തങ്ങളുടെ സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ സെലിബ്രിറ്റികള്‍ ധാരാളം ചികിത്സകള്‍ നടത്താറുണ്ട്. ചില താരങ്ങള്‍ക്ക് ഇതിന് പിന്നാലെ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ അടുത്ത് പ്ലാസ്റ്റിക് സര്‍ജറി മറ്റും നടത്തിയതിന് പിന്നാലെ നിരവധി സിനിമ താരങ്ങള്‍ അന്തരിച്ചു എന്ന വാര്‍ത്ത നമ്മള്‍ കണ്ടിട്ടുണ്ട്.
ഇപ്പോഴിതാ ലോക സുന്ദരി ഐശ്വര്യറായി തന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ അത്തരമൊരു ചികിത്സ നടത്തിയിട്ടുണ്ടോ എന്നാണ് ആരാധകരുടെ സംശയം. നടിയുടെ പുറത്ത് വന്ന ചില ഫോട്ടോകള്‍ കണ്ടാണ് ആരാധകരില്‍ ഇത്തരം സംശയം ഉണ്ടാക്കയത്. 49 വയസുകാരിയായ ഐശ്വര്യ ബോട്ടോക്‌സ് ചികിത്സ എടുത്തെന്ന് ആരാധകര്‍ പറയുന്നു. വളരെ പണ ചിലവുള്ള ഇത്തരം ചികിത്സകല്‍ മോഡലുകളും മറ്റും നടത്താറുണ്ട്.
also read
ബോളിവുഡ് താരത്തിന്റെ ലുക്ക് തന്നെ; മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള കീര്‍ത്തി സുരേഷിന്റെ ഫോട്ടോസ്
പാരീസിലെ ലെ ഓറിയല്‍ പാരീസ് ബ്രാന്‍ഡിനെ പ്രതിനിധീകരിച്ച് പാരീസില്‍ നടന്ന ഒരു ഫാഷന്‍ വീക്ക് ഇവന്റില്‍ ഐശ്വര്യ പങ്കെടുത്തിരുന്നു. ഐശ്വര്യയുടെ ഔട്ട്ഫിറ്റ് അടക്കം ചര്‍ച്ചയായെങ്കിലും നടി വീണ്ടും ബോട്ടോക്‌സ് ഇഞ്ചക്ഷന്‍ എടുത്തോ എന്നതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത് .
നേരത്തെ താരം പങ്കിട്ട ഫോട്ടോ കണ്ട് അതില്‍ നടി എഡിറ്റിംഗ് നടത്തിയിട്ടുണ്ടെന്നും ആരാധകര്‍ പറഞ്ഞിരുന്നു. ഐശ്വര്യറായി തന്റെ മുഖത്തെ ചുളിവ് മാറ്റി, വണ്ണം കുറപ്പിച്ചുകൊണ്ടുള്ള ഫോട്ടോയാണ് ഷേയര്‍ ചെയ്തത്. ഇത് താരം എഡിറ്റ് ചെയ്തത് ആണെന്ന് പ്രേക്ഷകര്‍ കണ്ടെത്തി. പിന്നാലെ ചില വിമര്‍ശനവും താരം നേരിടേണ്ടി വന്നു. പ്രായം ആവുന്നത് അംഗീകരിച്ചു കൂടെ എന്നാണ് ആരാധകര്‍ ചോദിച്ചത്.