വളരെ പെട്ടെന്ന് തന്നെ മലയാള സിനിമാ പ്രേമികള്‍ക്ക് ഏറെ സുപരിചിതയായി മാറിയ താര സുന്ദരിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തില്‍ കൂടി മലയാളത്തിന്റെ യുവതാരം നിവിന്‍ പോളിയുടെ നായിക ആയിട്ടാണ് നടി മലയാള സിനിമയിലേക്ക് അരങ്ങേറിയത്.
ടോവീനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രത്തിലെ നായികയായി ഐശ്വര്യ മലയാളികളെ ഞെട്ടിച്ചു. താരത്തിന്റെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതും യുവാക്കള്‍ക്ക് ഇടയിലും സിനിമാ പ്രേമികള്‍ക്ക് ഇടയിലും ഒരുപോലെ തരംഗമാവുകയും ചെയ്ത ചിത്രം കൂടിയാണ് മായാനദി. വളരെ പെട്ടെന്ന് തന്നെ മായാനദിയിലെ അപര്‍ണ എന്ന കഥാപാത്രം സിനിമ ഇന്‍ഡസ്ട്രിയില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
ഒരുപക്ഷേ താരത്തിന്റെ കരിയറിലെ തന്നെ ഒരിക്കലും മാറ്റി നിര്‍ത്താന്‍ കഴിയാത്ത അല്ലെങ്കില്‍ കരിയറില്‍ വഴിത്തിരിവായി എന്ന് പറയാന്‍ കഴിയുന്ന ഒരു കഥാപാത്രം തന്നെയാണ് മായാനദിയിലേത്.അത്രയ്ക്ക് ബോള്‍ഡും എന്നാല്‍ സെന്‍സിറ്റീവുമായ കഥാപാത്രത്തെ ആണ് മായാനദിയില്‍ ഐശ്വര്യ അവതരിപ്പിച്ചത്.
ഇപ്പോഴിതാ നടി മാത്രമല്ല, നിര്‍മ്മാതാവ് കൂടിയാണ് ഐശ്വര്യ ലക്ഷ്മി. താരം തമിഴ് ചിത്രങ്ങളിലേക്ക് കടന്നതോടുകൂടി പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിയിരിക്കുകയാണ് താരം. പൊന്നിയില്‍ സെല്‍വനിലെ കഥാപാത്രത്തോടെ ഐശ്വര്യ ലക്ഷ്മിക്ക് ആരാധകരും ഇരട്ടിയായിരിക്കുകയാണ്.
അതേസമയം, താരം ഏറ്റവുമധികം കേള്‍ക്കുന്ന ചോദ്യം പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമാണ്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. താന്‍ കല്യാണം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് താരം തുറന്ന് പറഞ്ഞിരിക്കുന്നത്.
ആരൊക്കെ എത്രവട്ടം ചോദിച്ചാലും പറ്റില്ലെന്ന് പറയുന്ന ഒരു കാര്യം എന്താണ് എന്ന ചോദ്യത്തിനാണ് താരം കല്യാണമെന്ന ഉത്തരം നല്‍കിയത്. ഇന്ത്യഗ്ലിറ്റിസ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
തന്നോട് അമ്മ ഇക്കാര്യം എപ്പോഴും പറയാറുണ്ടെന്നും ഐശ്വര്യ ലക്ഷ്മി പറയുകയാണ്. ഒരിക്കല്‍ മാത്രമാണ് കല്യാണം കഴിച്ചാലോയെന്ന് വിചാരം മനസ്സില്‍ ഉണ്ടായതെന്നും ഐശ്വര്യ പറഞ്ഞു.
തനിക്ക് വയസായി പ്രായം ഒരു 70 വയസൊക്കെ ആകുമ്പോള്‍ ആരും ഉണ്ടാകില്ലെന്നും, ഒറ്റക്കാകുമെന്നും അമ്മ പറഞ്ഞപ്പോഴാണ് ആദ്യമായി കല്യാണം കഴിച്ചാലോയെന്ന് തോന്നിയതെന്നാണ് താരം പറയുന്നത്.
ഒന്ന് ആലോചിച്ചെങ്കിലും അവസാനം താന്‍ വൃദ്ധ സദനത്തില്‍ പൊക്കോളാമെന്ന് അമ്മയോട് പറഞ്ഞെന്നും താരം പറഞ്ഞു. കല്യാണം കഴിച്ചില്ലേലും എനിക്ക് ഒന്നും നഷ്ടപ്പെടുന്നില്ലല്ലോ എന്നാണ് വിചാരിക്കുന്നതെന്നും ഐശ്വര്യ ലക്ഷ്മി പ്രതികരിച്ചു.