സൗന്ദര്യം എന്ന് കേട്ടാൽ ഇന്ത്യക്കാർക്കിടയിൽ ഓർമ്മ വരുന്ന മുഖമുണ്ടെങ്കിൽ അത് ലോകസുന്ദരി ഐശ്വര്യ റായിയുടേതായിരിക്കും. 1994 ൽ ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തി ലോക സുന്ദരിപ്പട്ടം നേടിയ ഐശ്വര്യ അതും കഴിഞ്ഞ് മൂന്ന് വർഷത്തിന് ശേഷമാണ് സിനിമയിലേക്ക് മുഖം കാണിക്കാനായി എത്തുന്നത്. ഇരുവർ എന്ന തമിഴ് ചിത്രത്തിലൂടെയാണ് മണിരത്നം എന്ന സംവിധായകൻ ഐശ്വര്യയെ സിനിമാ മേഖലയിൽ പരിചയപ്പെടുത്തിയത്.
തെന്നിന്ത്യയിൽ ചുവടുറപ്പിച്ചതിന് ശേഷമാണ് ഐശ്വര്യ ബോളിവുഡിലേക്ക് ചേക്കേറുന്നത്. ബോളിവുഡിൽ അവസരങ്ങൾ ഒരുപാട് വന്ന് തുടങ്ങിയതോടെ ഐശ്വര്യ തമിഴിൽ നിന്ന് താല്ക്കാലികമായി മാറി നില്ക്കാൻ തുടങ്ങി. 2010 ൽ രാവണൻ, എന്തിരൻ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം തമിഴിലേക്ക് തന്റെ രണ്ടാമത്തെ മടങ്ങി വരവ് നടത്തിയത്. പിന്നീട് വീണ്ടും അഭിഷേക് ബച്ചനുമായുള്ള വിവാഹത്തോടെ താരം സിനിമയിൽ നിന്ന് ഒരു ചെറിയ ഇടവേള എചുത്തു. ഇപ്പോഴിതാ ഏകദേശം 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ താരം അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിൽ നന്ദിനി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ നടൻ വിജയ്ക്കൊപ്പം അഭിനയിക്കാൻ ഐശ്വര്യ റായ് വിസമ്മതിച്ച കാര്്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നടൻ വിജയ്ക്കൊപ്പം അഭിനയിക്കാൻ ഐശ്വര്യ റായ് വിസമ്മതിച്ച ഒരു സംഭവം ഉണ്ടായിട്ടുണ്ട്. വിജയ് നായകനായി 2002 ൽ പുറത്തിറങ്ങിയ തമിഴൻ എന്ന ചിത്രത്തിലേക്കാണ് ഐശ്വര്യ റായ്യെ അഭിനയിക്കാൻ വിളിച്ചത്.
എന്നാൽ ഐശ്വര്യ റായ് വിസമ്മതിക്കുകയായിരുന്നു. തുടർന്ന് പ്രിയങ്ക ചോപ്രയെ ചിത്രത്തിൽ നായികയാക്കുകയായിരുന്നു.
പ്രിയങ്ക ചോപ്രയുടെ അരങ്ങേറ്റ ചിത്രമായിരുന്നു അത്. എന്നാൽ ഐശ്വര്യ വിജയ്ക്കൊപ്പം അഭിനയിക്കാതിരുന്നത് വലിയ ചർച്ചയായി മാറിയിരുന്നു, അതിന് ഐശ്വര്യ പറഞ്ഞ കാരണമായിരുന്നു ഹൈലൈറ്റ്. വിജയ്ക്ക് തന്നെക്കാൾ പ്രായം കുറവുള്ള പോലെ തോന്നുന്നു, അതുകൊണ്ട് താൻ അദ്ദേഹത്തിനൊപ്പം അഭിനയിച്ചാൽ അത് സെറ്റാകില്ല എന്നായിരുന്നു ഐശ്വര്യ പറഞ്ഞത്.
Also Read
വിവാഹം കഴിക്കാതെ ഇല്യാന എങ്ങനെ അമ്മ ആകും; സോഷ്യൽ മീഡിയയിൽ സജീവമായി ചർച്ചകൾ; താരത്തിന്റെ കന്യാകത്വം നഷ്ട്പ്പെട്ടത് എപ്പോഴാണെന്ന ചോദ്യത്തിന് മറുപടി നല്കി താരം
അതേസമയം തന്റെ ഒപ്പം ഹീറോയായി അഭിനയിക്കാൻ തയ്യാറാണെന്ന് അജിത്ത് പറഞ്ഞിട്ടുണ്ടെന്നും ഐശ്വര്യ പറഞ്ഞു. ഐശ്വര്യ റായിയുടെ ഈ മറുപടി കേട്ട് തമിഴൻ സിനിമയുടെ നിർമ്മാതാവ് പെട്ടെന്ന് തന്നെ സ്ഥലം കാലിയാക്കി എന്നുമാണ് വിവരം. എന്നാൽ ഐശ്വര്യ റായ് ഒഴിവായ റോളിലേക്ക് ലോക സുന്ദരി പട്ടം നേടിയ ആരെങ്കിലും തന്നെ വേണമെന്ന് അണിയറപ്രവർത്തകർക്ക് നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് പ്രിയങ്കയെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യുന്നത്.