ആ സിനിമയിലെ എന്റെ അഭിനയം ഒട്ടും നന്നായിരുന്നില്ല; പാക്കപ്പ് ദിവസം ഞാന്‍ ഭ യ ങ്കരമായി കരഞ്ഞു; തുറന്നുപറഞ്ഞ് ഐശ്വര്യ ലക്ഷ്മി

1015

വളരെ പെട്ടെന്ന് തന്നെ മലയാള സിനിമാ പ്രേമികള്‍ക്ക് ഏറെ സുപരിചിതയായി മാറിയ താര സുന്ദരിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തില്‍ കൂടി മലയാളത്തിന്റെ യുവതാരം നിവിന്‍ പോളിയുടെ നായിക ആയിട്ടാണ് നടി മലയാള സിനിമയിലേക്ക് അരങ്ങേറിയത്.

ടോവീനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രത്തിലെ നായികയായി ഐശ്വര്യ മലയാളികളെ ഞെട്ടിച്ചു. താരത്തിന്റെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതും യുവാക്കള്‍ക്ക് ഇടയിലും സിനിമാ പ്രേമികള്‍ക്ക് ഇടയിലും ഒരുപോലെ തരംഗമാവുകയും ചെയ്ത ചിത്രം കൂടിയാണ് മായാനദി. വളരെ പെട്ടെന്ന് തന്നെ മായാനദിയിലെ അപര്‍ണ എന്ന കഥാപാത്രം സിനിമ ഇന്‍ഡസ്ട്രിയില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

Advertisements

ഒരുപക്ഷേ താരത്തിന്റെ കരിയറിലെ തന്നെ ഒരിക്കലും മാറ്റി നിര്‍ത്താന്‍ കഴിയാത്ത അല്ലെങ്കില്‍ കരിയറില്‍ വഴിത്തിരിവായി എന്ന് പറയാന്‍ കഴിയുന്ന ഒരു കഥാപാത്രം തന്നെയാണ് മായാനദിയിലേത്.അത്രയ്ക്ക് ബോള്‍ഡും എന്നാല്‍ സെന്‍സിറ്റീവുമായ കഥാപാത്രത്തെ ആണ് മായാനദിയില്‍ ഐശ്വര്യ അവതരിപ്പിച്ചത്.

അതേസമയം, താന്‍ ഏറെ പ്രശംസ നേടിയ കഥാപാത്രങ്ങള്‍ ചെയ്യാന്‍ കാരണമായത് തന്റെ ആദ്യ ചിത്രത്തിലെ മോശം അഭിനയമാണെന്ന് പറയുകയാണ് ഐശ്വര്യ. ആദ്യസിനിമയായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലെ തന്റെ അഭിനയം ഒട്ടും നന്നായിരുന്നില്ലെന്നും താരം പറയുന്നു.

ALSO READ- ഈ പാട്ട് ഇത്രയും സൂപ്പർ ആയിരുന്നോ, 25 വർഷം വേണ്ടി വന്നു എനിക്കത് മനസ്സിലാവാൻ, താൻ അഭിനയിച്ച ആ ഗാനത്തെ കുറിച്ച് ശോഭന

എങ്കിലും ആ ചിത്രത്തില്‍ വെച്ചാണ് അഭിനയം കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് തോന്നിയത്. എനിക്ക് സിനിമയിലേക്ക് വരണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ലെന്നും ഐശ്വര്യ ലക്ഷ്മി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.

ഒരു കാസ്റ്റിങ് കോള്‍ കണ്ടിട്ട് വെറുതെ ഒരു രസത്തിനാണ് ഫോട്ടോസ് അയക്കുന്നത്. അതിന് ശേഷം അല്‍ത്താഫിനെ മീറ്റ് ചെയ്യുകയായിരുന്നു. എന്റെ ആദ്യസംവിധായകനാണ് അല്‍ത്താഫ്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുടെ സിനോപ്സിസ് അല്‍ത്താഫ് ഫോണില്‍ കാണിച്ചു തന്നു, ഇത് വായിച്ചോളൂ, ഇതാണ് സിനിമയെന്ന് പറഞ്ഞു.

പിന്നെ കഥാപാത്രത്തെ കുറിച്ച് കുറച്ച് വിശദീകരിച്ച് പറഞ്ഞുതന്നു. രണ്ട് ദിവസത്തിനുള്ളില്‍ ലുക്ക് ടെസ്റ്റ് വെച്ചു. അതിന് ശേഷമാണ് കഥാപാത്രത്തെ തന്നത്. ആ സിനിമയില്‍ അഭിനയിച്ചത് കാരണമാണ് ഒരു നല്ല നടിയാവണമെന്ന് തോന്നിയതെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നുണ്ട്.

ALSO READ- വിദ്യാസാഗറിന്റെ ജീവന്‍ രക്ഷിക്കാനായി മീന കയറി ഇറങ്ങാത്ത ക്ഷേത്രങ്ങളില്ല, ദാതാവിനെ തേടി ഏറെ അലഞ്ഞു; സുരേഷ് ഗോപിയേയും കണ്ടു; ഒന്നും ഫലം കണ്ടില്ലെന്ന് സുഹൃത്ത്

ആ സിനിമയുടെ പാക്ക് അപ്പ് ദിവസം ഞാന്‍ ഭയങ്കരമായി കരഞ്ഞു. എനിക്ക് സെറ്റ് ഭയങ്കരമായി മിസ് ചെയ്തു. ഓരോരോ ആള്‍ക്കാരെ മിസ് ചെയ്തു. ക്യാമറയുടെ മുമ്പില്‍ നില്‍ക്കുമ്പോഴും സന്തോഷമുണ്ടായിരുന്നില്ല.

ആ സെറ്റില്‍ വെച്ചാണ് സിനിമയില്‍ അഭിനയിക്കണം, നല്ല ആക്ടറാവണം എന്നുള്ള ആഗ്രഹം വരുന്നത്. വളരെ മോശമായിട്ടാണ് ആ സിനിമയില്‍ ഞാന്‍ അഭിനയിച്ചതെന്ന് എനിക്ക് നന്നായി അറിയാം. പക്ഷേ അതില്‍ നിന്ന് എനിക്ക് കിട്ടിയത് ഒരു ഡ്രൈവിങ് ഫോഴ്സാണ്.

എന്റെ സീന്‍ എടുത്തതിലൊന്നും ഞാന്‍ ഓകെയായിരുന്നില്ല. പക്ഷേ എന്താണ് തെറ്റ് എന്ന് കണ്ടുപിടിക്കാനുമറിയില്ല. പക്ഷേ എനിക്ക് പഠിക്കണമായിരുന്നു. എന്റെ കഴിവിന്റെ മാക്സിമം ഞാന്‍ എല്ലാ സിനിമയിലും കൊടുക്കണമെന്നുള്ള ഒരു ആഗ്രഹം അതില്‍ നിന്നാണ് വന്നത്. ആ ഒരു ആഗ്രഹം തോന്നിപ്പിച്ച സിനിമ ആയിരുന്നു ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

Advertisement