ബോളിവുഡിലെ താരസുന്ദരിയാണ് ഐശ്വര്യ റായി ബച്ചന്‍. നിരവധി പ്രമുഖ താരങ്ങളുമായി പ്രണയബന്ധത്തിലായിരുന്ന നടി അവസാനം ജീവിതത്തില്‍ തന്റെ സോള്‍ മേറ്റായി കണ്ടെത്തിയത് ബോളിവുഡിലെ ആഗ്രി യങ്മാനായ അമിതാഭ് ബച്ചന്റെ മകന്‍ അഭിഷേകിനെയായിരുന്നു.
2007ലാണ് പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെ ഇരുവരും വിവാഹിതരായത്. ഇണങ്ങിയും പിണങ്ങിയും തന്റെ ദാമ്പത്യ ജീവിതത്തിന്റെ പതിനാറ് വര്‍ഷങ്ങല്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഇരുവരും. ബോളിവുഡില്‍ ഏറ്റവും അധികം ആരാധകരുള്ള താരദമ്പതികളാണ് ഇരുവരും.
ഇപ്പോഴിതാ ഇരുവരുടെയും വിവാഹ സമയത്തുണ്ടായ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു യുവതി ഐശ്വര്യ റായി തന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തു എന്നാരോപിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തന്റെ ഭര്‍ത്താവാണ് അഭിഷേകെന്നും അദ്ദേഹത്തിന്റെ ആദ്യ ഭാര്യ താനാണെന്നും ആരോപിച്ചുക്കൊണ്ടായിരുന്നു യുവതി കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
നടിയും മോഡലുമായ ജാന്‍വി കപൂറാണ് ഈ കടുംകൈ ചെയ്തത്. അഭിഷേകിന്റെ വീടിന് മുന്നില്‍ നിന്നും ബഹളമുണ്ടാക്കിയ യുവതി പിന്നീട് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ യുവതി അഭിഷേക് നായകനായി എത്തിയ ദസ് എന്ന സിനിമയിലുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.
അഭിഷേകിനെതിരെ ജാന്‍വി ജുഹു പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. അതേസമയം തെളിവില്ലാത്തതിനാല്‍ അന്ന് യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നില്ല. പിന്നീട് ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പോലീസ് ജാന്‍വിക്കെതിരെ കേസെടുക്കുകയും ചെയ്തു.