തമിഴിലെ മുൻനിര താരം പ്രഭുവിന്റെ മകൾ ഐശ്വര്യയുടെ വിവാഹം കഴിഞ്ഞതോടെ ഈ വാർത്തയാണ് ഇപ്പോൾ കോളിവുഡിലെ വലിയ ചർച്ചാവിഷയം. താരപുത്രിയുടെ രണ്ടാം വിവാഹമെന്ന നിലയിൽ ആദിക് രവിചന്ദ്രനുമായുള്ള വിവാഹം വലിയ മാധ്യമശ്രദ്ധയാണ് നേടിയിരിക്കുന്നത്.
ഈയടുത്ത് സൂപ്പർഹിറ്റായി മാറിയ വിശാൽ നായകനായ സിനിമ മാർക്ക് ആന്റണിയുടെ സംവിധായകനാണ് ഐശ്വര്യയുടെ വരൻ ആദിക് രവിചന്ദ്രൻ. ഇരുവരുടേയും പ്രണയവിവാഹമാണ്. ഇരുവീട്ടുകാരുടെയും അടുത്ത സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലാണ് ഐശ്വര്യയും ആദികും വിവാഹിതരായത്. ചെന്നൈയിൽ വച്ച് കഴിഞ്ഞ ഡിസംബർ 15നായിരുന്നു വിവാഹം നടന്നത്.
ആദിക്കും ഐശ്വര്യയും2015 മുതൽ പരിചയക്കാരാണ്. ഐശ്വര്യയുടെ ആദ്യ വിവാഹം ബന്ധുവായ കുനാലുമായിട്ടായികുന്നു. 2009 ൽ വിവാഹം കഴിഞ്ഞെങ്കിലും ഈ ബന്ധം വൈകാതെ തന്നെ വിവാഹമോചനത്തിലെത്തുകയായിരുന്നു. യുഎസിൽ സോഫ്‌റ്റ്വെയർ എഞ്ചിനീയറായിരുന്നു കുനാൽ.
വിവാഹശേഷം ഐശ്വര്യയും യുഎസിലേക്ക് ഭർത്താവിനൊപ്പം പോയിരുന്നു. വിവാഹമോചനത്തോടെ ചെന്നൈയിൽ തിരിച്ചെത്തിയ ഐശ്വര്യ പിതാവ് പ്രഭുവിനും അമ്മയ്ക്കും ഒപ്പമാണ് താമസിച്ചിരുന്നത്.
ചെന്നൈയിലെ അറിയപ്പെടുന്ന ബേക്കിംഗ് വർക്ക് ഷോപ്പുകളും ഐശ്വര്യ നടത്തുന്നുണ്ട്. ചെന്നൈയിൽ ഒരു ബേക്കറിയും താരപുത്രിക്ക് സ്വന്തമായിട്ടുണ്ട്. പിന്നീട് 2015 മുതൽ ആദിക് രവിചന്ദ്രനും, ഐശ്വര്യയും പരിചയത്തിലായതും പിന്നീട് പ്രണയത്തിലായതും.
ആദിക്കിനെക്കാൾ മൂന്ന് വയസ് കൂടുതലാണ് ഐശ്വര്യയ്ക്ക്. ഇരുവരും വിവാഹം ചെയ്യുന്നത് ഒരു വലിയ ഹിറ്റ് ചിത്രം ചെയ്ത ശേഷം മാത്രമെന്നായിരുന്നു ആദികിന്റെ തീരുമാനം. ഒടുവിൽ മാർക്ക് ആന്റണി വൻ ഹിറ്റായതോടെ ആദിക് വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നു.
എങ്കിലും, വിവാഹം ഇത്ര വലുതായി നടത്താൻ ആദിക് ഏറെ കഷ്ടപ്പെട്ടെന്നാണ് തമിഴ് സിനിമ ജേർണലിസ്റ്റ് ചെയ്യാർ ബാലു പറയുന്നത്. ഐശ്വര്യയുടെ രണ്ടാം വിവാഹം ആയതിനാൽ ലളിതമായി വിവാഹം നടത്താം എന്നായിരുന്നു നടൻ പ്രഭുവിന്റെ തീരുമാനം.പഴയ കാര്യങ്ങൾ വീണ്ടും ചർച്ചയാകാതിരിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിൽ ഉണ്ടായിരുന്നു. എന്നാൽ ആദിക് അത് സമ്മതിച്ചില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.
ALSO READ- മുക്തയുടെ പിറന്നാള്‍ ദിനത്തില്‍ റിങ്കു കൊടുത്ത സമ്മാനം, മറുപടിയും ആയി താരം
തമിഴ് സിനിമ രംഗത്തെ പ്രമുഖരെ എല്ലാം പങ്കെടുപ്പിച്ചായിരുന്നു വിവാഹം. രജനികാന്ത് അടക്കം പ്രമുഖ തമിഴ് സിനിമ താരങ്ങൾ എല്ലാം വിവാഹത്തിന് എത്തിയിരുന്നു. 500 കോടി വിലമതിക്കുന്ന സ്വത്തുക്കളുടെ ഉടമയാണ് ഐശ്വര്യ പ്രഭു എന്നാണ് ചെയ്യാർ ബാലു പറയുന്നത്.
ആദിക് സംവിധാനം ചെയ്ത മാർക്ക് ആന്റണി വിശാലിന്റെ 100 കോടിയാണ് ബോക്‌സ് ഓഫീസിൽ നേടിയത്. നടൻ വിശാലിനെ വമ്പൻ തിരിച്ചുവരവ് ചിത്രമായി മാറിയിരുന്നു മാർക്ക് ആന്റണി.