അന്‍പതുകാരന്റെയും 26കാരിയുടേയും പ്രണയം: അജയ് ദേവഗണിന്റെ ‘ദേ ദേ പ്യാര്‍ ദേ’യുടെ കിടു ട്രെയിലര്‍

8

ഹിന്ദി സൂപ്പര്‍താരം അജയ് ദേവ്ഗണ്‍ നായകനാകുന്ന റൊമാന്റിക് കോമഡി ചിത്രം ‘ദേ ദേ പ്യാര്‍ ദേ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി.

മൂന്ന് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള ട്രെയിലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കുള്ള സമ്മാനമായി അജയ് തന്നെയാണ് ട്രെയിലര്‍ പുത്തുവിട്ടത്.

Advertisements

ആഷിഷ് എന്ന അന്‍പതുകാരനായി അജയ് ദേവ്ഗണ്‍ എത്തുന്ന ചിത്രത്തില്‍ രാകുല്‍ പ്രീതാണ് 26കാരിയായ അയേഷയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

ഇരുവരുടെയും പ്രണയവും അവരുടെ വിവാഹത്തില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ആഷിഷിന്റെ മുന്‍ ഭാര്യയായി തബുവാണ് അഭിനയിച്ചിരിക്കുന്നത്. അകിവ് അലി സംവിധാനം ചെയ്ത ചിത്രം മെയ് 17നാണ് റിലീസിനെത്തുന്നത്.

Advertisement