വിവാദങ്ങൾ നിറഞ്ഞ ഇടമാണ് ബോളിവുഡ് സിനിമാ ലോകം. താരങ്ങൾക്കിടയിലെ വഴക്കും മറ്റും പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ബോളിവുഡിലെ താരരാജാക്കന്മാർക്കിടയിൽ പോലും വഴക്കും പിണക്കവും ഉണ്ടെന്നതാണ് വസ്തുത. എന്നാൽ താരസുന്ദരിമാർക്കിടയിലും തമ്മിലടിയുണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ഒരിക്കൽ ബോളിവുഡിന്റെ സൂപ്പർ നായികമാരായ ഐശ്വര്യ റായിയും മനീഷ കൊയ്രാളയും വഴക്കിട്ടിരുന്നു. വർഷങ്ങൾക്കിപ്പുറം ഇരുവരുടെയും പിണക്കത്തിന്റെയും വഴക്കിന്റെയും കാരണവും അതോടൊപ്പം ഐശ്വര്യ നൽകുന്ന വിശദീകരണവുമാണ് വീണ്ടും വൈറലാകുന്നത്. ഐശ്വര്യയ്ക്ക് വേണ്ടി മോഡലായ രാജീവ് മുൽചന്ദാനി മനീഷയെ ഉപേക്ഷിച്ചു എന്നായിരുന്നു വാർത്തകൾ.
സംഭവം നടക്കുമ്പോൾ ഐശ്വര്യ വെറും ഒരു മോഡലും മനീഷ ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന നടിയുമായിരുന്നു. അഞ്ച് വർഷങ്ങൾക്ക് ഇപ്പുറം 1999 ൽ ഒരു അഭിമുഖത്തിൽ ഐശ്വര്യ ഇതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ വൈറലാകുന്നത്. 1994 ന്റെ തുടക്കത്തിൽ ഒരു പ്രമുഖ മാഗസിൻ ഒരു റെഡ് ഹോട്ട് സ്‌കൂപ്പുമായി എത്തി.
രാജീവ് മനീഷയ്ക്ക് വേണ്ടി എന്നെ ഉപേക്ഷിച്ചുവെന്നായിരുന്നു അവർ എഴുതിയത്. ഇതറിഞ്ഞ നിമിഷം ഞാൻ രാജീവിനെ വിളിച്ചു. എന്താണ് ഇതെല്ലാം എന്നു ചോദിച്ചു. രാജീവ് എന്റെ നല്ല സുഹൃത്തായിരുന്നു. അതിനപ്പുറം ഒന്നുമുണ്ടായിരുന്നില്ല. നിങ്ങളുടെ പ്രണയകഥയുടെ ഭാഗമാകാൻ താൽപര്യമില്ലെന്ന് ഞാൻ പറഞ്ഞു. രണ്ട് മാസത്തിന് ശേഷം അവരുടെ ബന്ധം തകർന്നു.
ഓരോ രണ്ട് മാസം കൂടുമ്പോഴും മനീഷ പ്രണയത്തിലാകുമായിരുന്നുവെന്ന് ഐശ്വര്യ പറയുന്നു. 95 ഞാൻ ബോംബെ സിനിമ കണ്ടു, അത് ഗംഭീരമാണെന്ന് തോന്നി. ഗംഭീരമാണെന്ന് തോന്നി. ഏപ്രിൽ ഒന്നിനാണ് ഞാൻ മുംബൈയിലെത്തുന്നത്. യാദൃശ്ചികമായി രാജീവ് എന്നെ വിളിച്ചു. ആ സിനിമയിൽ മനീഷ എത്ര നന്നായിരുന്നുവെന്ന് ഞാൻ രാജീവിനോട് പറയുകയായിരുന്നു.
അവളെ അഭിനന്ദിക്കാനൊരു ബൊക്കെ അയക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെന്ന് ഞാൻ പറഞ്ഞു. പൊട്ടിച്ചിരിച്ചു കൊണ്ട് നീ പത്രം വായിക്കാറില്ലേ എന്നായിരുന്നു രാജീവ് ചോദിച്ചത്. രാജീവ് എനിക്കെഴുതിയ ചില പ്രണയലേഖനങ്ങൾ താൻ കണ്ടെത്തിയതായി മനീഷ പറഞ്ഞെന്ന് രാജീവ് എന്നെ അറിയിച്ചു, അത് തന്നെ ഞെട്ടിക്കുന്നതായിരുന്നു എന്ന് ഐശ്വര്യ പറഞ്ഞു.
ആ ആർട്ടിക്കിളിന് എന്തെങ്കിലും ആധികാരികതയുണ്ടെങ്കിൽ എന്തുകൊണ്ടാണ് അത് 94 ജൂലൈയിൽ തന്നെ പുറത്ത് വരാതിരുന്നത്. അതാണ് അവളും രാജീവും പിരിയാനുള്ള കാരണമെങ്കിൽ ഒമ്പത് മാസം കഴിഞ്ഞ ശേഷം മാത്രം പുറത്ത് വരുന്നത് എന്തുകൊണ്ടാണെന്നും ഐശ്വര്യ ചോദിക്കുന്നുണ്ട്. ഈ സംഭവങ്ങൾ തന്നെ വല്ലാതെ അലട്ടിയിരുന്നുവെന്നും താൻ ദിവസങ്ങളോളം കരഞ്ഞെന്നും ഐശ്വര്യ അഭിമുഖത്തിൽ പറഞ്ഞു.
മാധ്യമങ്ങൾ അത് വലിയ വാർത്തയാക്കിയെന്നും ആരെങ്കിലും തന്റെ പേര് പറഞ്ഞാൽ അപ്പോൾ മനീഷയുടെ പേര് വരുമെന്നും, അതുപോലെ തിരിച്ചും സംഭവിക്കാറുണ്ടായിരുന്നെന്നും ഐശ്വര്യ പറഞ്ഞു. നാല് വർഷങ്ങൾക്കിപ്പുറവും ഈ വിഷയം പൊക്കി കൊണ്ടുവരുന്നുണ്ടെന്നും ഇത് കേവലം ഒരു ബന്ധം നഷ്ടമായതിന്റെ പുറത്ത് ഉള്ളതല്ലെന്നും മറ്റെന്തൊക്കെയോ ആണെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു.