നരസിംഹം, ബട്ടര്‍ഫ്ലൈസ്, പ്രജ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യ. ചിത്രത്തിലെ മോഹന്‍ലാല്‍ ഐശ്വര്യ ജോഡികളെ ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. തുടക്കത്തില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചുവെങ്കിലും പിന്നീട് ഐശ്വര്യയുടെ ജീവിതം മറ്റൊരു വഴിയിലേക്ക് തിരിഞ്ഞു. കരിയറില്‍ വിചാരിച്ച പോലെ വിജയം നേടാന്‍ ഈ നടിക്ക് സാധിച്ചില്ല. ഇതിനിടെ ടെലിവിഷന്‍ സീരിയലിലേക്ക് ഐശ്വര്യ എത്തുന്നത്. കുറച്ചു നാള് വെള്ളിത്തിരയില്‍ നിന്ന് മാറി നിന്ന ശേഷമാണ് ഈ നടിയുടെ തിരിച്ചുവരവ്.
ഇപ്പോഴിതാ റോജ എന്ന സിനിമയിലെ ആ കഥാപാത്രം നഷ്ടമായതിനെ കുറിച്ചാണ് ഐശ്വര്യ പറയുന്നത്. തമിഴിലും ഐശ്വര്യ നിറഞ്ഞ് നില്ക്കുന്ന സമയത്താണ് മണിരത്നം ഡേറ്റ് ചോദിച്ചത്. അദ്ദേഹം ആയതുകൊണ്ട് കൂടുതല്‍ ദിവസം വേണം. ആ സമയത്ത് രണ്ട് തെലുങ്ക് ചിത്രം ചെയ്യാം. എങ്കിലും അദ്ദേഹത്തിന് ഡേറ്റ് കൊടുത്തു. സിനിമ കുറച്ച് നീണ്ടു പോയി ഷൂട്ടിംഗ് സമയത്ത് വിളിച്ചപ്പോള്‍ ഞാന്‍ വേറെ പടത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. എന്നാല്‍ ഇത് മിസ്സാക്കരുത് എന്ന് മണിരത്നം ഐശ്വര്യയോട് പറഞ്ഞിരുന്നു. റോജ എന്ന ചിത്രത്തിലേക്ക് വേണ്ടിയാണ് ഐശ്വര്യയെ വിളിച്ചത്.
എന്നാല്‍ ആ അവസരം നടി വേണ്ടെന്നുവച്ചു. കോയമ്പത്തൂരില്‍ പോയി കുടുംബസമേതം ആണ് ആ സിനിമ ഐശ്വര്യ കണ്ടത്. പിന്നീട് നടിക്ക് നല്ല ദുഃഖം തോന്നി. എന്റെ കയ്യില്‍ നിന്നും മിസ്സ് ആയി പോയ സിനിമ, ഒരുപാട് സങ്കടം തോന്നി ഐശ്വര്യ പറഞ്ഞിരുന്നു.
1994 ലാണ് തന്‍വീര്‍ അഹമ്മദുമായി ഐശ്വര്യ വിവാഹം കഴിക്കുന്നത് . എന്നാല്‍ മൂന്നുവര്‍ഷത്തിനുശേഷം ഇവര്‍ വേര്‍പിരിഞ്ഞു. വിവാഹം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോഴേക്കും ആ ബന്ധം തനിക്ക് ശരിയാവില്ല എന്ന് തോന്നിയിരുന്നു എന്ന് നടി പറഞ്ഞിരുന്നു. കുഞ്ഞിന് ഒന്നര വയസ്സ് ആയപ്പോഴേക്കും ഞങ്ങള്‍ പിരിഞ്ഞു. എന്നാല്‍ മുന്‍ ഭര്‍ത്താവും അദ്ദേഹത്തിന്റെ ഭാര്യയുമായി നല്ല ബന്ധമാണ് ഇപ്പോഴും നടി കൂട്ടിച്ചേര്‍ത്തു.