വയസ് 52, മുത്തശിയാവാൻ പോകുന്നു, ഇപ്പോൾ ഫോണിലേക്ക് വരുന്നത് അശ്ലീല ഫോട്ടോസും മെസേജുകളും, ഈ നാട്ടിലെ പെൺകുട്ടികളുടെ അവസ്ഥ അപ്പോൾ എന്താകും: ഐശ്വര്യ

904

പഴയകാല സൂപ്പർ നായിക നടി ലക്ഷ്മിയുടെ മകളായ ഐശ്വര്യ ഭാസ്‌കരൻ തെന്നിന്ത്യൻ സിനിമാ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. ഒരു കാലത്ത് തെന്നിന്ത്യൻ സൂപ്പർ താരങ്ങളുടെ എല്ലാം നായികയായി അഭിനയിച്ച് ഐശ്വര്യ ഇപ്പോൾ സീരിയലുകളിൽ സജീവമാണ്.

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ നായികയായി എത്തിയ് ബട്ടർഫ്‌ളൈസ്, നരസിംഹം എന്നീ ചിത്രങ്ങളിൽ കൂടി മലയാളികൾക്കും പ്രിയങ്കരിയായ താരമാണ് ഐശ്വര്യ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും താരം വേഷമിട്ടുണ്ട്.

Advertisements

സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങുന്ന താരം ഇപ്പോൾ അമ്മ വേഷങ്ങളിലാണ് കൂടുതലും സജീവമാകുന്നത്. 1989 ൽ ഇറങ്ങിയ ഒളിയമ്പുകൾ എന്ന ചിത്രത്തിൽ കൂടിയാണ് ഐശ്വര്യ മലയാള സിനിമയിൽ അരങ്ങേറുന്നത്. ഫിലിപ്‌സ് ആൻഡ് തി മങ്കി പെൻ എന്ന ചിത്രത്തിലാണ് മലയാളത്തിൽ താരം ഏറ്റവും ഒടുവിൽ അഭിനയിച്ചത്. മലയാള സിനിമയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന താരം തിരിച്ചു വരവിനുള്ള തയാറെടുപ്പിലാണ്.

ALSO READ- ഇടുങ്ങിയ ചിന്താഗതിയായിരുന്നു മുൻപ്; വിവാഹം കഴിഞ്ഞും അഭിനയിക്കും; വേണമെങ്കിൽ അഭിനയിച്ചോ എന്നാണ് വീട്ടുകാരുടെ നിലപാട്: നമിത

ഇതിനിടെ ഐശ്വര്യ താൻ ഉപജീവനത്തിനായി സോപ്പ് വിൽക്കുന്നതിനെ കുറിച്ചും തുറന്നുപറഞ്ഞിരുന്നു. മകളുടെ വിവാഹ ശേഷം തനിച്ചായ താൻ ജീവിക്കാനായി സോപ്പ് കച്ചവടം ആരംഭിക്കുകയായിരുന്നു എന്ന് താരം അറിയിച്ചിരുന്നു.

താരം ഇതിനായി വീടുതോറും കയറി ഇറങ്ങിയും ഓർഡർ എടുത്തും വിൽപന നടത്തുകയാണ് പതിവ്. തന്റെ സോപ്പ് കച്ചവടത്തിനായി സോപ്പ് ഓർഡർ ചെയ്യാൻ വേണ്ടി രണ്ട് ഫോൺ നമ്പറുകൾ ഐശ്വര്യ കൊടുത്തിരുന്നു. രാവിലെ ആറ് മണി മുതൽ രാത്രി പത്ത് മണിവരെ അതിലേക്ക് വിളിച്ച് സോപ്പുകൾക്ക് വേണ്ടി ഓഡർ ചെയ്യാം എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ ഫോണിലേക്ക് പതിനൊന്ന് മണിയ്ക്ക് ശേഷം വരുന്ന കോളുകളും മെസേജുകളും താരത്തിന് തലവേദനയായിരിക്കുകയാണ്.

ഫോണിലേക്ക് അ ശ്ലീ ല ഫോട്ടോസും മെസേജുകളും പാതിരാത്രിയിൽ കൂട്ടത്തോടെഎത്തുകയാണ്. ഈ രണ്ട് നമ്പറിലേക്കും വലിയ ശല്യമാണ് എന്ന് താരം പറയുന്നു. ‘ വയസ്സ് ആയാലും ശരീരം ഇപ്പോഴും ചെറുപ്പമാണ്, അങ്ങോട്ട് വരട്ടെ എന്നൊക്കെ ചോദിച്ചുകൊണ്ടുള്ള മെസേജുകൾക്ക് തെറി വിളിച്ചുകൊണ്ടാണ് ഐശ്വര്യ മറുപടി നൽകുന്നത്.

ALSO READ-എനിക്ക് രാഷ്ട്രീയത്തിൽ നിലപാടൊന്നുമില്ല; അച്ഛൻ എന്ത് പറയുന്നു, എന്ത് ചെയ്യുന്നു, എന്ത് വിശ്വസിക്കുന്നു എന്നുള്ളത് എന്നെ ബാധിക്കേണ്ട കാര്യമില്ല: അഹാന

ഇതിനിടെ, വേറെ കുറേ ആളുകൾ സ്വകാര്യ ഭാഗങ്ങളുടെ ഫോട്ടോ എടുത്ത് അയക്കുമെന്നും താരം തെളിവ് സഹിതം വീഡിയോയിൽ കാണിക്കുന്നു. തനിക്ക് വേണമെങ്കിൽ ഇത് സൈബർ സെല്ലിലും പോലീസും പരാതിയായി കൊടുക്കാം. പക്ഷെ എന്തിനാണ് ഇത്തരം കീടങ്ങൾക്ക് വേണ്ടി അവരെ ബുദ്ധിമുട്ടിക്കുന്നത് എന്നും ഐശ്വര്യ തന്നെ ചോദിക്കുകയാണ്.

തന്റെ മകളോട് ചോദിച്ചപ്പോൾ ഒന്നും നോക്കാനില്ല, ഇതിനെ കുറിച്ച് ഒരു അവബോധം നൽകിക്കൊണ്ട് വീഡിയോ ചെയ്യണം എന്ന് പറയുകയായിരുന്നു. തനിക്ക് 52 വയസ്സ് ആയി. മകളെ കല്യാണം കഴിപ്പിച്ച് കൊടുത്ത് മുത്തശ്ശിയാവാൻ പോകുന്നു. ഈ തന്നോട് ഇങ്ങനെയാണെങ്കിൽ നാട്ടിലെ പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കും എന്ന് ഐശ്വര്യ ചോദിക്കുകയാണ്.

Advertisement