60 പവൻ മോഷ്ടിച്ചെന്ന ഐശ്വര്യയുടെ പരാതിയിൽ ട്വിസ്റ്റ്; കണ്ടെടുത്തത് 150 പവൻ സ്വർണവും ഒരു കോടിയുടെ പ്രോപർട്ടിയും; വീട്ടുജോലിക്കാരി ബിനാമിയെന്ന് മൊഴി

448

സംവിധായികയും സൂപ്പർ സ്റ്റാർ രജനി കാന്തിന്റെ മകളുമായ ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ നടന്ന മോഷണം വലിയ വാർത്തയായിരുന്നു. സ്വർണാഭരണം വീട്ടിൽ നിന്നും നഷ്ടപ്പെട്ടു എന്ന പരാതിയുമായാണ് ഐശ്വര്യ പോലീസിനെ സമീപിച്ചത്. എന്നാൽ കേസ് അന്വേഷിച്ച് തുടങ്ങിയ പോലീസ് കണ്ടെത്തിയത് വലിയ ബിനാമി ഇടപാടെന്ന് സംശയിക്കുന്ന കാര്യങ്ങളാണ്.

ഇപ്പോഴിതാ പോലീസ് കേസ് അന്വേഷിച്ചു തുടങ്ങിയപ്പോൾ കിണറ്റിൽ നിന്നും പുറത്തു വന്ന ഭൂതം എന്നത് പോലെ ഒരുപാട് വലിയ വിഷയങ്ങൾ പുറത്തു വരാൻ തുടങ്ങിയെന്ന് വെളിപ്പെടുത്തുകയാണ് സെൽവരാജ്.

Advertisements

ഐശ്വര്യ ജനുവരിയിലാണ് പരാതി നൽകിയതെന്ന് സെൽവരാജ് പറയുന്നു. ഇവരുടെ വീട്ടിലെ ജോലിക്കാരായ ഈശ്വരി, ലക്ഷ്മി, വെങ്കടേശൻ തുടങ്ങിയവരുടെ പേരുകൾ നൽകുകയും ചെയ്തിരുന്നു.

ഈ ലിസ്റ്റിൽ ഉള്ളവരെല്ലാം ആഭരണങ്ങൾ സൂക്ഷിച്ചിട്ടുള്ള റൂമിൽ ജോലി ചെയ്യാൻ കടന്നിട്ടുള്ള ആളുകളായിരുന്നു. ചോദ്യം ചെയ്യൽ പുരോഗമിക്കവേ ഈശ്വരി എന്ന ജോലിക്കാരി കുറ്റം സമ്മതിച്ചു. എന്നാൽ, ഈശ്വരി കേസ് കൂടുതൽ കോംപ്ലിക്കേറ്റഡ് ആക്കി മാറ്റി എന്ന് വേണം പറയാനെന്നും സെൽവരാജ് വെളിപ്പെടുത്തുന്നു.

ALSO READ- അഖിലുമായുള്ള അപവാദ പ്രചരണം നല്ല രീതിയിൽ കുടുംബത്തിൽ പ്രശ്നം ഉണ്ടാക്കി; വീട്ടുകാർക്ക് പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല; വെളിപ്പെടുത്തി സുചിത്ര

ഐശ്വര്യയുടെ ബിനാമിയാണ് എന്ന് ഈശ്വരി വെളിപ്പെടുത്തിയതോടെ കേസിൽ കൂടുതൽ നൂലാമാലകൾ കൂടി വന്നെത്തി. ഈശ്വരിയുടെ വീട്ടിൽ നിന്നും ഒരുപാട് സ്വർണ്ണാഭരണങ്ങൾ കണ്ടെടുത്തതും, ഈശ്വരി മകൾക്ക് ഒരുപാട് ആഭരണങ്ങൾ കൊടുത്തിട്ടുണ്ട് എന്നതും അന്വേഷണത്തിനിടെ കണ്ടെത്തി. കൂടാതെ, ഈശ്വരിയുടെ മകൾ ഇടയ്ക്കിടെ ഐശ്വര്യയുടെ വീട്ടിൽ വന്നു പോകാറുണ്ട് എന്നതും ചില സംശയങ്ങൾക്ക് കാരണമായി.

കൂടാതെ, തൊരൈ പാക്കം എന്ന സഥലത്ത് തൊണ്ണൂറ്റിയാറ് ലക്ഷം രൂപയുടെ ഒരു അപാർട്‌മെന്റ് ഈശ്വരിയും, മകളും ചേർന്ന് വാങ്ങിച്ചിരുന്നു. ഇഎംഐ അടച്ചു കൊണ്ടിരുന്ന ഈശ്വരിയുടെ മകൾ ആയിടയ്ക്ക് മുഴുവൻ തുകയും ഒറ്റത്തവണ കൊണ്ട് അടച്ചു തീർത്തെന്നതും അന്വേഷണത്തിൽ വെളിപ്പെട്ടു.

അതേസമയം, അയ്യായിരമോ, പത്തായിരമോ രൂപ ശമ്പളത്തിന് ജോലി ചെയ്യുന്നവർക്ക് ഇതെല്ലാം എങ്ങനെ സാധിക്കും എന്നും സംശയം തോന്നുമല്ലോയെന്നാണ് സെൽവരാജ് ചോദിക്കുന്നത്.

ALSO READ- ആദ്യത്തെ യൂട്യൂബ് വരുമാനം കൊണ്ട് നല്ല ഭക്ഷണം വാങ്ങി, കടം വീട്ടി, നല്ലൊരു വീട്ടിലേക്ക് മാറി; മാങ്ങ മാത്രം കഴിച്ച് ജീവിച്ചിട്ടുണ്ട്; അമലും കുഞ്ഞാറ്റയും

എന്നാൽ, ഇതെല്ലാം ഐശ്വര്യയുടെ വീട്ടിൽ നിന്നും മോഷ്ടിച്ച ആഭരണങ്ങൾ വിറ്റു ചെയ്തതാകാം എന്ന് ഊഹിച്ചു. പിന്നാലെ മോഷണത്തിന് കൂട്ട് നിന്ന വെങ്കടേശനും അറസ്റ്റ് ചെയ്യപ്പെട്ടു. ഇവരെ സഹായിക്കുന്ന കൂട്ടത്തിൽ ചില ആഭരണങ്ങൾ വെങ്കടേശൻ എടുത്ത് വിറ്റ്, പണം വാങ്ങിച്ചിരുന്നു. അറുപതു പവൻ സ്വർണ്ണം നഷ്ടപ്പെട്ടു എന്നായിരുന്നു ഐശ്വര്യയുടെ പരാതിയെന്നും സെൽവരാജ് വിശദീകരിക്കുന്നു.

എന്നാൽ പിന്നീട് അന്വേഷണം പുരോഗമിക്കവേ മോഷ്ടിക്കപ്പെട്ട സ്വർണ്ണം നൂറു പവൻ ആയി, നൂറ്റിയമ്പത് പവനായി; കൂടെ നാല് കിലോ വെള്ളിയും കണ്ടെടുത്തു. മുപ്പതു ഗ്രാം വെള്ളി ആഭരണങ്ങളും, ഒരു കോടിയോളം മൂല്യമുള്ള ഒരു പ്രോപർട്ടിയുടെ ഡോക്യൂമെന്റസും പിടിച്ചെടുത്തുവെന്നും സെൽവരാജ് ദേശീയ മാധ്യമത്തോട് പറഞ്ഞു.

Advertisement