ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട സീരീയലാണ് കന്യാദാനം. ഈ പരമ്പരയില്‍ അഭിനയിച്ചാണ് നടി ഐശ്വര്യ സുരേഷ് പ്രേക്ഷകരുടെ മനം കവര്‍ന്നത്. ഇപ്പോഴിതാ താരം തന്റെ വിവാഹവിശേഷം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്.
വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഐശ്വര്യ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചത്. ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാഹം കഴിഞ്ഞ കാര്യം പ്രേക്ഷകര്‍ പോലും അറിഞ്ഞത്.
കഴിഞ്ഞ ദിവസം ആയിരുന്നു ഐശ്വര്യയെ വ്യാസ് താലികെട്ടി സ്വന്തമാക്കിയത്. ഏറെ ആഡംബരത്തിലാണ് ഐശ്വര്യയുടെ വിവാഹം നടന്നിരിക്കുന്നത് എന്ന് ചിത്രങ്ങള്‍ തെളിയിക്കുന്നു.
ഏറെ ആഡംബര രീതിയില്‍ ആയിരുന്നു താരത്തിന്റെ വസ്ത്രധാരണമടക്കം. ആഭരണങ്ങളില്‍ മുങ്ങി കുളിച്ചുനില്ക്കുന്ന ചിത്രങ്ങളും ഏറെ ശ്രദ്ധേയമാവുകയാണ്. വിവാഹമംഗളാശംസകള്‍ നേര്‍ന്ന് ഒരുപാട് രംഗത്തെത്തിയിട്ടുണ്ട്. നിരവധി സീരിയല്‍ താരങ്ങള്‍ താരത്തിന്റെ വിവാഹത്തിന് പങ്കെടുത്തിരുന്നു.
എങ്കിലും താരത്തിനെ മനസിലാക്കാന്‍ പറ്റാത്ത തരത്തില്‍ ആയിരുന്നു താരം ആഭരണങ്ങള്‍ അണിഞ്ഞതും ഒരുങ്ങിയതുമെന്നാണ് ഇപ്പോള്‍ ചിത്രത്തിന് നേരെ ഉയരുന്ന വിമര്‍ശനം.
ഐശ്വര്യ അണിഞ്ഞൊരുങ്ങിയ ലുക്ക് കണ്ട് പലരും വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. ഇവര്‍ പറയുന്നത് ഇത് ജ്വല്ലറിയുടെ പരസ്യം വല്ലതും ആണോയെന്നാണ്. സ്വര്‍ണ്ണത്തില്‍ മുങ്ങി നില്‍ക്കുകയായിരുന്നു എന്നാണ് വിവാഹത്തില്‍ പങ്കെടുത്തവരുടെ തന്നെ കമന്റ്.
പ്രതിശ്രുത വരന് വ്യാസുമായുള്ള ചിത്രങ്ങള്‍ മുന്‍പ് തന്നെ താരം തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഐശ്വര്യ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത മുന്‍പ് പങ്കുവെച്ചത്. പിന്നാലെ വിവാഹത്തിന്റെ മുന്‍പത്തെ ദിവസത്തെ ചടങ്ങിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാം പേജില്‍ വിവാഹ ചിത്രങ്ങള്‍ ഇട്ടത്. ഇതോടെയാണ് ഐശ്വര്യയുടെ വിവാഹം കഴിഞ്ഞ വിവരം എല്ലാവരും അറിയുന്നത്. നിരവധി ആരാധകരാണ് താരത്തിന് ആശംസകള്‍ അറിയിച്ച് ഇപ്പോള്‍ എത്തുന്നത്.