തെന്നിന്ത്യയിലെ പ്രണയിച്ച് വിവാഹിതരായ താരദമ്പതികളിൽ പതിനെട്ട് വർഷമായി മാതൃക ദമ്പതികളെപ്പോലെ ജീവിച്ച് ആരാധകരുടെ മനം കവർന്നവരാണ് ധനുഷും ഐശ്വര്യയും. ഇക്കഴിഞ്ഞ ജനുവരിയിൽ ആരാധകരെ ഞെട്ടിച്ച് ഇരുവരും വിവാഹമോചനം പ്രഖ്യാപിയ്ക്കുകയായിരുന്നു. സോഷ്യൽമീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിലൂടെയാണ് ഇരുവരും വിവാഹമോചനം അറിയിച്ചത്. 2004 നവംബർ 18നായിരുന്നു ഇരുവരുടെയും വിവാഹം. യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആൺമക്കളുമുണ്ട് ഇവർക്ക്.
എന്നാൽ അപ്രതീക്ഷിതമായുള്ള ഇവരുടെ വിവാഹമോചന പ്രഖ്യാപനം എല്ലാവരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. എന്തു കൊണ്ടാണ് ഇരുവരും വിവാഹ മോചനം നേടുവാൻ തീരുമാനിച്ചത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ഇന്നും വന്നിട്ടില്ല.
അതുകൊണ്ടുതന്നെ പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പരന്നിരുന്നത്. രണ്ട് ആൺമക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. യത്ര എന്നാണ് മൂത്ത കുട്ടിയുടെ പേര്. ലിംക എന്നാണ് രണ്ടാമത്തെ കുട്ടിയുടെ പേര്. പതിനഞ്ചും പതിനൊന്നും വയസ്സാണ് കുട്ടികൾക്ക് ഉള്ളത്. രണ്ട് മക്കളുടെ കൂടെ ഇത്രയും വർഷം ഒരുമിച്ച് ജീവിച്ചിട്ടും ഇങ്ങനൊരു വേർപിരിയൽ വേണമോ എന്ന് ആരാധകരും ഇരുവരോടും നിരന്തരം ചോദിച്ചിരുന്നു.
അതേ സമയം പരസ്പര സ്നേഹവും ബഹുമാനവും കാത്തുസൂക്ഷിച്ച് കൊണ്ടാണ് താരങ്ങൾ വിവാഹമോചിതരായതെന്നും മക്കളുടെ കാര്യത്തിൽ തുല്യമായ പരിഗണനയും സ്നേഹവും കാണിക്കുമെന്ന് ഇരുവരും ആരാധകർക്ക് ഉറപ്പ് നൽകിയിരുന്നു.
അതേസമയം ഇപ്പോഴിതാ വേർപിരിഞ്ഞ് മാസങ്ങൾക്ക് ശേഷം ധനുഷും ഐശ്വര്യയും നേരിൽ കാണാൻ എത്തിയെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രഹസ്യമായിട്ടുള്ള ഈ കൂടി കാഴ്ചയെ പറ്റി പലതരത്തിലുള്ള അഭ്യൂഹങ്ങളാണ് പരക്കുന്നത്. ഇരുവരും വീണ്ടും ഒന്നിക്കുകയാണെന്നും മക്കൾ വേണ്ടിയായിരിക്കും ഇതെന്നും ആരാധകരും പല ഊഹങ്ങൾ പങ്കുവെയ്ക്കുകയാണ്.
ഐശ്വര്യ രജനികാന്ത് ‘പയനി’ എന്നൊരു ആൽബം പുറത്തിറക്കിയിരുന്നു. ഇത് കണ്ട ധനുഷ് മുൻഭാര്യയ്ക്ക് ആശംസകൾ അറിയിക്കുകയും അവൾ തന്റെ നല്ല സുഹൃത്താണെന്ന് പറഞ്ഞുകൊണ്ട് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇക്കാര്യം ആരാധകർ മുൻപ് തന്നെ ശ്രദ്ധിച്ചതാണ്.
ഐശ്വര്യ ആൽബം സംവിധാനം ചെയ്യുന്നതിനും ധനുഷ് ‘വാതി’ എന്ന സിനിമയിൽ അഭിനയിക്കാനും ഹൈദരബാദിൽ എത്തിയിരുന്നു. പക്ഷേ രണ്ടാളും ഒരുമിച്ച് കാണാനോ സംസാരിക്കാനോ ശ്രമിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാലിപ്പോൾ ഇരുവരും രഹസ്യമായി കണ്ടുമുട്ടിയെന്നാണ് ചില മാധ്യമങ്ങളിലെ വാർത്ത.
ഇക്കാര്യം വലിയ രീതിയിൽ തന്നെ സോഷ്യൽമീഡിയ ചർച്ച ചെയ്യുകയാണ്. വിവാഹമോചനത്തിന് മുൻപ് തമിഴ്നാട്ടിലെ ആര്യാപുരത്ത് ഫ്ളാറ്റിലായിരുന്നു ധനുഷും ഐശ്വര്യയും താമസിച്ചിരുന്നത്. ബന്ധം വേർപ്പെടുത്തിയതോടെ താമസം രണ്ടിടങ്ങളിലേക്ക് മാറ്റിയിരുന്നു.
എന്നാൽ അടുത്തകാലത്തായി താരങ്ങൾ ഫ്ളാറ്റിലേക്ക് വന്നിരുന്നു എന്നാണ് പറയുന്നത്. ഈ വാർത്ത പരന്നതോടെ ഇരുവരും ഒന്നിക്കുകയാണോ എന്ന ചോദ്യവും ഉയർന്നുവന്നു. എന്നാൽ മക്കളുടെ ആവശ്യങ്ങൾക്ക് വേണ്ടി താരങ്ങൾ എത്തിയത് ആയിരിക്കുമെന്നാണ് ആരാധകർ തന്നെ കണ്ടെത്തിയത്.
അച്ഛനും അമ്മയും രണ്ടിടങ്ങളിലാണ് താമസമെങ്കിലും മക്കളുടെ ഒരു കാര്യത്തിലും വീഴ്ച വരുത്തില്ലെന്നത് ഉറപ്പാണ്. അതിന് വേണ്ടി പരസ്പരം ഒരുമിച്ച് എത്തുമെന്നും വിവാഹമോചന സമയത്ത് തന്നെ ധനുഷും ഐശ്വര്യയും സൂചിപ്പിച്ചിരുന്നു. ഇപ്പോൾ പ്രചരിക്കുന്നത് പോലെ രണ്ടാളും ഫ്ളാറ്റിലേക്ക് വരുന്നതൊക്കെ മക്കളുടെ കാര്യങ്ങൾക്ക് വേണ്ടിയാവുമെന്നും പറയപ്പെടുന്നു. സാധാരണ വിവാഹമോചനങ്ങളിൽ ഉണ്ടാകുന്നതുപോലെയുള്ള മാനസികമായി വലിയ അകൽച്ച രണ്ടാൾക്കിടയിലും ഇല്ലെന്നാണ് ആരാധകരുടെ നിഗമനം.