ഒരുപിടി മികച്ച സിനിമകളിലെ ശ്രദ്ധേയമായി പ്രകടനങ്ങളിലൂടെ മലയാളികള്‍ അടക്കമുള്ള തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായി മാറിയ താര സുന്ദരിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിന്റെ യുവതാരം നിവിന്‍ പോളിയുടെ നായിക ആയി ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തില്‍ കൂടി ആയിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ മലയാള സിനിമയിലേക്ക് ഉള്ള അരങ്ങേറ്റം.
അതിന് പിന്നാലെ ആഷിക് അബു സംവിധാനം ചെയ്ത മായാനദി എന്ന ടോവീനോ തോമസ് ചിത്രത്തിലെ നായികയായി ഐശ്വര്യ മലയാളികളെ ഞെട്ടിച്ചു. താരത്തിന്റെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതും യുവാക്കള്‍ക്ക് ഇടയിലും സിനിമാ പ്രേമികള്‍ക്ക് ഇടയിലും ഒരുപോലെ തരംഗമാവുകയും ചെയ്ത ചിത്രം കൂടിയാണം മായാനദി. വളരെ പെട്ടെന്ന് തന്നെ മായാനദിയിലെ അപര്‍ണ എന്ന കഥാപാത്രം സിനിമ ഇന്‍ഡസ്ട്രിയില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
ഒരുപക്ഷേ താരത്തിന്റെ കരിയറിലെ തന്നെ ഒരിക്കലും മാറ്റി നിര്‍ത്താന്‍ കഴിയാത്ത അല്ലെങ്കില്‍ കരിയറില്‍ വഴിത്തിരിവായി എന്ന് പറയാന്‍ കഴിയുന്ന ഒരു കഥാപാത്രം ആയരുന്നു മായാനദിയിലേത്. അത്രയ്ക്ക് ബോള്‍ഡും എന്നാല്‍ സെന്‍സിറ്റീവും ആയ കഥാപാത്രത്തെ ആണ് മായാനദിയില്‍ ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ചത്.
അതേ സമയം ഇപ്പോള്‍ ഒരു ഡോക്ടര്‍ കൂടിയായ ഐശ്വര്യ ലക്ഷ്മി എംബിബിഎസ് പഠനകാലത്ത് അഭിനയ മോഹം തലയ്ക്ക് പിടിച്ച് മോഡലായും പിന്നീട് അവിടെ നിന്നും സിനിമ മേഖലയിലേക്കും കടന്നു വരിക ആയിരുന്നു. ഇപ്പോഴിതാ തെന്നിന്ത്യയില്‍ തന്നെ താരത്തിന് ഒരു ഐഡിന്റിന്റി ഉണ്ടാക്കി നല്‍കിയ പൊന്നിയില്‍ സെല്‍വന്‍ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി.
‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തിലെ പൂങ്കുഴലി എന്ന കഥാപാത്രം ചെയ്യാന്‍ തീരുമാനിച്ചതെങ്ങനെ എന്നാണ് ഐശ്വര്യ ലക്ഷ്മി തുറന്നുപറയുന്നത്. തന്റെ കഥാപാത്രമായ പൂങ്കുഴലി സെക്‌സിയായ കഥാപാത്രമാണ്. ആ രീതിയിലെ ചിത്രീകരിക്കാന്‍ സാധിക്കൂ, ഐശ്വര്യ കംഫര്‍ട്ടബിള്‍ ആയിരിക്കില്ലേ എന്ന് മണി സാര്‍ ചോദിച്ചിരുന്നു. അദ്ദേഹം അത്തരമൊരു കഥാപാത്രത്തിന്റെ എല്ലാ സൗന്ദര്യത്തോടെയും ഷൂട്ട് ചെയ്യും എന്ന് ഉറപ്പുണ്ടായിരുന്നെന്നും താരം പറയുന്നു.
അതേസമയം, തനിക്ക് ഉള്‍പ്പടെ സെക്‌സി കഥാപാത്രത്തെ അവതരിപ്പിക്കുക വെല്ലുവിളിയാണ്. ഇപ്പോള്‍ അത് വിജയിച്ചു എന്നതിന് തെളിവായിരിക്കുകയാണ് പ്രേക്ഷകര്‍ നല്‍കുന്ന ഈ സ്‌നേഹം.
കൂടാതെ, ബോള്‍ഡ് പെണ്‍കുട്ടിയെന്നൊക്കെ എടുത്ത് പറയുന്നതില്‍ നിന്നും ഒരു സാധാരണ കാര്യമായി പെണ്‍കുട്ടികളുടെ ബോള്‍ഡ്‌നെസ് മാറണമെന്നാണ് തന്റെ അഭിപ്രായമെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നുണ്ട്.
സ്വന്തമായി അഭിപ്രായമുള്ള, സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്ന ഒരു പെണ്ണ് താന്തോന്നിയല്ല. സ്‌നേഹമില്ലാത്തവളല്ല. സ്വന്തം കാര്യത്തില്‍ സ്വയം തീരുമാനമെടുക്കാന്‍ കഴിയുന്ന പെണ്ണിനെയാണ് ബോള്‍ഡ് എന്നത് കൊണ്ട് സമൂഹം ഉദ്ദേശിക്കുന്നതെന്നും ഐശ്വര്യ ലക്ഷ്മി തുറന്നുപറയുന്നു.
ബോള്‍ഡ് കഥാപാത്രങ്ങളെ താന്‍ ചെയ്യുന്നതെല്ലാം തന്നെ തന്റെ അഭിപ്രായത്തെ വിലമതിക്കുന്നതിനൊപ്പം കുടുംബത്തെ സ്‌നേഹിക്കുന്ന, ഭര്‍ത്താവിനെ സ്‌നേഹിക്കുന്ന തരത്തിലുള്ളതാണ്. കൂടാതെ ഇവരൊക്കെയും കാമുകനെ സ്‌നേഹിക്കുന്ന അലിവുള്ള സ്ത്രീയായിരുന്നു എന്നും ഐശ്വര്യ ലക്ഷ്മി തുറന്നുപറയുന്നു.