ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ളതാണ് ഇത് , നടി ഐശ്വര്യ റംസായ് പങ്കുവെച്ച വീഡിയോ കണ്ടോ ?

31

മൗനരാഗം എന്ന ഒറ്റ സീരിയല്‍ മതി നടി ഐശ്വര്യ റംസായെ കുറിച്ച് പറയാന്‍. ഇതില്‍ ഊമ്മ പെണ്ണായി എത്തിയതോടെയാണ് ഐശ്വര്യ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ഇതില്‍ കല്യാണിയായിട്ടാണ് ഐശ്വര്യ അഭിനയിക്കുന്നത്. തുടക്കത്തില്‍ സംസാരിക്കാത്ത കുട്ടിയായിട്ട് എത്തിയിരുന്നുവെങ്കിലും, ഇപ്പോള്‍ കല്യാണി മിണ്ടിത്തുടങ്ങി .

Advertisements

തമിഴ്‌നാട്ടുകാരിയായ ഐശ്വര്യയെ മലയാളികള്‍ തങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ് കാണുന്നത്. ഇന്ന് മലയാളം നന്നായി സംസാരിക്കുകയും ചെയ്യും ഐശ്വര്യ.

ഇപ്പോഴിതാ കല്യാണി പങ്കുവെക്കുന്ന എറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറുകയാണ്. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ളതാണ് വീഡിയോ. കല്യാണിയുടെ സീന്‍ കഴിഞ്ഞ ശേഷം ഞാന്‍ എന്റെ കുഞ്ഞിനെ കണ്ടിട്ട് കുറെ സമയമായി ഒന്ന് നോക്കട്ടെ എന്ന് പറഞ്ഞാണ് ഐശ്വര്യ പോകുന്നത്.

നേരെ ചെന്ന് കുഞ്ഞും അവരുടെ അമ്മയും വീട്ടുകാരുമൊക്കെയുള്ള റൂമിലെത്തി കുഞ്ഞിനെ താലോലിക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. ഐശ്വര്യ കൈ നീട്ടുമ്പോള്‍ കുഞ്ഞ് ചിരിച്ചുകൊണ്ട് അടുത്തേക്ക് ചെല്ലുന്നതും താരം കുഞ്ഞിനെ കൊഞ്ചിക്കുന്നതും കാണാം. അമ്മ മകള്‍ ബോണ്ടിങ് എന്നാണ് പലരും കമന്റ് നല്‍കുന്നത്.

Advertisement