തെന്നിന്ത്യൻ സിനിമയിലെ പഴയകാല സൂപ്പർ നായികാനടി ലക്ഷ്മിയുടെ മകളായ ഐശ്വര്യ ഭാസ്‌കരൻ തെന്നിന്ത്യൻ സിനിമാ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. ഒരു കാലത്ത് തെന്നിന്ത്യൻ സൂപ്പർ താരങ്ങളുടെ എല്ലാം നായികയായി അഭിനയിച്ച് ഐശ്വര്യ ഇപ്പോൾ സീരിയലുകളിൽ ആണ് കൂടുതലും അഭിനയിക്കുന്നത്.
മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ നായികയായി എത്തിയ് ബട്ടർഫ്ളൈസ്, നരസിംഹം എന്നീ ചിത്രങ്ങളിൽ കൂടി മലയാളികൾക്കും പ്രിയങ്കരിയായ താരമാണ് ഐശ്വര്യ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും താരം വേഷമിട്ടുണ്ട്. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങുന്ന താരം ഇപ്പോൾ അമ്മ വേഷങ്ങളിലാണ് കൂടുതലും സജീവമാകുന്നത്.
സോഷ്യൽമീഡിയയിൽ സജീവമായ താരം ഇപ്പോവിതാ മോശം കമന്റിട്ടയാൾക്ക് അതേ ഭാഷയിൽ തന്നെ മറുപടി നൽകുന്ന വീഡിയോയാണ് വൈറലാകുന്നത്. അമ്മ ലക്ഷ്മി ഇത്രയും വലിയ പണക്കാരിയായിട്ടും ഇങ്ങനെ കഷ്ടപ്പെടേണ്ട ആവശ്യമുണ്ടോ എന്ന് ചോദിച്ചയാളെയാണ് ഐശ്വര്യ വാക്കുകൾ കൊണ്ട് പിച്ചി ചീ ന്തിയിരിക്കുന്നത്.
അൻപത് വയസ്സ് കഴിഞ്ഞ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് മക്കളാണ്, അതുപറ്റിയില്ലെങ്കിൽ സ്വന്തം കാര്യം നോക്കാനുള്ള പ്രാപ്തിയെങ്കിലും വേണം. ഞങ്ങളുടെ കുടുംബത്തിൽ അല്ലാതൊരു ശീലമില്ല എന്നാണ് ഐശ്വര്യ മറുപടി നൽകുന്നത്. യുട്യൂബ് ചാനലിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
തന്നോട് ഞാൻ കഷ്ടപ്പെടുന്നുണ്ടെന്ന് നിന്റെ അടുത്തുവന്ന് പറഞ്ഞോ? എന്റെ അമ്മ സമ്പാദിക്കുന്ന കാശും ഇതും തമ്മിൽ എന്താണ് ബന്ധം. നിന്നെ പ്രസവിച്ചെന്നു കരുതി പ്രായം അൻപത് കഴിഞ്ഞാലും അച്ഛനമ്മമാരുടെ ചിലവിൽ ജീവിക്കണമെന്നാണോ കരുതുന്നത്. നിന്റെ മക്കൾ ചിലപ്പോൾ അങ്ങനെയായിരിക്കും. ഞങ്ങളുടെ വീട്ടിൽ പക്ഷേ അങ്ങനെയല്ല. വയസ്സായ അച്ഛനെയും അമ്മയെയും ഞങ്ങൾ കഷ്ടപ്പെടുത്താറില്ലെന്നാണ് നടി ചോദ്യകർത്താവിനോട് എടുത്ത ടി ച്ചതുപോലെ പറയുന്നത്.
ഒരു അൻപത്് വയസ് പിന്നിട്ടാൽ അച്ഛനെയും അമ്മയെയും സംരക്ഷിക്കാൻ മക്കൾക്കു കഴിയണം. അതിന് സാധിക്കുന്നില്ല എങ്കിൽ സ്വന്തം കാര്യമെങ്കിലും നോക്കാൻ പറ്റണം. അതല്ലാതെ ഏഴ് കഴുത വയസ്സായിട്ടും അച്ഛനമ്മമാരുടെ നിഴലിൽ കഴിയരുത്. ഇപ്പോൾ എന്റെ കാര്യം നോക്കാൻ എനിക്കറിയാമെന്നും താരം പറയുകയാണ്. മുൻപ് സോപ്പ് കച്ചവടത്തെ കുറിച്ച് പറഞ്ഞപ്പോഴും ഏറെ വിമർശനങ്ങൾ ഐശ്വര്യ കേട്ടിരുന്നു, അന്നും തന്റെ ശരീരത്തെയും പ്രായത്തെയും സോപ്പ് കച്ചവടത്തെയുമെല്ലാം വിമർശിച്ചുകൊണ്ടു കമന്റിടുന്നവർക്ക് ചുട്ട മറുപടി നൽകാറുണ്ട് ഐശ്വര്യ. അശ്ലീല കമന്റ് എഴുതുന്നവരോട് കടുത്ത ഭാഷയിൽ തന്നെ തെറി വിളിക്കാനും ഐശ്വര്യ മടിക്കാറില്ല. ചീത്ത പറയുമ്പോൾ ബീപ് സൗണ്ട് ഉപയോഗിക്കുന്നുണ്ടെന്ന് മാത്രം.
1989 ൽ ഇറങ്ങിയ ഒളിയമ്പുകൾ എന്ന ചിത്രത്തിൽ കൂടിയാണ് ഐശ്വര്യ മലയാള സിനിമയിൽ അരങ്ങേറുന്നത്. വളരെ കുറച്ച് സിനിമകൾ മാത്രമാണ് മലയാളത്തിൽ അഭിനയിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷക പ്രീതി നേടാൻ താരത്തിന് സാധിച്ചിരുന്നു. മിനി സ്‌ക്രീനിലും താരം സജീവമായിരുന്നു.സൂപ്പർ ഹിറ്റ് പരമ്പരയായ പാരിജാതത്തിലെ ആന്റിയമ്മയായാണ് ആരാധകർ ഐശ്വര്യയെ ഇന്നും ഓർക്കുന്നത്.