ആന്റണി വർഗീസ് നായകനായി എത്തുന്ന ഈ ആക്ഷൻ ചിത്രമാണ് അജഗജാന്തരം. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചൻ ഒരുക്കിയ ചിത്രമാണിത്. ഈ വരുന്ന ഇരുപത്തിമൂന്നിന് ആണ് റിലീസ് ചെയ്യാൻ പോകുന്നത്. ഇതിലെ ഒരു ഗാനവും അതുപോലെ ഇതിന്റെ കിടിലൻ ട്രെയ്ലറും സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞിരിയ്ക്കുകയാണ്.
ALSO READ
അതുപോലെ തന്നെ ഇതിന്റെ പ്രൊമോഷൻ ജോലികളും പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. പ്രൊമോഷനോടനുബന്ധിച്ച് അണിയറ പ്രവർത്തകർ പുറത്തിറക്കിയ ക്ഷണപത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായിരിക്കുന്നതു. പൂരത്തിന്റേയും ആനയുടേയും കഥ പറയുന്ന സിനിമയ്ക്കായി പരമ്പരാഗത ശൈലിയിലുള്ള ഉത്സവ നോട്ടീസ് ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. തലയുയർത്തി നിൽക്കുന്ന കരിവീരനും ഉത്സവതാളം സമ്മാനിക്കുന്ന ചെണ്ടയും ഹൈലൈറ്റ് ആയി നിൽക്കുന്ന ഈ ക്ഷണക്കത്ത്, പൂരത്തിനു നാട്ടുകാരെ ക്ഷണിക്കുന്ന അമ്പലക്കമ്മിറ്റിക്കാരെ അനുസ്മരിപ്പിക്കുന്നതാണ് എന്നതാണ് മറ്റൊരു കൗതുകം നിറഞ്ഞ കാര്യം.
കേരളമെമ്പാടും സൈക്കിളിൽ ചുറ്റിയാണ് അണിയറ പ്രവർത്തകർ നോട്ടീസ് വിതരണം നടത്തുന്നത് എന്നും എടുത്തു പറയേണ്ട കാര്യമാണ്. നാട്ടിലെ ഉത്സവത്തിന് ആദ്യമായി ആനയെ കൊണ്ടുവരുന്നതും തുടർന്ന് നാട്ടുകാരായ യുവാക്കളും ആനപാപ്പാന്മാരും തമ്മിൽ സംഘർഷം ഉടലെടുക്കുന്നതുമാണ് ഈ ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. ആന്റണി വർഗീസിനൊപ്പം, കിച്ചു ടെല്ലസ്, അർജുൻ അശോകൻ, ലുക്മാൻ, സുധി കോപ്പ, വിനീത് വിശ്വം, സാബു മോൻ, ജാഫർ ഇടുക്കി, രാജേഷ് ശർമ, ടിറ്റോ വിൽസൺ, ബിട്ടോ ഡേവിസ് സിനോജ് വർഗീസ് എന്നിവരാണ് മറ്റു അഭിനേതാക്കൾ.
ALSO READ
സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നടൻ കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവർ ചേർന്ന് രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ജിന്റോ ജോർജ്, സംഗീതമൊരുക്കിയത് ജസ്റ്റിൻ വർഗീസ് എന്നിവരാണ്. ഷമീർ മുഹമ്മദ് ആണ് ഇതിന്റെ എഡിറ്റിങ് നിർവ്വഹിയ്ക്കുന്നത്.