വിജയ് സാറിന്റെ ആ വാക്കുകള്‍ എനിക്ക് ശരിക്കും അവാര്‍ഡ് കിട്ടിയത് പോലെയായിരുന്നു, അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി എന്റെ ആ സിനിമ പ്രത്യേക സ്‌ക്രീനിങ് വരെ നടത്തി, ഐശ്വര്യ രാജേഷ് പറയുന്നു

29

തെന്നിന്ത്യന്‍ സിനിമയില്‍ വളരെ പെട്ടെന്ന് തന്നെ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത തമിഴ് താരസുന്ദരിയാണ് നടി ഐശ്വര്യ രാജേഷ്. അഭിനയ പ്രാധാന്യം ഉള്ള നിരവധി വേഷങ്ങള്‍ അവതരിപ്പിച്ചാണ് മലയാളികള്‍ അടക്കമുള്ള സിനിമാ ആരാധകരുടെ പ്രിയതാരമായി ഐശ്വര്യ രാജേഷ് മാറിയത്.

Advertisements

റിയാലിറ്റി ഷോയിലൂടെ എത്തി പിന്നെ ചാനല്‍ അവതാരകയായി അവിടെ നിന്നും സിനിമയിലേക്ക് എത്തുക ആയിരുന്നു നടി. സണ്‍ ടിവിയിലെ അസത്തപ്പോവത് യാര് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായിരുന്നു ഐശ്വര്യ. മാനാട മയിലാട എന്ന റിയാലറ്റി ഷോയിലെ വിജയിയായിരുന്നു.

Also Read:ഈ സമയങ്ങളില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റില്ല, ചൂടുള്ള എന്തെങ്കിലും കഴിക്കാനാണ് തോന്നുക; ശ്രുതി ഹാസന്‍

അവര്‍കളും ഇവര്‍കളും എന്ന 2011ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രത്തിലൂടെ ആയിരുന്നു സിനിമയിലേക്കുള്ള ഐശ്വര്യ രാജേഷിന്റെ അരങ്ങേറ്റം. ഇപ്പോഴിതാ ഇളയദളപതി വിജയിയെ കുറിച്ച് ഐശ്വര്യ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

തനിക്ക് തമിഴിലെ ഏറ്റവും ഇഷ്ടമുള്ള നടനാണ് വിജയ്. വിജയിയുടെ എല്ലാ സിനിമകളും താന്‍ കാണാറുണ്ടെന്നും താന്‍ അഭിനയിച്ച കനാ എന്ന ചിത്രം വിജയ്ക്കും കുടുംബത്തിനും വേണ്ടി പ്രത്യേക സ്‌ക്രീനിങ് നടത്തിയിരുന്നുവെന്നും ഐശ്വര്യ പറയുന്നു.

Also Read:കല്യാണം മുടക്കാന്‍ കുറേപ്പേര്‍ നില്‍ക്കുന്നുണ്ട്, അതുകൊണ്ട് വിവാഹ തിയ്യതി സമയം അടുക്കുമ്പോള്‍ പറയാം ; റോബിന്‍ പറയുന്നു

ആ ചിത്രം കണ്ട് തന്റെ അഭിനയത്തെ പറ്റി വിജയ് സംസാരിച്ചിരുന്നു. ശരിക്കും തനിക്ക് അത് അവാര്‍ഡ് ലഭിച്ചതുപോലെയായിരുന്നുവെന്നും ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത കോംപ്ലിമെന്റായിരുന്നുവെന്നും തന്റെ സിനിമകലെല്ലാം കാണാറുണ്ടെന്നും നന്നായി അഭിനയിക്കുന്നുണ്ടെന്നുമാണ് വിജയ് സാര്‍ പറഞ്ഞതെന്നും ഐശ്വര്യ പറയുന്നു.

Advertisement