അനൗഷ്‌കയ്ക്ക് ഇന്ന് പതിനാറാം പിറന്നാള്‍ ; ഫോട്ടോ പുറത്തുവിട്ട് ശാലിനി

80

നടൻ അജിത്ത് കുമാർ സോഷ്യൽ മീഡിയയിൽ അത്ര സജീവം അല്ല. എന്നാൽ നടന്റെ ഭാര്യയും നടിയുമായ ശാലിനി 2022 ൽ ഇൻസ്റ്റയിൽ അക്കൗണ്ട് എടുത്ത ശേഷം തന്റെ കുടുംബ ചിത്രമെല്ലാം പങ്കുവെച്ച് എത്താർ ഉണ്ട്. ഇതിലൂടെയാണ് അജിത്തിന്റെ പുതിയ വിശേഷം പോലും പ്രേക്ഷകർ അറിയുന്നത്.

Advertisements

ഇപ്പോഴിതാ മകളുടെ പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ് താര കുടുംബം. ഇതിന്റെ ചിത്രങ്ങളും ശാലിനി തന്നെയാണ് പുറത്തുവിട്ടത്.

മകൾ അനൗഷ്‌കയും മകൻ ആദ്വികിനും ശാലിനിയും അജിത്തും ആണ് ചിത്രത്തിൽ ഉള്ളത്. മണിക്കൂറുകൾക്കുള്ളഇൽ 1.7 ലക്ഷത്തിലേറെ ലൈക്കുകളാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അനൗഷ്‌കയുടെ പതിനാറാം പിറന്നാൾ ആണ് ഇന്ന്. നിരവധി പേരാണ് താരപുത്രിയ്ക്ക് ആശംസ അറിയിച്ച് എത്തുന്നത്.

also read
ലാലേട്ടന്‍ വേറെ മനുഷ്യന്‍, കാര്‍ത്തിക് സുബ്ബരാജ് രജനികാന്തിനെ വെച്ച് സിനിമ ചെയ്ത പോലെ ലാലേട്ടനെ വെച്ച് എനിക്കും ഒരു ചിത്രം ചെയ്യണം, തുറന്നുപറഞ്ഞ് മോനിഷ
വ്യക്തിജീവിതത്തിൽ സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന താരമാണ് അജിത്ത് കുമാർ. അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളുടെ ചിത്രങ്ങളും വളരെ കുറച്ചുമാത്രമേ സോഷ്യൽ മീഡിയയിൽ എത്താറുള്ളൂ. ശാലിനിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ താരകുടുംബത്തിൻറെ ചിത്രങ്ങൾ പലതും പങ്കുവെക്കപ്പെടാറ്.

 

 

 

 

Advertisement