകളിലോ ഒന്നും പെടാത്ത നായികയായി തിളങ്ങിയ ശാലിനി പതിയെ അജിത്തിന്റെ മനസിലും ഇടം പിടിച്ചു. ഈ സിനിമയുടെ ഷൂട്ടിംഗ് കഴിയും മുന്‍പെ തന്നെ അജിത്ത് ശാലിനിയെ പ്രൊപ്പോസ് ചെയ്തിരുന്നു.
അന്ന് സിനിമകളിലെ ട്രെന്‍ഡ് പോലെ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാന്‍ ശാലിനി തയ്യാറായിരുന്നില്ല. കൂടാതെ കുടുംബപ്രേക്ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ക്യാരക്ടറുകളാണ് തിരഞ്ഞെടുത്തിരുന്നതും. ഇതൊക്കെയാണ് അജിത്തിനെ ആകര്‍ഷിച്ചത്.
ALSO READ- ‘ഇന്‍ഡസ്ട്രിയുടെ കാപട്യമൊന്നും ഇല്ലാത്ത സാധാരണക്കാരനാണ് സുരേഷേട്ടന്‍, എന്ത് പ്രശ്‌നവും പറയാം, കൂടെ നില്‍ക്കും’; മനസ് തുറന്ന് നടി അഭിരാമി
ശാലിനിയുടെ ഈ തീരുമാനത്തിന് പിന്നില്‍ അച്ഛന്റെ അഭിപ്രായമായിരുന്നു. കുടുംബ പ്രേക്ഷകര്‍ക്ക് കാണാന്‍ പറ്റുന്ന സിനിമകള്‍ മാത്രം മകള്‍ ചെയ്താല്‍ മതിയെന്ന നിലപാടിലായിരുന്നു ശാലിനിയുടെ അച്ഛന്‍.
ഇതിനിടെ അമര്‍ക്കളം ചിത്രീകരണത്തിനിടെ ശാലിനിയുടെ കൈയ്യില്‍ കുപ്പി കുത്തിക്കയറി അപകടം സംഭവിച്ചിരുന്നു. അബദ്ധത്തില്‍ സംഭവിച്ച ഈ കാര്യം ആലോചിച്ച് അജിത്തിന് വലിയ സങ്കടമായി. തുടര്‍ന്ന് ശാലിനിയോട് ഒരുപാട് വട്ടം ക്ഷമ ചോദിച്ചു. ആ മുറിവിനെക്കുറിച്ച് ചോദിക്കാനായി അജിത്ത് ശാലിനിയേയും അച്ഛനേയും വിളിക്കാറുമുണ്ടായിരുന്നു.
ഈ സമയത്താണ് അജിത്ത് ശാലിനിയോട് ഇഷ്ടം തുറന്നുപറഞ്ഞത്. എന്നാല്‍ ഇതൊന്നും മൈന്‍ഡ് ചെയ്യേണ്ടെന്നായിരുന്നു ശാലിനിയുടെ അച്ഛന്റെ നിര്‍ദേശം. പിന്നീട് അജിത്തിന്റെ അച്ഛനും ശാലിനിയുടെ അച്ഛനെ കാണാനായെത്തി. ഇരുവരുടെയുംജാതകം നോക്കിയപ്പോള്‍ പത്തില്‍ പത്ത് പൊരുത്തമായിരുന്നു എന്നാണ് അജിത്തിന്റെ അച്ഛന്‍ അറിയിച്ചത്.
അതേസമയം, വിവാഹത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയതോടെ ഇപ്പോള്‍ ഏറ്റ സിനിമകള്‍ കഴിഞ്ഞാല്‍ ശാലിനി ഇനി അഭിനയിക്കുമോയെന്ന് അജിത്ത് ശാലിനിയുടെ അച്ഛനോട് ചോദിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം തീരുമാനിക്കേണ്ടത് മകളാണ്, അഭിനയിക്കാന്‍ ഞാന്‍ അവളെ നിര്‍ബന്ധിക്കില്ലെന്നായിരുന്നു ശാലിനിയുടെ അച്ഛന്‍ നല്‍കിയ മറുപടി.
അതേസമയം, വിവാഹശേഷം ഇനി ഇനി അഭിനയിക്കുന്നില്ലെന്ന നിലപാടിലായിരുന്നു ശാലിനി. നിലവില്‍ ഏറ്റെടുത്ത സിനിമകളെല്ലാം പൂര്‍ത്തിയാക്കി ശാലിനി അഭിനയം നിര്‍ത്തി. കല്യാണം കഴിഞ്ഞ് സെറ്റിലേക്ക് വരില്ലെന്നും അതിന് മുന്‍പ് തീര്‍ക്കണമെന്ന് സംവിധായകരോടെല്ലാം ശാലിനി അറിയിച്ചിരുന്നു.
പിന്നീട് 2000 ഏപ്രില്‍ 24 ന് ചെന്നൈയില്‍ വെച്ചായിരുന്നു ശാലിനിയും അജിത്തും ിവവാഹിതരായത്. വിവാഹം. തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം പങ്കെടുത്ത താരവിവാഹമായിരുന്നു അത്.