മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായ സോന നായർ ബിഗ് സ്‌ക്രീനിലും മിനി ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ്. ഇൻസ്റ്റഗ്രാമിലും ഏറെ സജീവമാണ്.
സോഷ്യൽ മീഡിയ മുഴുവൻ തരംഗമായി മാറിയ ആന്റണി വർഗീസ് – ടിനു പാപ്പച്ചൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘അജഗജാന്തര’ത്തിലെ സൈട്രാൻസ് ഗാനം ‘ഒള്ളുള്ളേരു ഒള്ളുള്ളേരു’വിന് ചുവടുവെച്ച് സിനിമാ സീരിയൽ താരം സോന നായരും സുഹൃത്തുക്കളും. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ഡാൻസ് വീഡിയോ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.
ALSO READ
ഒള്ളുള്ളേരു ഗാനം റിലീസായി ഒരു മാസത്തിലേറെ പിന്നിട്ടെങ്കിലും യൂട്യൂബിലും റീൽസിലും അതിന്റെ മാറ്റൊലികൾ അവസാനിച്ചിട്ടില്ല. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഗാനത്തിനൊത്ത് ചുവടുവെച്ച് റീൽസും മറ്റും ചെയ്യുന്നുണ്ട്. അജഗജാന്തരം തീയേറ്ററുകളിലെത്തിയതോടെ തീയ്യേറ്ററിലും ഈ പാട്ടിനൊപ്പം ഏവരും ചുവടുവെച്ച് ആഘോഷമാക്കുന്നുമുണ്ട്.
1996 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽക്കൊട്ടാരം എന്ന ചിത്രത്തിലെ ഹേമാ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മലയാള ചലച്ചിത്രലോകത്തേക്ക് എത്തിയത്.
ALSO READ
പിന്നീട് നിരവധി ചലച്ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചു. ഛായാഗ്രാഹകൻ ഉദയൻ അമ്പാടിയുടെ ഭാര്യയാണ്. ചെന്നൈയിൽ ഒരു സിനിമയുടെ ഷൂട്ടിനിടയിലെ വിശ്രമവേളയിൽ പകർത്തിയ വീഡിയോ ആണ് സോന പങ്കുവെച്ചിരിക്കുന്നത്.