വളരെ പെട്ടെന്ന് തന്നെ മലയാള സിനിമാ പ്രേമികള്‍ക്ക് ഏറെ സുപരിചിതയായി മാറിയ താര സുന്ദരിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തില്‍ കൂടി മലയാളത്തിന്റെ യുവതാരം നിവിന്‍ പോളിയുടെ നായിക ആയിട്ടാണ് നടി മലയാള സിനിമയിലേക്ക് അരങ്ങേറിയത്.
ടോവീനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രത്തിലെ നായികയായി ഐശ്വര്യ മലയാളികളെ ഞെട്ടിച്ചു. താരത്തിന്റെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതും യുവാക്കള്‍ക്ക് ഇടയിലും സിനിമാ പ്രേമികള്‍ക്ക് ഇടയിലും ഒരുപോലെ തരംഗമാവുകയും ചെയ്ത ചിത്രം കൂടിയാണ് മായാനദി. വളരെ പെട്ടെന്ന് തന്നെ മായാനദിയിലെ അപര്‍ണ എന്ന കഥാപാത്രം സിനിമ ഇന്‍ഡസ്ട്രിയില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
ഒരുപക്ഷേ താരത്തിന്റെ കരിയറിലെ തന്നെ ഒരിക്കലും മാറ്റി നിര്‍ത്താന്‍ കഴിയാത്ത അല്ലെങ്കില്‍ കരിയറില്‍ വഴിത്തിരിവായി എന്ന് പറയാന്‍ കഴിയുന്ന ഒരു കഥാപാത്രം തന്നെയാണ് മായാനദിയിലേത്. ടോവിനോയിക്കൊപ്പം കട്ടയ്ക്ക് പിടിച്ചു നില്ക്കുവാന് ഈ കഥാപാത്രത്തിലൂടെ താരത്തിന് സാധിച്ചിട്ടുണ്ട്.
Also Read; വാശിപ്പുറത്ത് എടുത്ത തീരുമാനം, വിവാഹമോചനത്തില്‍ പശ്ചാത്താപം തോന്നി, തുറന്നുപറഞ്ഞ് ആര്യ
അതേസമയം എംബിബിഎസ് പഠനകാലത്ത് അഭിനയ മോഹം തലയ്ക്ക് പിടിച്ച് മോഡലായും പിന്നീട് അവിടെ നിന്നും സിനിമ മേഖലയിലേക്കും കടന്നുവന്നതാരമാണ് ഐശ്വര്യ ലക്ഷ്മി. ആദ്യ ചിത്രങ്ങളിലൂടെ തന്നെ ശ്രദ്ധേയമായ പ്രേക്ഷകപ്രീതി നേടിയെടുക്കുവാന്‍ ഐശ്വര്യയ്ക്ക് സാധിക്കുകയുണ്ടായി.
ഇപ്പോഴിതാ താരരാജാവ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫറില്‍ അഭിനയിച്ചതിന്റെ അനുഭവം പറയുകയാണ് ഐശ്വര്യ ലക്ഷ്മി. തനിക്ക് മലയാള സിനിമയില്‍ ഇഷ്ടപ്പെട്ട നടന്മാരില് ഒരാളാണ് മമ്മൂട്ടിയെന്നും മമ്മൂട്ടി നല്ലൊരു വ്യക്തിയാണെന്നും സ്നേഹമുള്ളയാളാണെന്നും ഐശ്വര്യ പറയുന്നു.
മമ്മൂട്ടിയുടെ ഒപ്പം അഭിനയിക്കണമെന്നത് വളരെകാലത്തെ ആഗ്രമായിരുന്നുവെന്നും അതുകൊണ്ടാണ് ക്രിസ്റ്റഫറിലെ ചെറിയ റോള്‍ ആയിരുന്നിട്ട് കൂടി ചോദിച്ച് വാങ്ങിയതെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. ദുല്‍ഖറിനൊപ്പവും താന്‍ അഭിനയിച്ചിട്ടുണ്ടെന്നും മമ്മൂട്ടിയെ പോലെ നല്ലയാളാണെന്നും ഒരു താരത്തിന്റെ മകനാണെന്ന ഭാവമൊന്നുമില്ലെന്നും ഐശ്വര്യ പറയുന്നു.